വാക്സിൻ എടുത്ത ഡോക്ടറോട് കോവിഡ് വാക്‌സിൻ ചന്തിയിൽ എടുക്കാത്തത് ഭാഗ്യം എന്ന് കമന്റ് – തിരിച്ചു പൊള്ളുന്ന മറുപടിയുമായി ഡോക്ടര്‍,, ഇനി അവന്‍ കമന്റ് അടിക്കുക പോലും ഇല്ല

ഡോ: ഷിനു വാക്സിൻ എടുത്തത് തോളിനരികെ ടോപ്പ് അൽപ്പം താഴേക്കാക്കിയ ശേഷമാണ് എന്നതാണ് സദാചാരക്കാരന്റെ കമന്റിന് ആധാരം. “കോവിഡ് വാക്സിൻ ചന്തിയിൽ എടുക്കാത്തത് നമ്മുടെയൊക്കെ ഭാഗ്യം” എന്നാണ് കമന്റ്. ഇതിനു ഷിനു തക്കതായ മറുപടിയും കൊടുത്തിട്ടുണ്ട്. ഒട്ടേറെപ്പേർ ഈ കമന്റിന് താഴെ മറുപടിയുമായി വന്നിട്ടുണ്ട്.

പക്ഷേ ഡോക്ടർ അതിനു നൽകിയ മറുപടി അതിലും കിടിലം ആയിരുന്നു.. ” ചന്തി എല്ലാവർക്കുമുണ്ട്, അത് ഒരു ശരീര ഭാഗമാണ്. അതിലെന്താണ് ഇത്ര മോശം? ചന്തി കാണാത്ത ആൾ ഒന്നും അല്ലല്ലോ അല്ലേ?” എന്ന മാസ് മറുപടിയാണ് ഡോക്ടർ നൽകിയത്.

പല മേഖലകളിലും ഇത്തരം സാധാചാര കമന്റുകള്‍ നേരിടുന്നവര്‍ ഉണ്ട്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സമാന രീതിയിൽ സദാചാര കമന്റുകൾ നേരിടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.

അവരെല്ലാം തന്നെ തിരികെ മറുപടി കൊടുത്തിട്ടുമുണ്ട്. നടിമാരായ സാനിയ അയ്യപ്പൻ, മീര നന്ദൻ, അഹാന കൃഷ്ണ എന്നിവരെല്ലാം സചാചാര ആക്രമണത്തിന് ഭാഗമായിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ വാക്സിൻ സ്വീകരിക്കുന്ന ചിത്രത്തിനും ഒട്ടേറെ വിമർശനം ഉണ്ടായിരുന്നു. സാരി ബ്ലൗസിന് മുകളിലൂടെ മന്ത്രി വാക്സിൻ സ്വീകരിച്ചു എന്നായിരുന്നു പ്രധാന വിമർശനം.

Comments

Leave a Reply

Your email address will not be published. Required fields are marked *