
ഒരുപാട് സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിലും പുറത്തും നിരവധി ആരാധകരെ നേടിയെടുത്ത അഭിനയ വൈഭവമാണ് കീർത്തി സുരേഷ്. 2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.



ബാലതാരമായി അഭിനയം തുടങ്ങുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുകയും ചെയ്തു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ച താരം ഇപ്പോൾ തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെ നായികയായി ഇപ്പോൾ തിളങ്ങുകയാണ്. തെലുങ്കിൽ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചിരുന്നു.



മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലി എന്ന സിനിമയിലാണ് ആദ്യം നായികയായി അഭിനയിച്ചത്. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.



ഇപ്പോൾ താരം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റ് സിനിമയാണിത്. ഏറ്റവും ചിലവേറിയ ഒരു സിനിമയാണ് ഇത് എന്ന് ചുരുക്കം.



അഭിനേതാക്കൾ ഓരോരുത്തരും മികവുറ്റ അഭിനയവും ഭാവ പ്രകടനങ്ങളും കാഴ്ച വെച്ചിട്ടുണ്ട്. ഓ ടി ടി യിൽ റിലീസ് ആവുമെന്ന് ഒരുപാട് ചർച്ചകൾക്കു ശേഷം തിയേറ്ററുകളിൽ തന്നെ മരക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമ റിലീസ് ചെയ്യാൻ സാധിച്ചു എന്നത് സിനിമ പ്രേമികൾക്ക് വലിയ ആശ്വാസമായിരുന്നു.



കാത്തിരിപ്പിന് വിരാമം സൃഷ്ടിച്ചുകൊണ്ട് മരക്കാർ അറബിക്കടലിലെ സിംഹം റിലീസായി ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് കീർത്തി സുരേഷിനെ വേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കു വെച്ചപ്പോൾ തന്നെ വളരെ നല്ല പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്.






Leave a Reply