![]()
വെളിപ്പെടുത്തിയിരിക്കുകയാണ് വരലക്ഷ്മി. പുതിയ സിനിമയുടെ പ്രൊമോഷനായി എത്തിയപ്പോഴാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി നടിമാർ ആരോപണം ഉന്നയിക്കാറുള്ളതിൽ നിന്നും ഏറെ വിഭിന്നമാണ് വരലക്ഷ്മിയുടെ കാര്യം. താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക
പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കില്‍ പലരുടെയും കൂടെകിടക്കേണ്ട അവസ്ഥയാണെന്നുമാണ് വരലക്ഷ്മി പറഞ്ഞിരിക്കുന്നത്. ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്തതിനാല്‍ പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടെന്നും താന്‍ വളരെ പതുക്കെ വളര്‍ന്ന് വരാനുണ്ടായ കാരണം ഇതിനാലാണെന്നും വരലക്ഷ്മി വ്യക്തമാക്കുന്നു.
![]()
നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുമായി കിടക്ക പങ്കിടുകയാണെങ്കില്‍ സിനിമയില്‍ നല്ല വേഷം ലഭിക്കുമെന്നായിരുന്നു ഓഫര്‍. അങ്ങനെ ലഭിക്കുന്ന ഒരു അവസരം പോലും തനിക്ക് വേണ്ടെന്നാണ് അവരോട് പറഞ്ഞതെന്ന് വരലക്ഷ്മി പറഞ്ഞിട്ടുണ്ട്. എന്നാല്‍, വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല.![]()