
മലയാളികൾ ഏറെ സ്നേഹിക്കുന്ന താര കുടുംബമാണ് ജയറാമിന്റേത്, ജയറാം പാർവതി കണ്ണൻ, ചക്കി എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്, കാളിദാസ് സിനിമയിൽ എത്തിയെങ്കിലും പറയത്തക്ക അത്ര മികച്ച കഥാപാത്രങ്ങൾ മലയാളത്തിൽ നിന്നും കാളിദാസിന് ലഭിച്ചിട്ടില്ല, ജയറാമും ഇപ്പോൾ മറ്റു ഭാഷകളിലാണ് സജീവം, കണ്ണൻ എന്ന കാളിദാസ് ബാലതാരമായി അഭിനയിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയൊക്കെ മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. അതിൽ എന്റെ വീട് അപ്പുവിന്റേം എന്ന സിനിമക്ക് 2003 ലെ മികച്ച ബാല താരത്തിനുള്ള ആ വർഷത്തെ ദേശിയ പുരസ്കാരം നേടിയ ആളാണ് കാളിദാസ്.

ഇപ്പോഴിതാ മലയാളത്തിൽ അച്ഛനും മകനും ഒന്നിക്കുന്ന ഒരു പുതിയ സിനിമ അനൗൺസ് ചെയ്തിരിക്കുകയാണ്, ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയിൽ ഒരുമിച്ചഭിനയിക്കാനൊരുങ്ങുകയാണ്. ‘ആശകൾ ആയിരം’ എന്നാണ് സിനിമയുടെ പേര്.
ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണിയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ.

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ കാളിദാസ് പറഞ്ഞിരുന്നത് ഇങ്ങനെ, താരപുത്രന്മാര്ക്കും പുത്രിമാര്‍ക്കും വളരെ പെട്ടന്ന് സിനിമയില്‍ എത്തും എന്നും. നീ നിന്റെ അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തിയതല്ലേ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിട്ടുണ്ട്.

അവർക്കുള്ള മറുപടി ഇങ്ങനെ, അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് സിനിമയിൽ വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ…

എന്നാൽ ഇവിടെ ഇപ്പോൾ എങ്ങനെ വന്നു എന്നതിൽ അല്ല ഇവിടെ പ്രസക്തി… നമ്മൾ ഇനി ഇപ്പോൾ ആരുടെ മേൽവിലാസത്തിൽ സിനിമയിൽ എത്തിയാലും അവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണം. അതുപോലെ അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്ന്ന്
സിനിമയിലേക്ക് വരുന്നത് എളുപ്പമാണെന്നും, എന്നാല്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വയ്ക്കുന്ന പേര് കളയാതെ സൂക്ഷിക്കുക എന്നാല്‍ മറ്റ് അഭിനേതാക്കളെക്കാള്‍ ഉത്തരവാദിത്വം ഉള്ള കാര്യമാണ് എന്നും കാളിദാസ് പറയുന്നു.
