പ്രണയ ബന്ധം വേര്‍പെടുത്തുന്നതോ വിവാഹബന്ധം വേര്‍പെടുത്തുന്നതോ മോശം കാര്യമൊന്നുമല്ല.. നിലപാട് വ്യക്തമാക്കി പ്രിയതാരം രജീഷ…

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ്  രജിഷാ വിജയൻ. അഭിനയിച്ച ആദ്യ സിനിമ തന്നെ സംസ്ഥാന അവാർഡ് ലഭിച്ചതോടെ താരത്തിന്റെ അഭിനയമികവ് പ്രശസ്തി നേടി. താരം ആദ്യമായി അഭിനയിച്ച സിനിമ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ആണ് താരം നേടിയത്.

ഉഗ്രം ഉജ്വലം, സൂര്യ ചലഞ്ച്, സൂസിസ് കോഡ്‌ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായാണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മിനി സ്ക്രീൻ പ്രേക്ഷകരിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. താരം തുടക്കത്തെ മുതൽ ഇതുവരെയും ചെയ്ത വേഷങ്ങളെല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

ഒരു സിനിമാക്കാരൻ, ജോർജേട്ടൻസ് പൂരം, ഫൈനൽസ്, ജൂൺ  തുടങ്ങി ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ താരം ചെയ്തു. ഖോ ഖോയിൽ മരിയ ഫ്രാൻസിസ് എന്ന സ്പോട്സ് ടീച്ചറുടെ വേഷം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. എല്ലാം ശരിയാകും എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അഭിനയിച്ചത്. കയ്യടികളോടെയാണ് ആ വേഷത്തെ  പ്രേക്ഷകർ സ്വീകരിച്ചത്. വിജയകരമായ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു.

ഇപ്പോൾ മലയാളത്തിന് പുറത്തും താരത്തിന് ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ നേടാൻ മാത്രം മികച്ച അഭിനയം ഓരോ ഭാഷയിലും ഓരോ കഥാപാത്രത്തിലും പ്രകടിപ്പിക്കുകയും ചെയ്യുന്നു. അഭിനയ മികവിൽ മുന്നിൽ നിൽക്കുന്നതു കൊണ്ടുതന്നെയാണ് മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ ലഭിച്ചത്.

മലയാളത്തിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തതിന്റെ കൂടെ തന്നെ തമിഴ് സിനിമയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. കർണ്ണൻ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.  ധനുഷിന്റെ നായികയായിട്ടാണ് താരം അഭിനയിച്ചത്. താരത്തിന്റെ സിനിമ സെലക്ഷൻ സിനിമാ മേഖലയിലുള്ള എല്ലാവരും എടുത്തു പറയുന്ന ഒരു നേട്ടമാണ്. ഓരോ കഥാപാത്രത്തെയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം നേടിയ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താൻ സാധിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ് താരം തന്നെ ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും തന്നെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട് വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്.

താരത്തിന്റെ വാക്കുകൾക്കും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭിമുഖങ്ങൾ പലപ്പോഴും വൈറൽ ആയിട്ടുണ്ട്. നിലവിലെ ഒരു ചാനൽ നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാണ്. വിവാഹമോചനവും പ്രണയം അവസാനിപ്പിക്കലും വളരെ മോശമായ കാര്യമാണെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അതിനുള്ള കാരണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പലരും ശ്രമിക്കാറില്ലെന്നും താരം പറഞ്ഞത്.

വിവാഹ ബന്ധം അവസാനിപ്പിച്ചാൽ സമൂഹ മാധ്യമങ്ങളിലും നാട്ടിൻ പുറങ്ങളിലും സ്ത്രീകൾ ആ കാരണം കൊണ്ട് അപമാനിക്കപ്പെടാറുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തി നമ്മുടെ സ്വാതന്ത്ര്യത്തെ തടയുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത് അതിരു കടക്കുമ്പോൾ അത് മോശമാകും എണ്ണം താരം പറയുന്നത്. പ്രണയത്തിലായാലും സൗഹൃദത്തിലായാലും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യാതൊന്നും സ്വീകരിക്കരുത് എന്നും താരം കൂട്ടിച്ചേർത്തു.

Rajisha
Rajisha
Rajisha
Rajisha
Rajisha

Comments

Leave a Reply

Your email address will not be published. Required fields are marked *