
സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് ലൈല. സജീവമായിരുന്ന സമയമത്രയും മികച്ച സിനിമകളുടെ ഭാഗമാകാനും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ വളരെ പക്വമായ മനോഹരമായും അവതരിപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ ആരാധകവൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ താരത്തിന് നേടാനും കഴിഞ്ഞിട്ടുണ്ട്.



തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മുതല്വൻ എന്ന സിനിമയിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട തുടങ്ങുന്നത്. അവിടം മുതൽ മികച്ച സിനിമകളുടെ ഒരു തുടർകഥ തന്നെയായിരുന്നു താരത്തിന്റെ കരിയറിൽ സംഭവിച്ചത്. അര്‍ജുനും മനീഷ കൊയ്രാളയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് മുതല്വൻ. ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരത്തിനും അവതരിപ്പിക്കാൻ കഴിഞ്ഞു.



മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴകത്തിന്റെ സ്വന്തം താരമായി മാറാൻ വലിയ കാലതാമസം വേണ്ടി വരാതിരുന്നത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയാൻ മാത്രം പക്വമായി താരം കൈകാര്യം ചെയ്തു.



മലയാളത്തിലും ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിലഭിനയിക്കാനും മികച്ച അഭിപ്രായങ്ങളും നിറഞ്ഞ കയ്യടികളും നേടാനും താരത്തിനെ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് മലയാളികൾക്കിടയിലും താരത്തിന് ഇപ്പോഴും ആരാധകർ സജീവമായി ഉണ്ടാകുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു.



അജിത് ചിത്രമായ തിരുപതിയിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. 2006 ൽ ഇറാനിയൻ വ്യവസായിയായ മേഹ്ദിയെ ആണ് താരം വിവാഹം ചെയ്തത്. ഇപ്പോൾ 16 വർഷമായി സിനിമാ മേഖലയിൽ നിന്നു താരം ഇടവേളയെടുതിരിക്കുകയായിരുന്നു. വീണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാനും തിരിച്ചു വരികയാണ് എന്നത് ആരാധകർക്കിടയിൽ വലിയ വാർത്തയായിരിക്കുകയാണ് ഇപ്പോൾ.



കാര്‍ത്തി ചിത്രമായ സര്‍ദാറിലൂടെയായാണ് താരത്തിന്റെ തിരിച്ചുവരവ് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. റാഷി ഖന്നയും രജിഷ വിജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും 16 വർഷങ്ങൾക്കിപ്പുറം ഒളിമങ്ങാത്ത ആരാധക പിന്തുണയുടെയും സോഷ്യൽ മീഡിയ സപ്പോർട്ടിന്റെയും പിൻബലത്തിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.




Leave a Reply