നിക്കി യുടെ പേരുമാറ്റി പ്രിയങ്ക. താരദമ്പതികൾ വേർപിരിയുന്നോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു….

നടി മോഡൽ പ്രൊഡ്യൂസർ സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച ബോളിവുഡിലെ സൂപ്പർ താരമാണ് പ്രിയങ്ക ചോപ്ര. അഭിനയം കൊണ്ടും ആരും കൊതിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് സിനിമാപ്രേമികളുടെ കയ്യടി നേടാൻ തരരത്തിന് കഴിഞ്ഞു. ലോകസുന്ദരിപ്പട്ടം വരെ കരസ്ഥമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഒരുപാട് പ്രാവശ്യം ടൈംസ് മാഗസിൻ ന്റ നൂറു സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 70 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ പിന്തുടരുന്നത്. ഒരുപക്ഷേ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ബോളിവുഡ് നടി എന്ന പേരിലും താരം അറിയപ്പെടുന്നു.

താരം പലരീതിയിലും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുന്നുണ്ട്. മോഡൽ ഫോട്ടോ ഷൂട്ട് ലൂടെ താരം സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചയായി മാറുക പതിവാണ്. മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. തന്റെ ഭർത്താവായ നിക്കി ജോനാസ് ന്റെ പേര് താരം ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. പ്രിയങ്ക ചോപ്ര ജോണസ് എന്നായിരുന്നു ആദ്യത്തെ പേര്. ഇപ്പോൾ താരം ജോൺസ് എന്ന് മാറ്റി പ്രിയങ്ക ചോപ്ര എന്നക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നത്.

പലരും പല രീതിയിലാണ് ഇതിനെ വ്യാഖ്യാനിച്ചത്. സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രിയങ്കചോപ്ര ഹോട്ട് വിഷയമായി മാറി. താരദമ്പതികൾ വേർപിരിയാൻ പോവുകയാണോ എന്ന ചോദ്യമാണ് കൂടുതൽ പേരും ചോദിച്ചത്. എന്നാൽ പ്രിയങ്കയുടെ അടുത്ത സുഹൃത്തിതിനെ തള്ളിക്കളയുകയാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ എന്നും ചർച്ചയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രിയങ്ക ചോപ്ര. അത്തരത്തിലുള്ള ഒരു കാര്യം മാത്രമാണ് ഇപ്പോൾ ചെയ്തത് എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

2018 ലാണ് പ്രിയങ്കചോപ്ര അമേരിക്കൻ ഗായകനും നടനും കൂടിയായ നിക്ക് ജോസുമായി ജീവിതം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ ഇവരുടെ കല്യാണം വളരെ ആഘോഷമാക്കിയിരുന്നു. 39 വയസ്സുകാരിയായ പ്രിയങ്ക ചോപ്ര 29 വയസ്സുകാരനായ നിക്കി ജോണസിനെ ആണ് കല്യാണം കഴിച്ചത്. 10 വയസ്സിന് വ്യത്യാസമാണുള്ളത്. കല്യാണശേഷം ഇവർ ഒരുമിച്ച് ഒരുപാട് വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Priyanka
Priyanka
Priyanka
Priyanka

Comments

Leave a Reply

Your email address will not be published. Required fields are marked *