സിമ്പിൾ ഡ്രസ്സിലും ക്യൂട്ടായി ജാൻവി കപൂർ…🥰😍 ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് ജാൻവി കപൂർ. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനായി.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം. എങ്കിലും അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടാണ് താരം പ്രേക്ഷകരെ തൃപ്തിപ്പെടുതിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു. ആദ്യ സിനിമക്ക് തന്നെ അവാർഡ് ലഭിക്കുന്നത് ഇൻബോൺ ആയിട്ടുള്ള അഭിനയ വൈഭവം കൊണ്ട് തന്നെയാണ് ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്. പിന്നീട് റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോൾ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. കൂടുതലും വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം പങ്കു വെക്കാറുള്ളത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത് സിമ്പിൾ ലുക്കിൽ ആണെങ്കിലും താരത്തെ കാണാൻ എന്ത് ഭംഗിയാണ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi
Janhvi

Comments

Leave a Reply

Your email address will not be published. Required fields are marked *