
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ താരമാണ് മീര വാസുദേവ്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്ക് ഇതിനോടകം സമ്മാനിച്ചു. തെലുങ്കിലാണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും മലയാളികൾക്കിടയിൽ സ്ഥിര സന്നിധ്യമാകാൻ താരത്തിന് ഒരുപാട് സിനിമകൾ താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു.



2003 ൽ ഗോൽമാൽ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത്. മലയാളികൾ താരത്തെ എന്നും ഓർക്കുന്നത് 2005ൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമയായ തന്മാത്രയിലെ ലേഖ എന്ന കഥാപാത്രത്തിലൂടെയാണ്. മോഹൻലാലിന്റെ തകർപ്പൻ അഭിനയത്തോടൊപ്പം താരം കട്ടക്ക് അഭിനയിച്ചു.



മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞത് അഭിനയ മികവ് കൊണ്ട് തന്നെയാണ്. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും മികവിൽ അഭിനയിച്ചതു കൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരും ഉണ്ടായി.



ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്യുന്ന മലയാളികളുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് മീര വാസുദേവാണ്. റേറ്റിംഗിൽ മുൻനിരയിൽ നിൽക്കുന്ന പരമ്പരയായതു കൊണ്ടുതന്നെ ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.



ഇടക്ക് വച്ച് താരം അഭിനയം നിർത്തിയിരുന്നു. തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റക്കുറച്ചികളെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറയുകയുണ്ടായി. മോഹൻലാലിനൊപ്പമുള്ള തന്മാത്ര സിനിമക്ക് ശേഷം ഒരുപാട് നല്ല ഓഫറുകൾ എന്നെ തേടി വന്നിരുന്നു. പക്ഷേ ഭാഷ എനിക്കൊരു പ്രശ്നമായിരുന്നു എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.



ഭാഷയിലുള്ള എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ഒരു മാനേജരെ ഞാൻ കണ്ടെത്തി എന്നും അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്നും താരം പറഞ്ഞു. അയാളെ ഞാൻ പൂർണ്ണമായി വിശ്വസിച്ചു. പക്ഷേ അയാൾ സ്വന്തം താൽപര്യമാണ് നോക്കിയിരുന്നത്. എനിക്കുവേണ്ടി ഡേറ്റ് കൊടുത്തത് അയാളായിരുന്നു. ചില സിനിമകളുടെ കഥ പോലും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല എന്നും താരം പറയുകയുണ്ടായി.



അയാൾ കൊടുത്ത ഡേറ്റ് അനുസരിച്ച് അഭിനയിക്കുകയായിരുന്നു. പക്ഷേ സിനിമകളൊക്കെ പരാജയമായിരുന്നു. പല മികച്ച സംവിധായകരടക്കം എന്നെ അന്വേഷിച്ചു വന്നിരുന്നുവെന്നും ഇദ്ദേഹമാണ് അതിനെയൊക്കെ മുടക്കിയതെന്നും പിന്നീടാണ് ഞാനറിഞ്ഞത്. പകരം അയാൾക്ക് താല്പര്യമുള്ള സിനിമകൾക്ക് മാത്രം അദ്ദേഹം ഡേറ്റ് കൊടുത്തു എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി.







Leave a Reply