Category: News

  • ഞാൻ എന്നും സംഘപുത്രി തന്നെ.. BJP ഒരു സീറ്റ് നേടിയില്ലെങ്കിലും എന്റെ വോട്ട് എന്നും ബിജെപിക്ക് മാത്രം…

    കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളും അതുമായി ബന്ധപ്പെട്ട വാർത്തകളും ട്രോളുകളും ആണ്. രാഷ്ട്രീയപരമായ ഒരുപാട് പേരുടെ വിവാദ പ്രസ്താവനകളും ഇതിൽ പെടും.

    ഇപ്രാവശ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുപാട് സിനിമ-സീരിയൽ മേഖലയിലെ പ്രമുഖരും ഉണ്ടായിരുന്നു. അവരിൽ പ്രധാനപെട്ടവരായിരുന്നു സുരേഷ് ഗോപി, മുകേഷ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ. മുകേഷ് ഒഴികെ ബാക്കിയുള്ള സിനിമ നടന്മാര് പരാജയമാണ് ഏറ്റുവാങ്ങിയത്.

    രാഷ്ട്രീയ നിലപാടിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ സിനിമാ താരങ്ങളാണ് കൃഷ്ണകുമാറും, ലക്ഷ്മി പ്രിയയും. ഇരുവരും ബിജെപി വക്താക്കൾ ആണ് എന്നുള്ളത് മറ്റൊരു കാര്യമാണ്.

    കേരളത്തിൽ ബിജെപി ഒരു സീറ്റും ലഭിക്കാതെ പരാജയപ്പെട്ടപ്പോൾ, ഇവർ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. പക്ഷെ അതിനെതിരെ തുറന്നടിച്ചുകൊണ്ട് എഫ്ബിയിൽ ഒരു കുറിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് പ്രിയതാരം ലക്ഷ്മിപ്രിയ.

    താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്…

    💪✍️🤝എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ “ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ “? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ‘ കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.

    അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു…….

    പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും. ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും.

    എന്ന്, ലക്ഷ്മി പ്രിയ ഒപ്പ്

  • സ്റ്റുഡിയോകളില് ബിക്കിനി മാത്രം ധരിച്ച്‌ കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്; വെളിപ്പെടുത്തലുമായി ലക്ഷ്മി റായ്…

    മലയാള ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്നെക്കുറിച്ച് ലക്ഷ്മി റായി തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. താരത്തിന് ഒരുപാട് പ്രേക്ഷകർ പിന്തുണയും ഉള്ളത് കൊണ്ടുതന്നെ താരം പറയുന്ന വാക്കുകൾ പ്രേക്ഷകർക്ക് വിശ്വസനീയമാണ് എന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

    പഴയകാലത്തെ അപേക്ഷിച്ച് കാസ്റ്റിംഗ് കൗച്ച്കൾ ഈ കാലഘട്ടത്തിൽ ഗണ്യമായി കുറവ് സംഭവിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും ഉണ്ട് എന്നാണ് താരം പറയുന്നത്. താരം തന്റെ ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

    മോഡലിംഗ് രംഗത്ത് സജീവമായ സുഹൃത്തായിരുന്നു. അവൾക്ക് സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം കാരണം ഒരു ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവം ആണ് താരം തുറന്നു പറയുന്നത്. രതിമൂർച്ചയുടെ സമയം അഭിനയിച്ച കാണിക്കാനും ആ സമയത്തെ ശബ്ദം ഉണ്ടാക്കാനും ആയിരുന്നു സുഹൃത്തിനോട് സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടത്.

    ആ സിനിമയിൽ ഒരു പക്ഷേ ഇത്തരം ഇന്റിമേറ്റ് ആയ സംഭവങ്ങൾ ഉണ്ടായേക്കാം. പക്ഷേ ഒരു അഭിനേത്രിയുടെ കഴിവ് മനസ്സിലാക്കുന്നത് ഇങ്ങനെയാണോ എന്നാണ് താരം അഭിമുഖത്തിൽ ചോദിക്കുന്നത്. അന്നത്തെ സംഭവത്തോടെ തന്റെ സുഹൃത്ത് സിനിമയിൽ അഭിനയിക്കുക എന്ന മോഹം എറിഞ്ഞ് അവിടെ നിന്ന് കരഞ്ഞു ഓടി പോവുകയാണുണ്ടായത് എന്നും താരം പറയുന്നു.

    ഓഡിഷന് പോകുമ്പോൾ വസ്ത്രങ്ങൾ മാറ്റി വെറും അടി വസ്ത്രത്തിൽ ഒരുപാട് സമയം സ്റ്റുഡിയോയിൽ നിൽക്കാൻ നിർബന്ധിതരായ ഒരുപാട് താരങ്ങൾ ഉണ്ട് എന്നും ലക്ഷ്മി റായി പറയുന്നു. അടിവസ്ത്രങ്ങളിൽ റാംപ് വാക്ക് നടത്തികുന്നതാണ് വലിയ കഷ്ടം. സിനിമ എന്ന വലിയ മോഹം മനസ്സിൽ പേറി വരുന്നവർ പലരും ഇത് സഹിക്കുന്നുണ്ട് എന്നും താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം.

    ഇങ്ങനെ ചെയ്യിപ്പിക്കാൻ വേണ്ടി ഒരു ഗ്രൂപ്പ് തന്നെ ബോളിവുഡ്ൽ ഉണ്ട് എന്നാണ് താരത്തിന്റെ ആരോപണം. പല താരങ്ങളും തുറന്നു പറയാത്ത ഒരു മേഖലയാണ് കാസ്റ്റിംഗ് കൗച് എന്നതു കൊണ്ടുതന്നെ ഇത് ചെയ്യുന്നവർ ആ പ്രവർത്തി തുടരുകയാണ് എന്നാണ് താരത്തിന്റെ വാക്കുകളുടെ ചുരുക്കം

  • നിങ്ങളുടെ അമ്മമാരും സെക്സ് ചെയ്യാറുണ്ട്… ശ്രീലക്ഷ്മി അറക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

    നിങ്ങളുടെ അമ്മ സെക്സ് ചെയ്തതിന്റെ ഫലമായാണ് നിങ്ങൾ ഉണ്ടായത്.. പ്രാർത്ഥിച്ച് ഗർഭംഉണ്ടായതല്ല

    സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ശ്രീലക്ഷ്മി അറക്കലിനെ പരിചയം ഇല്ലാതിരിക്കില്ല. സ്ത്രീ സുരക്ഷക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് ശ്രീലക്ഷ്മി. സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ കുറച്ച് ശബ്ദത്തിൽ ഇവർ പ്രതികരിക്കാറുണ്ട്.

    പലരും പറയാൻ മടിക്കുന്നത് അറക്കുന്നതും ആയ കാര്യങ്ങൾ പറഞ്ഞതാണ് ശ്രീലക്ഷ്മി എന്ന വ്യക്തിയെ ലോകം അറിയാൻ കാരണം. വിവാദ പരമായ എഴുത്തുകളിലൂടെ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്നത് ശ്രീലക്ഷ്മിയുടെ പതിവാണ്. അങ്ങനെ ഒരു കുറിപ്പാണ് ഇപ്പോഴും വൈറൽ ആകുന്നത്.

    കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

    പുരുഷൻമാർ മനസ്സിലാക്കേണ്ട കാര്യം;

    നിങ്ങളുടെ ഭാര്യയേയോ കാമുകിയേയോ സോ കോൾഡ് അവിഹിതം പോലെയോ ഒക്കെ തന്നെ നിങ്ങളുടെ അമ്മമാരും പെങ്ങൻമാരും സെക്സ് ചെയ്യാറുണ്ട്.

    അത് നിങ്ങൾ ആദ്യം അക്സെപ്റ്റ് ചെയ്യാൻ ശ്രമിക്കുക.

    നിങ്ങളുടെ അമ്മ സെക്സ് ചെയ്തതിന്റെ ഫലമായാണ് നിങ്ങൾ ഉണ്ടായത്.
    അല്ലാതെ ആകാശത്ത് നോക്കി വിളക്ക് കൊളുത്തി പ്രാർത്ഥിച്ച് ഗർഭം ഉണ്ടായതല്ല.

    എന്തിനാ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാൽ
    ഏതെങ്കിലും പുരുഷൻമാർ അടികൂടാൻ നേരത്ത് നിന്റെ അമ്മേടേ പൂ** ഇൽ ഞാൻ അതുകേറ്റും ഇതുകേറ്റും എന്നും നിന്റെ അമ്മേടേ പുള്ളിഷഡ്ഡി വളളിബ്രൈസർ എന്നൊക്കെ കമന്റിട്ട് പരസ്പരം വെറുപ്പ് പരത്തുന്ന കാഴ്ച സ്ഥിരം കാണാറുണ്ട്.

    എന്റെ അമ്മയേപോലെ തന്നെയാണ് മറ്റൊരാളുടെ അമ്മയെന്നും ഒരാളുടെ അമ്മയേയും sexual object ആയി ചിത്രീകരിക്കേണ്ടതില്ല എന്നും , എന്റെ അമ്മയും നിന്റെ അമ്മയും എല്ലാവരുടെ അമ്മയും സെക്സ് ചെയ്യാറുണ്ടെന്നും , അതൊരു സാധാരണ കാര്യം മാത്രമാണെന്നും , അതിനെ തെറിവിളിക്കുന്ന സന്ദർഭത്തിലേക്ക് എത്തിക്കേണ്ടതില്ലെന്നും ഇന്നുവരെ മിക്ക  പുരുഷൻമാരും മനസ്സിലാക്കിയിട്ടില്ല എന്ന് മനസ്സിലാക്കിയതു കൊണ്ട് ഇടുന്ന പോസ്റ്റ്.