കുഞ്ഞുങ്ങൾ എപ്പോഴും കൂടെ ഉണ്ടാകണമെന്നാണ് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം. പഠിക്കാനായി മക്കൾ ദൂരങ്ങളിലേക്ക് പോകുമ്പോൾ അവരെ കാണുന്നതും വിളിക്കുന്നതും എല്ലാം വളരെ സന്തോഷം നൽകുന്ന കാര്യമാണ്. അത്തരത്തിൽ ഒരു സന്തോഷ കാഴ്ചയാണ് ഇൻസ്റ്റഗ്രാമിന്റെ മനസ്സിനെ കീഴടക്കിയിരിക്കുന്നത്. നവോദയയിൽ പഠിക്കുന്ന മകളെ കാണാൻ എത്തിയ രക്ഷിതാവാണ് ഈ വിഡിയോ തന്റെ സോഷ്യൽ മീഡിയ
അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു കുറിപ്പോടു കൂടിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ജവഹർ നവോദയ വിദ്യാലയത്തിൽ ആണ് അക്കു പഠിക്കുന്നത്. മാസത്തിലെ രണ്ടാം ശനിയാഴ്ച മാത്രമേ അവളെ കാണാനും അടുത്ത് ഇരിക്കാനും പറ്റൂ. അവൾ പറഞ്ഞു അമ്മമ്മ ഉണ്ടാക്കിയ പുട്ടും അച്ഛൻ വയ്ക്കുന്ന ചിക്കനും വേണമെന്ന്. അത് കഴിക്കുന്നത് കാണുമ്പോ ഉള്ളിൽ ഒരു പിടച്ചിൽ. പഠിക്കണം എന്ന അവളുടെ ആഗ്രഹത്തിന്
വീട്ടിൽ നിന്നും മാറിനിൽക്കേണ്ടി വരുന്നു. ‘കുറച്ചൊക്കെ സഫർ ചെയ്യണം അച്ഛാ. ജീവിതം അല്ലേ’ എന്ന് എന്നോട് പറയുമ്പോ അവൾ എന്നേക്കാൾ വലിയ രീതിയിൽ ചിന്തിക്കുന്നത് പോലെ തോന്നി. അക്കമ്മ ഇഷ്ടം’ ഇങ്ങനെയാണ് ഹൃദയഹാരിയായ ആ കുറിപ്പ്. അഖിൽ രാജ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പുട്ടു ചിക്കനും കഴിച്ചു കൊണ്ടിരിക്കുമ്പോൾ കൊള്ളാമോ എന്ന് അച്ഛൻ ചോദിക്കുന്നുണ്ട്.
സൂപ്പർ എന്നാണ് മകളുടെ മറുപടി. മനോഹരമായ കമന്റുറുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘നവോദയ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എല്ലാ കാര്യത്തിലും സ്വയം പ്രാപ്തരായിരിക്കും, അനുഭവമുണ്ട്. ഞാനും നവോദയയുടെ പ്രോഡക്റ്റ് ആണ് നല്ലൊരു ഭാവിക്കുവേണ്ടിയല്ലേ സങ്കടപ്പെടേണ്ട’, ‘അവളുടെ സ്വപ്നങ്ങൾ യഥാർഥമാകട്ടെ.. വലിയ നിലയിൽ എത്തി കുടുംബത്തിന് തണലാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Disclaimer : ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം karumkulam_akhilraj എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.




ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ഫലം നിലനിന്നേക്കാം. വിഡിയോയില്‍ പറയുന്നതുപോലെ പണി അറിയാവുന്ന ഡോക്ടര്‍മാരെക്കൊണ്ടു മാത്രമേ ഈ ചികിത്സ നടത്താവൂയെന്നും ഉര്‍ഫി വ്യക്തമാക്കുന്നു.











അത് കൊണ്ടാണ് ചേച്ചി അഹാന കൃഷ്ണയ്ക്ക് മുമ്പേ വിവാഹിതയായതും. തന്റെ സ്വപ്നങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. തന്നെ മനസിലാക്കുന്ന പങ്കാളി, ആഗ്രഹിച്ചത് പോലെ കുടുംബ ജീവിതം, ബിസിനസുകാരിയും ഇൻഫ്ലുവൻസറുമായുള്ള വളർച്ച തുടങ്ങി ദിയക്ക് ഇന്ന് സന്തോഷിക്കാനേറെയുണ്ട്. കുഞ്ഞിന്റെ മുഖം ഇതുവരെയും ദിയ ആരാധകരെ 
















എന്നെ മനസിലാക്കുന്ന ഒരാൾ വരുമ്പോൾ വിവാഹത്തെ കുറിച്ച് ആലോചിക്കാം, ആഗ്രഹിക്കുന്നത് കിട്ടണമെന്നില്ലല്ലോ. ഇപ്പോഴത്തെ കാലഘട്ടമല്ലേ. പഴയപോലെ സത്യസന്ധതയൊന്നും ആളുകൾക്കില്ല. ഇമോഷണലി ഭയങ്കര വീക്ക് ആയിട്ടുള്ള ആളാണ് ഞാൻ എന്നും സൂര്യ പറയുന്നുണ്ട്.





