Blog

  • ഗോവിന്ദച്ചാമി പിടിയില്‍, കിണറ്റില്‍ നിന്നും പൊക്കിയെടുത്ത് പൊലീസ്







    ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്തെ ഒരു കിണറിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.







    കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.
    ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.












    സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.






  • നിങ്ങൾ വിചാരിക്കുന്ന പോലെയല്ല, എല്ലാം ലോണിൻമേലുള്ള കളിയാണ്, കിഡ്‌നി വിൽക്കുന്ന കാര്യം ഇന്നലെ കൂടി പറഞ്ഞതേയുള്ളു ! വീടുപണി സമയത്ത് സാമ്പത്തികമായി സഹായിച്ചത് അവരാണ് ! അനുശ്രീ പറയുന്നു







    മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയയായ നടിയാണ് അനുശ്രീ, നടി തന്റെ ജീവിതസാഹചര്യങ്ങൾ കുറിച്ച് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരുന്നു, ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്, അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നത് നല്ല സുഹൃത്തുക്കൾ ഒപ്പമുള്ളതുകൊണ്ടാണെന്ന് പറയുകയാണ് അനുശ്രീ. അതിൽ എടുത്ത് പറയേണ്ടത് ഹെയർ സ്റ്റെെലിസ്റ്റുമാരായ സജിത്ത്, സുജിത്ത് എന്നിവരുമായുള്ള സൗഹൃദമാണ്.







    അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ, സങ്കടവും സന്തോഷവും ഇൻസെക്യൂരിറ്റികളും പ്ലാനുകളും എല്ലാം സജിത്തിനോടും സുജിത്തിനോടും പറയാറുണ്ട്. ആ ലോൺ എടുക്കണോ ​ഗോൾഡ് പണയം വെക്കണോ കിഡ്നി കൊടുക്കണോ തുടങ്ങി എല്ലാം ഇരുവരോടും സംസാരിക്കാറുണ്ടെന്നും


    അനുശ്രീ തമാശയായി പറയുന്നുണ്ട്. വീട് പണിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തവരാണ് സജിത്തും സുജിത്തുമെന്നും അനുശ്രീ വ്യക്തമാക്കി. തനിക്ക് ലോണുകൾ ഉണ്ടെന്ന് തുറന്ന് പറയാനും അനുശ്രീ മടിച്ചില്ല.







    എന്റെയൊക്കെ ജീവിതം നിങ്ങളൊക്കെ വിചാരിക്കുന്ന പോലെയല്ല, നിങ്ങൾ കരുന്നതിന്റെ അപ്പുറമാണ്, ഒരു കിഡ്നി മതിയല്ലോ എന്ന് കഴിഞ്ഞ ദിവസം കൂടി പറഞ്ഞതാണ്. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. മുഴുവൻ ലോണിൻമേലുള്ള കളിയാണെന്നും അനുശ്രീ പറയുന്നു. അതുപോലെ വിവാഹത്തെ കുറിച്ചും അനുശ്രീ സംസാരിച്ചു, എനിക്ക് എന്റെ ലോകം തന്നെ എന്റെ വീട്ടുകാരും കുറച്ച് നല്ല സുഹൃത്തുക്കളുമാണ്. എന്റെ അമ്മ, അച്ഛൻ, ചേട്ടൻ എന്നിവരെ വിട്ട് ഒരു കാര്യവും ഇല്ല.







    വയസ് 34 ആയി വിവാഹത്തെ കുറിച്ചൊക്കെ എല്ലാവരും ഇങ്ങനെ ചോദിക്കുമ്പോൾ, എന്താണ് നിന്റെ ഉദ്ദേശം എന്ന് വീട്ടുകാർ ചോദിക്കും. 23 വയസിൽ കല്യാണം കഴിക്കുമ്പോൾ ഇനി മറ്റൊരു വീട്ടിൽ ജീവിക്കാം എന്ന ചിന്ത വരും.
    ഞാൻ പത്ത് വർഷം കൂടി ഇപ്പുറത്തേക്ക് വന്നു. 34 വയസായി. 34 വയസ് വരെ ഇവിടെ താമസിച്ചിട്ട് ഇനി എനിക്ക് വേറൊരിടത്ത് പോകാൻ വയ്യ, അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നമുക്ക് നോക്കാം എന്നും അനുശ്രീ പറയുന്നുണ്ട്.







  • മരണശേഷം സുധി ചേട്ടന്റെ അക്കൗണ്ടിൽ വന്ന പൈസയ്ക്ക് കിച്ചുവിന് ബൈക്ക് വാങ്ങി, ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല- രേണു സുധി








    മരണശേഷം കൊല്ലം സുധിയുടെ അക്കൗണ്ടിലേക്ക് ധാരാളം പണം എത്തിയെന്ന താജ് പത്തനംതിട്ടയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധി രം​ഗത്ത്. എനിക്ക് എന്റേതായ ശരികളുണ്ട്. വീടിനുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം കെഎച്ച്ഡിഇസി വന്ന് ശരിയാക്കി തന്നു. അവർക്ക് താങ്ക്സ്. ഞാൻ വീഡിയോസ് ഒന്നും കാണാറില്ല. ഫ്രണ്ട്സ് പറയുമ്പോഴാണ് ഞാൻ പലതും അറിയുന്നത്. ഇതൊന്നും







    കാണാത്തതുകൊണ്ടാണ് ഞാൻ ഹാപ്പിയായി ഇരിക്കുന്നത്. സുധി ചേട്ടൻ മരിച്ച ശേഷം എനിക്ക് പലരിൽ നിന്നും ഒരുപാട് പണം കിട്ടിയെന്നും അത് ഞാൻ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നുമാണ് ആളുകൾ പറയുന്നത്. ചേട്ടൻ മരിച്ച് ഒമ്പത് കഴിഞ്ഞ ശേഷമാണ് ചേട്ടന്റെ ബാലൻസ് ഞങ്ങൾ ചെക്ക് ചെയ്തത്. 75000 രൂപ ഉണ്ടായിരുന്നു. ഇടയ്ക്ക് ചേട്ടന്റെ അക്കൗണ്ടിലേക്ക് പൈസ വരുന്നത് കണ്ടാണ് പരിശോധിച്ചത്. ചേട്ടൻ മരിക്കുന്നതിന് രണ്ടാഴ്ച






    മുമ്പ് പൈസ അടയ്ക്കാത്തതുകൊണ്ട് കിച്ചുവിന് വാങ്ങി കൊടുത്ത ബൈക്ക് സിസിക്കാർ പിടിച്ചുകൊണ്ടുപോയി. അത് അവനും സുധി ചേട്ടനും വിഷമമായി. അടുത്ത മാസം പൈസ കിട്ടുമ്പോൾ മറ്റൊന്ന് വാങ്ങി തരാമെന്ന് സുധി ചേട്ടൻ അവന് ഉറപ്പ് കൊടുത്തിരുന്നു. ഇതെല്ലാം ചേട്ടന്റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അതുകൊണ്ട് ആ പൈസയ്ക്ക് അവന് ഞാൻ ഒരു ബൈക്ക് വാങ്ങി കൊടുത്തു. അല്ലാതെ ഞാൻ







    അതിൽ നിന്നും പണമെടുത്ത് പൂഴ്ത്തിവെച്ചിട്ടില്ല. താജ് എന്റെ തന്തയൊന്നുമല്ലല്ലോ. അയാളെ ഞാൻ എല്ലാ കാര്യവും ബോധിപ്പിക്കണോ?. ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല. കിട്ടിയാൽ തന്നെ എത്ര വേദനപ്പെട്ടിട്ടാകും ഞങ്ങൾ അത് വാങ്ങുന്നത്. സുധി ചേട്ടന്റെ ജീവൻ ബലികൊടുത്ത പൈസ അല്ലേ അത്. അത് എനിക്ക് തിന്നാനുള്ളതല്ല. ഇൻഷുറൻസ് ക്ലെയിമിന്റെ പൈസയുടെ കേസ് നടക്കുന്നതേയുള്ളു.






  • തുണിയഴിച്ച് ആളെ കൂട്ടുന്നുവെന്ന അധിക്ഷേപം; വീട്ടുകാരെ ബാധിച്ചു; പക്ഷെ ഓഫ് സീസണിലും പരിപാടി കിട്ടിയെന്ന് ലക്ഷ്മി ജയന്‍ ‘ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടില്‍ അമ്മയും പിള്ളേരുമുണ്ട്. അവരെ അത് ബാധിക്കും’









    സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ​ഗായികമാരിൽ ഒരാൾ ആണ് ലക്ഷ്മി ജയൻ. സ്റ്റേജ് പ്രോ​ഗ്രാമുകൾ ആഘോഷഭരിതമാക്കാൻ ലക്ഷ്മി ജയന് സാധിക്കുന്നു. അതേസമയം, ആരാധകർക്കാെപ്പം വിമർശകരും ലക്ഷ്മി ജയനുണ്ട്. ​ഗായികയുടെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തുന്നവർ ഏറെ ആണ്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ ലക്ഷ്മി ജയൻ.





    താൻ വ്യത്യസ്തയ്ക്ക് വേണ്ടി ആണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നത് എന്ന് ലക്ഷ്മി ജയൻ പറയുന്നു. അടുത്തിടെ എന്റെ ഒരു വീഡിയോ വെെറലായിരുന്നു. സാധാരണ ഞാൻ ഒന്നിനും പ്രതികരിക്കാറില്ല. എന്നാലും പറയുകയാണ്. അയർലന്റിൽ ചെയ്ത പരിപാടിയിൽ ഞാൻ പാന്റ് ഇട്ടില്ല എന്ന് പറഞ്ഞ് വെെറലായി.





    ഞാൻ ഇന്ന് ധരിച്ചത് പോലെ സ്കിന്നി കളർ പാന്റായിരുന്നു അന്ന് ധരിച്ചത്. എനിക്ക് പരിപാടി കിട്ടാത്തത് കൊണ്ട് ഞാൻ തുണി അഴിച്ച് പരിപാടിക്ക് ആളെ വിളിക്കുകയാണെന്നാണ് പറയുന്നത്. എനിക്ക് ചെറുതായി‌ട്ട് കഴിവുള്ളത് കൊണ്ടാണ് ഞാൻ പാടുന്നത്. ഞാനിത് കണ്ടില്ലെന്ന് നടിക്കും. പക്ഷെ വീട്ടിൽ എനിക്ക് അമ്മയും




    പിള്ളേരുമുണ്ട്. അവരെ ഇത് ബാധിക്കും. ഇത് കേൾക്കുമ്പോൾ നിനക്ക് ചുരിദാർ ഇട്ട് ന‌ടന്ന് കൂടേ എന്ന് ആളുകൾ ചോദിക്കും. എല്ലാവരും ചുരിദാറൊക്കെ ഇട്ട് വരുമ്പോൾ ഞാൻ മുണ്ടും ബ്ലൗസും ധരിച്ചാലേ വ്യത്യസ്തതയുള്ളൂ. ഞാൻ ഒരു സെലിബ്രിറ്റി ആണ്. സെലിബ്രിറ്റി ആണെന്ന് രണ്ട് പേർക്ക് തോന്നുകയെങ്കിലും





    ചെയ്യേണ്ടേ. പക്ഷെ അങ്ങനെയൊരു വീഡിയോ വെെറലായത് കൊണ്ട് ഓഫ് സീസണായിട്ടും എനിക്ക് ഈ പരിപാടി കിട്ടി. എനിക്ക് അത് കൊണ്ട് നിങ്ങളോട് നന്ദി മാത്രമേയുള്ളൂ. നിങ്ങളും ജീവിക്കുന്നു, സെെഡിൽ കൂടി ഞങ്ങളും ജീവിക്കുന്നെന്നും ലക്ഷ്മി ജയൻ പറഞ്ഞു. ‌പല മേഖലകളിൽ ലക്ഷ്മി ജയൻ





    സാന്നിധ്യമറിയിച്ചിട്ടുണ്ട്. വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ‌ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ ലക്ഷ്മി ജയൻ കഴിവ് തെളിയിച്ചു. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മി ജയൻ സിം​ഗിൾ പാരന്റാണ്. ഇതേക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു.




    2012 ൽ കുവെെറ്റ് ഷോ ചെയ്തിരുന്നു. അന്ന് വന്ന പ്രൊപ്പോസലാണ് വിവാഹത്തിലേക്ക് എത്തിയത്. കണ്ടപ്പോൾ ഇഷ്ടമായി. കാണാൻ സുന്ദരനാണ്. അവിടയൊരു പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടുകാർ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു.




    വിവാഹ ശേഷം കുവെെറ്റിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നില്ല. അധിക കാലമൊന്നും ഒന്നിച്ച് താമസിച്ചിട്ടില്ല. 2017 ൽ പിരിഞ്ഞെന്നും ലക്ഷ്മി ജയൻ അന്ന് വ്യക്തമാക്കി. ഐഡിയ സ്റ്റാർ സിം​ഗറിലൂ‌ടെയാണ് ലക്ഷ്മി ജയൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായും എത്തി. ഇതാദ്യമായല്ല ലക്ഷ്മി ജയന്റെ മ്യൂസിക് ഷോ ചർച്ചയാകുന്നത്.




    കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന ഷോയിൽ എആർ റഹ്മാന്റെ ഹമ്മ ഹമ്മ എന്ന പാ‌ട്ടായിരുന്നു ലക്ഷ്മി ജയൻ പാടിയത്. തന്റേതായ ശെെലിയിലും വേറിട്ട ട്യൂണിലുമാണ് ​ഗായിക പാടിയത്. ഇത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല. പാട്ട് കുളമാക്കി എന്ന് പറഞ്ഞ് അന്ന് ലക്ഷ്മി ജയന് വിമർശനങ്ങൾ വന്നു.


    ബി​ഗ് ബോസ് മലയാളം മൂന്നാം സീസണിലാണ് ലക്ഷ്മി ജയൻ മത്സരാർത്ഥിയായത്. എന്നാൽ അധിക ദിവസങ്ങൾ ലക്ഷ്മി ഈ ഷോയിലുണ്ടായിരുന്നില്ല. സ്റ്റേജ് ഷോകളുടെ തിരക്കുകളിലാണ് ലക്ഷ്മി ജയൻ ഇന്ന്. ​ഗായികയുടെ മിക്ക ഷോകളും സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടുന്നു.

  • ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും, വിപഞ്ചികയുടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയായതായി അന്വേഷണ ഉദ്യോഗസ്ഥർ








    ഷാർജയിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയായതായി അന്വേഷണ ഉദ്യോഗസ്ഥർ. ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി ഉദ്യോഗസ്ഥർ. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക്






    വിധേയനാക്കണം. അതിനായി സർക്കാരും കോൺസിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുത ഇല്ല. പ്രശ്നങ്ങൾ താൻ തന്നെ തീർത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താൻ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വിപഞ്ചികയെ നാട്ടിൽ






    എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോൾ വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരൻ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും സഹോദരൻ പറഞ്ഞു. ഇന്നലെ വൈകിട്ട് 5.40ന് ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌







    വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ കൊല്ലത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയുള്ളു.






  • ആഷിക്ക് ബാനയാ സോങ്ങിലെ നായികയെ വേഗം ആരും മറക്കില്ല.. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ, എനിക്ക് ഈ ഉപദ്രവം മടുത്തു, ഞാൻ പൊലീസിനെ വിളിച്ചതാ- തനുശ്രീ









    ബോളിവുഡ് നടി തനുശ്രീ ദത്തക്ക് വീട്ടിൽ വെച്ച് പീഡനം നേരിട്ടതായി പരാതി. 2018 മുതൽ താൻ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് തനുശ്രീ വിഡിയോയിലൂടെ പറഞ്ഞു. സഹായിക്കാൻ പൊലീസിനെ വിളിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാത്രിയാണ് നടി വിഡിയോ പങ്കുവെച്ചത്. എനിക്ക് ഈ ഉപദ്രവം മടുത്തു! 2018 മുതൽ ഇത് തുടരുന്നു.








    ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ! വൈകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. മീ റ്റു വിവാദത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞത് മുതൽ പീഡനം തുടരുകയാണെന്നും സഹായത്തിനായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും തനുശ്രീ വെളിപ്പെടുത്തി.







    എന്റെ വീട്ടിൽ വെച്ച് എന്നെ ഉപദ്രവിക്കുന്നു. ഞാൻ പൊലീസിനെ വിളിച്ചു. പൊലീസ് വന്നു. ശരിയായ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ വരാൻ അവർ എന്നോട് ആവശ്യപ്പെട്ടു. നാളെയോ മറ്റന്നാളോ ഞാൻ പോകും. എനിക്ക് സുഖമില്ല. കഴിഞ്ഞ 4-5 വർഷമായി ഞാൻ വളരെയധികം ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. എന്റെ ആരോഗ്യം മോശമായെന്ന് തനുശ്രീ ദത്ത പറഞ്ഞു.







    എനിക്ക് ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. വീട്ടിൽ ജോലിക്ക് നിൽക്കുന്നവർ പലപ്പോഴും വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുണ്ടെന്നും ഇത് സാമ്പത്തികവും വൈകാരികവുമായ പീഡനത്തിലേക്ക് നയിക്കുന്നുവെന്നും നടി ആരോപിച്ചു. എന്റെ എല്ലാ ജോലികളും ഞാൻ ചെയ്യണം. എന്റെ സ്വന്തം വീട്ടിൽ ഞാൻ ബുദ്ധിമുട്ടുകയാണ്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ തനുശ്രീ കൂട്ടിച്ചേർത്തു.







  • മറ്റ് രണ്ട് മരുമക്കൾ വരുന്നതോടെ അറിയാം, അശ്വിൻ തിരിച്ചറിയും, പക്ഷെ വെെകിപ്പോയിട്ടുണ്ടാകും: റെഡിറ്റിലെ ചർച്ച





    സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാ വിഷയമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും കുടുംബവും. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് ദിയയും ഭർത്താവ് അശ്വിൻ ​ഗണേശും. ദിയയുടെ ഡെലിവറി വ്ലോ​ഗ് കേരളമെമ്പാ‌ടും ചർച്ചയായതാണ്. ആ​ഗ്രഹിച്ചത് പോലൊരു കുടുംബ ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. ഭർത്താവും കുഞ്ഞുമുള്ള കുടുംബ ജീവിതമായിരുന്നു ദിയയുട സ്വപ്നം. ദിയ ഇന്ന് ഇത്രയും സന്തോഷവതിയായിരിക്കുന്നതിലെ പ്രധാന കാരണം അശ്വിൻ ​ഗണേശാണ്.



    ഒന്നിലേറെ തവണ ബ്രേക്കപ്പുണ്ടായ ദിയക്ക് അശ്വിനുമായി അടുത്തപ്പോഴാണ് സമാധാനവും സന്തോഷവും ലഭിച്ചത്. പെട്ടെന്ന് തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കാനും ദിയ തീരുമാനിച്ചു. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ദിയ-അശ്വിൻ ബന്ധത്തിൽ പല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. വളർന്ന് വന്ന ചുറ്റുപാടുകളാലും സാമ്പത്തികരമായും വ്യത്യസ്തരാണ് ദിയയും അശ്വിനും. ഇൻഫ്ലുവൻസറും ബിസിനസുകാരിയുമായ ദിയ അശ്വിനേക്കാൾ സമ്പാദിക്കുന്നുണ്ട്.




    ലക്ഷ്വറി ജീവിതം നയിക്കുന്നയാളാണ് ദിയ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അശ്വിന്റെ ശമ്പളത്തേക്കാൾ എത്രയോ മടങ്ങ് അധികം ദിയക്ക് വരുമാനമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും താരതമ്യം നടന്നത്. താൻ ആദ്യമായി ധരിച്ച ബ്രാൻഡഡ് ഷർട്ട് വാങ്ങിത്തന്നത് ദിയയാണെന്ന് ഒരിക്കൽ അശ്വിൻ പറഞ്ഞിട്ടുണ്ട്. അശ്വിന്റെ വിനീത സ്വഭാവം ഇഷ്ടപ്പെടുന്നവർ ഏറെയാണ്.എന്നാൽ അശ്വിന്റെ ആരാധകർക്ക് ദിയയോടും കുടുംബത്തോടും ചില കാര്യങ്ങളിൽ എതിർപ്പുണ്ട്.



    അശ്വിന് അർഹമായ പരി​ഗണന ദിയയുടെ കുടുംബത്തിൽ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. ദിയ-അശ്വിൻ വിവാഹം തീരുമാനിച്ചത് മുതൽ ഇത്തരം വാദങ്ങൾ വരുന്നുണ്ട്. ഒരിക്കൽ ദിയയുടെ സഹോദരി ഇഷാനി അശ്വിനെ അവ​ഗണിച്ചു എന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇടയ്ക്കിടെ ദിയ അശ്വിനെക്കുറിച്ച് പറയുന്ന തമാശളും അശ്വിന്റെ ആരാധകർക്ക് ഇഷ്ടപ്പെടുന്നില്ല. അടുത്തിടെ അശ്വിന് കുഞ്ഞിന് വാങ്ങിയ സാധനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ദിയ ഒരു വ്ലോ​ഗ് പങ്കുവെച്ചിരുന്നു.



    ഇതിൽ ദിയയും സിന്ധു കൃഷ്ണയും അശ്വിനെ വല്ലാതെ പരിഹസിച്ചെന്ന് വിമർശനങ്ങൾ വന്നു. എന്നാൽ ഈ വാദം നിഷേധിച്ച് അശ്വിൻ കമന്റ് ചെയ്തു. എന്നാൽ ഇതൊന്നും വിമർശനങ്ങൾ ഇല്ലാതാക്കിയില്ല. അശ്വിന് ദിയയുടെ കുടുംബത്തിൽ നിന്നും ബഹുമാനം ലഭിക്കുന്നില്ലെന്ന് അശ്വിന് പോലും മനസിലാകുന്നില്ല എന്നാണ് റെഡിറ്റിൽ ഉയർന്ന വാദം. പല വാദങ്ങളും റെഡിറ്റിലെ ചർച്ചയിൽ വന്നു. താര കുടുംബത്തിലേക്ക് ഭാവിയിലെ മരുമക്കൾ എത്തുന്നതോടെ ഈ വ്യത്യാസം മനസിലാകും എന്നാണ് ഒരാൾ കമന്റ് ചെയ്തത്.



    മറ്റ് മരുമക്കൾ കടന്ന് വരുന്നത് വരെ അശ്വിന് ഇത് മനസിലാകില്ല. നിമിഷിനെയോ അർജുനെയോ അവർ ഇതുപോലെ ട്രീറ്റ് ചെയ്യില്ല. ദിയ കൃഷ്ണയ്ക്ക് പോലും ഭാവിയിൽ ഇത് അപമാനകരമായി തോന്നും. പക്ഷെ ദിയയാണ് ആദ്യം ഭർത്താവിനെ താഴ്ത്തിക്കെ‌ട്ടി മറ്റുള്ളവർക്ക് അതിന് അവസരം കാെടുത്തത് എന്നാണ് ഒരാളുടെ കമന്റ്. സിനിമോ‌ട്ടോ​ഗ്രാഫറായ നിമിഷ് രവി അഹാന കൃഷ്ണയുടെ ഭാവി വരനാണെന്ന് സംസാരമുണ്ട്. ഇഷാനി കൃഷ്ണയുടെ കാമുകനാണ് ഇടയ്ക്ക് താര കുടുംബത്തിലെ വ്ലോ​ഗുകളിൽ കാണുന്ന അർജുൻ










    എന്നും സംസാരമുണ്ട്. പ്രണയമോ സൗഹൃദമോ ആണെങ്കിലും ഇവർ രണ്ട് പേരും അഹാനയുടെയോ ഇഷാനിയുടെയോ വ്ലോ​ഗുകളിൽ എപ്പോഴും കാണുന്നവരല്ല. താര കുടുംബത്തിന്റെ ഈ ജനശ്രദ്ധയിൽ നിന്നും മാറി നിൽക്കനാ​ഗാരഹിക്കുന്നവരാണ് അർജുനും നിമിഷും. അതേസമയം ദിയയുടെ ഒട്ടുമിക്ക വ്ലോ​ഗുികളിലും അശ്വിനുണ്ട്. അതിനാൽ അശ്വിനിപ്പോൾ ദിയയുടെ യൂട്യൂബ് ചാനൽ വ്യൂവേഴ്സിന്




    പ്രിയങ്കരരായിക്കഴിഞ്ഞു. ഈ റിലേഷൻഷിപ്പിലെ ഫ്രണ്ട്ലി ബുള്ളി ഡയനാമികിന് അശ്വിൻ സബ്സ്ക്രെെബ് ചെയ്തതാണ്. പങ്കാളികളിലൊരാൾ എപ്പോഴും സൗഹൃദപരമായ തമാശകൾക്ക് പാത്രമാകുന്നു. തുടക്കത്തിലെ പരിധി വെക്കാത്തതിനാൽ ഇൻസെൻസിറ്റീവായി മാറുന്ന തമാശകളെ എതിർക്കാനാകില്ല. ഒരു ഘട്ടത്തിൽ അശ്വിൻ ഇത് ത‌ടയാൻ തീരുമാനിക്കുമ്പോഴേക്കും ഒരുപാട് വെെകിപ്പോയിട്ടുണ്ടാകും എന്നും റെഡിറ്റിൽ അഭിപ്രായമുണ്ട്.


  • CIBIL നിങ്ങള്ക്ക് ഒരു പ്രശ്നമാണോ..? സിബിൽ സ്കോർ ഇല്ലാതെയും ഇനി ലോൺ കിട്ടും! ഇന്ത്യയുടെ വായ്പാ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ യു എൽ ഐ; എന്താണിത്?





    വായ്പകൾ അനുവദിക്കുന്നതിന് മുമ്പുള്ള സിബിൽ സ്കോർ പരിശോധനയുടെ രീതികൾക്ക് ഉടൻ മാറ്റം വന്നേക്കും. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (DFS) പുതിയ ഡിജിറ്റൽ വായ്പാ സംവിധാനമായ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (ULI) വിപുലീകരിക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്‌. ഇത് പരമ്പരാഗത ക്രെഡിറ്റ് സ്കോറുകളോടുള്ള ആശ്രയത്വം കുറയ്ക്കാൻ സഹായിക്കും.



    നിലവിൽ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു അപേക്ഷകന്റെ വായ്പാ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിന് പ്രധാനമായും ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (CIBIL) സ്കോറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, യു എൽ ഐ-യിലൂടെ കൂടുതൽ കാര്യക്ഷമവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു വായ്പാ പ്രക്രിയ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.




    വേഗത്തിലുള്ള നടപ്പാക്കലിനായി പുതിയ നിർദ്ദേശങ്ങൾ
    യു എൽ ഐ-യുടെ വേഗത്തിലുള്ള നടപ്പാക്കൽ ഉറപ്പാക്കാൻ, എല്ലാ ധനകാര്യ സ്ഥാപനങ്ങളോടും പ്രതിമാസ അടിസ്ഥാനത്തിൽ യു എൽ ഐ സ്വീകരണം അവലോകനം ചെയ്യാൻ ഡി എഫ് എസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ ഈ സംവിധാനത്തിൽ ചേരാത്തവരോട് ഉടൻ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.



    ധനകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന അനുസരിച്ച്, ജൂൺ 23-ന്, ഡി എഫ് എസ് സെക്രട്ടറി എം. നാഗരാജുവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രാലയങ്ങളിലെ പ്രതിനിധികളുമായി യു എൽ ഐ-യുടെ രാജ്യവ്യാപകമായ നടപ്പാക്കൽ ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തിയിരുന്നു. വായ്പാ പ്രോസസ്സിംഗ് കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുകയും പരമ്പരാഗത ക്രെഡിറ്റ് ബ്യൂറോകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.



    വിജയകരമായി നടപ്പാക്കുകയാണെങ്കിൽ, ഇന്ത്യയിൽ വായ്പകൾ അനുവദിക്കുന്ന രീതിയിൽ യു എൽ ഐ ഒരു വലിയ മാറ്റം കൊണ്ടുവരും, ഇത് കൂടുതൽ വായ്പക്കാർക്ക് ഈ സംവിധാനം ലഭ്യമാക്കും.

    എന്താണ് യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (ULI)?
    ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സാങ്കേതികവിദ്യ, ഡാറ്റ, നയം എന്നിവ സംയോജിപ്പിച്ച് വായ്പാ പ്രക്രിയകൾ ലളിതമാക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് യൂണിഫൈഡ് ലെൻഡിംഗ്




    ഇന്റർഫേസ്. സർക്കാർ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും ഉയർന്ന നിലവാരമുള്ള, പരിശോധിച്ച ഡാറ്റ ലഭ്യമാക്കാൻ ഇത് വായ്പ നൽകുന്നവരെ സഹായിക്കുന്നു, ഇത് വേഗത്തിലും കൂടുതൽ ഉൾക്കൊള്ളുന്നതുമായ ക്രെഡിറ്റ് വിതരണം സാധ്യമാക്കുന്നു.

    യു എൽ ഐ-യുടെ പ്രധാന സവിശേഷതകൾ
    യു എൽ ഐ നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്. തടസ്സമില്ലാത്ത ക്രെഡിറ്റ് വിതരണം ഇതിലൂടെ സാധ്യമാകും, ഇത് വായ്പാ മൂല്യനിർണ്ണയത്തിന് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുന്നു.




    കൂടാതെ, സമ്മതത്തെ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ പങ്കാളിത്തം വഴി, വായ്പക്കാർക്ക് അവരുടെ സാമ്പത്തികവും അല്ലാത്തതുമായ രേഖകൾ ആക്‌സസ് ചെയ്യാൻ വായ്പ നൽകുന്നവർക്ക് അനുമതി നൽകാൻ സാധിക്കും, ഇത് വായ്പാ പ്രോസസ്സിംഗ് വേഗത്തിലാക്കുന്നു.







    പരമ്പരാഗതമല്ലാത്ത ഡാറ്റാ ഉറവിടങ്ങളായ യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, GST രേഖകൾ എന്നിവ ഉപയോഗിച്ച് വായ്പാ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിനും യു എൽ ഐ സഹായിക്കും. ഇത് ഇന്ത്യയുടെ വായ്പാ മേഖലയിൽ ഒരു വലിയ മാറ്റത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



  • സഖാവിനു വിട; വി.എസ്. അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന സമരസ്മരണ









    സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ആ പേര് ഇനി ഓർമ. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ട് 3.20ന് എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി.







    2016–ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി. എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ഉടൻ തന്നെ വിഎസിന്റെ മൃതദേഹം കൊണ്ടുപോകും. ഇന്ന് രാത്രി പൊതുദർശനം അവിടെ ഉണ്ടാകും. രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒൻപത് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോകും. ഉച്ചയ്ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം.





    ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിൽ സംസ്കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. 923 ഒക്‌ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 മുതൽ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964 ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009





    ac




    വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്‌ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോൽപിച്ചത്.






  • സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല ബസ് സമരം; ജനം പെരുവഴിയിലാകും.. 8000 ബസുകള്‍ ഓടില്ലേ? അറിയേണ്ടതെല്ലാം?








    സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍ ആരംഭിക്കുമെന്നാണ് ബസുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വൈകിട്ട് അറിയാന്‍ കഴിയും. സ്വകാര്യ ബസ് ഉടമകളെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. സമരം ഉണ്ടെങ്കില്‍ സംസ്ഥാനത്ത് 8000 സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങില്ല. ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാറുമായി ഇന്ന് വൈകിട്ട് നാലരയ്ക്കാണ് ബസുടമകള്‍ വീണ്ടും ചര്‍ച്ച നടത്തുന്നത്.







    ഗതാഗത മന്ത്രി കഴിഞ്ഞ ദിവസവും ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങള്‍ ശക്തമാക്കി സംയുക്ത സമരസമിതി സമരവുമായി മുന്നോട്ടു പോകുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, ഏറെ നാളായി സര്‍വീസ് നടത്തുന്ന, 140 കിലോമീറ്ററില്‍ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക,







    തൊഴിലാളികള്‍ക്കുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, ഇ-ചെലാന്‍ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ ഏഴിന് സ്വകാര്യ ബസുകള്‍ സൂചനാ സമരം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.








    തുടര്‍ന്നും ബസുടമകളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു
    പോകുന്നത്. അതേസമയം, സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പിന്നോട്ടു പോയിരുന്നു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താം എന്ന് ഗതാഗത മന്തി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണിത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ സംഘടനാ നേതാക്കളുമായി സംസാരിച്ചു സമവായമുണ്ടാക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.




    ഈ സാഹചര്യത്തില്‍ സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. അതേസമയം മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ സാധാരണക്കാര്‍ വലിയ യാത്രാ ദുരിതം നേരിടേണ്ടി വരും. കൊച്ചിയില്‍ അടക്കം വിദൂര മേഖലകളിലേക്കു പോകാന്‍ സ്വകാര്യ ബസുകളെയാണ് ജനം കൂടുതല്‍ ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളുടെ പണിമുടക്കിനെ നേരിടാന്‍ മുന്നൊരുക്കങ്ങളൊന്നും കെഎസ്ആര്‍ടിസി നടത്തിയതായി ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.