
നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു.



2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയം കാരണം സിനിമകളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു. ഓരോ വേഷവും ആത്മാർത്ഥതയോടെ താരം കൈകാര്യം ചെയ്യുന്നു. പ്രേക്ഷക പ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുകയാണ്.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നില നിർത്താനും താരത്തിന് കഴിഞ്ഞു.



താരത്തിന്റെ ഏറ്റവും പുതിയ റിലീസ് എസ്‌കേപ്പ് എന്ന സിനിമയാണ്. സർഷിക്ക് റോഷൻ സംവിധാനം ചെയ്തിരിക്കുന്ന സിംഗിൾ ഷോർട്ട് സിനിമയിൽ ശ്രീവിദ്യ മുല്ലശ്ശേരി, സന്തോഷ് കീഴാറ്റൂർ, അരുൺ കുമാർ, വിനോദ് കോവൂർ തുടങ്ങിയ താരങ്ങൾ ആണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.



താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയതിന്റെ കാരണങ്ങൾ അഭിനയമികവും മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ്. അതാണ് ആരാധകരെ താരത്തോട് ചേർത്തു നിർത്തുന്നത്. അഭിനയ മികവ് കൊണ്ട് താരം നേടിയ ആരാധകർക്കൊപ്പം വിവാദങ്ങളിൽ അകപ്പെട്ടു കൊണ്ട് ഒരുപാട് വിമർശകരെയും താരം നേടിയിട്ടുണ്ട്. വളരെ തുറന്ന ഒരു മനോഭാവക്കാരി ആണ് താരം. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ അഭിമുഖങ്ങൾ എപ്പോഴും വൈറലാകുന്നത്.



ഇപ്പോൾ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവിനെ കൂടാതെ സിനിമാ മേഖലയിൽ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നിവിൻപോളി എന്നാണ് ഉത്തരമായി താരം പറഞ്ഞതു. അത് പോലെ തന്നെ നിവിൻ പോളി വളരെ കോമിക്കൽ ആണെന്നും ഒരു മിഡിൽ പേഴ്സണാലിറ്റി ആണ് എന്നും അതുകൊണ്ടുതന്നെ നിവിൻപോളിയുടെ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നൊക്കെയാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. പെട്ടെന്ന് തന്നെ താരത്തിന് വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.






Leave a Reply