ഷോർട്ട് ഡ്രസ്സിൽ സ്റ്റൈലായി അനാർക്കലി മരിക്കാർ… 🔥🥰താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു….

ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയം കൊണ്ടു തന്നെ എക്കാലത്തെയും പ്രേക്ഷകരെ കയ്യിലെടുക്കാനും അവരുടെ എല്ലാ മനസ്സുകളിൽ സജീവസാന്നിധ്യം ആകാനും ചില അഭിനേതാക്കൾക്ക് കഴിയാറുണ്ട് അത്തരത്തിൽ ഒരാളാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ഒരൊറ്റ സിനിമ കൊണ്ട് താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്.

ആനന്ദം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാനും താരത്തിന് കഴിഞ്ഞു. 2016 ലാണ് ആനന്ദം പുറത്തിറങ്ങിയത്. ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

താരത്തിന്റെ അച്ഛൻ ഫോട്ടോഗ്രാഫറാണ്. ജേഷ്ഠ സഹോദരി മലയാള ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിലാണ് താരത്തിന്റെ ജേഷ്ഠ സഹോദരി ബാലതാരമായി അഭിനയിച്ചത്. സിനിമയോട് അടുത്തു നിൽക്കുന്ന കുടുംബമാണ് എന്ന് ചുരുക്കം.

അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്. കൗമാരക്കാരുടെ റൊമാന്റിക് കോമഡി ചിത്രമായ ആനന്ദതിലൂടെ അഭിനയ മേഖലയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നത് താരത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്.

പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. അതിനുശേഷം നവാഗതനായ അനീഷ് ഇബ്രാഹിം സംവിധാനം ചെയ്ത അമലയിലും താരം അഭിനയിച്ചു. ചിത്രത്തിൽ താരത്തിന്റെ വേഷം പ്രാധാന്യമുള്ളതായിരുന്നു. അക്കാരണത്താൽ തന്നെ മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. ചെയ്ത വേഷങ്ങളിൽ എല്ലാം നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു

2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധേയമായിരുന്നു. ആസിഫലിക്കൊപ്പം ആയിരുന്നു അത്. 2019 മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ് ഉയരേ അതിൽ ടോവിനോ തോമസ്, ആസിഫ് അലി, പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്.

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് തന്റെതായ അഭിപ്രായം തുറന്നു പറയുന്നതിൽ യാതൊരു വിധ ഭയവും കാണിക്കാത്ത താരമാണ് അനാർക്കലി മരിക്കാർ. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്. വിമർശകർ ആണെങ്കിലും ആരാധകർ ആണെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഷോട്സ് ആണ് താരം ധരിച്ചിട്ടുള്ളത്. മികച്ച പ്രതികരണം നേടിയാണ് താരം അപ്ലോഡ് ചെയ്ത ഫോട്ടോകൾ മുന്നോട്ടു പോകുന്നത്. ആരാധകർ ചിത്രം വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali

Comments

Leave a Reply

Your email address will not be published. Required fields are marked *