സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടയിൽ 12 വയസ്സുകാരിയായ പെൺകുട്ടിയെ തലകറങ്ങി വീണു. വെയിലടിച്ചതിനാലാവും തലകറങ്ങി വീണതെന്ന് അധ്യാപകർ ആദ്യം കരുതിയെങ്കിലും പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് യഥാർത്ഥ സംഭവം എന്തെന്ന് അറിഞ്ഞത്.
![]()
പെൺകുട്ടി സ്കൂളിൽ തലകറങ്ങി വീണതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് 12 വയസ്സുകാരിയായ പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ അധ്യാപകരോട് പറഞ്ഞത്. പിന്നാലെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന ബലാത്സംഗത്തെ കുറിച്ച് കുട്ടി മനസ്സ് തുറന്നു പറഞ്ഞത്.
![]()
12 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ കുട്ടി ചൂണ്ടിക്കാട്ടിയത് മുത്തശ്ശൻ അടക്കം മൂന്ന് പേരെ. മാസങ്ങളോളം ഇവർ കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിൽ ഇതിനുള്ള എല്ലാ സഹായവും ചെയ്തു നൽകിയത് പെൺ കുട്ടിയുടെ അമ്മയുടെ അച്ഛനായ 70 വയസ്സുകാരനാണ്.
![]()
രാജസ്ഥാനിലെ കോട്ടയിൽ ആണ് സംഭവം നടന്നത്. മുത്തച്ഛൻ്റെ സുഹൃത്തായ 50 വയസുകാരൻ രാംലാൽ ബീലും, ഇരുപത് വയസ്സുകാരൻ അജയ് ബർലയും മാസങ്ങളായി തന്നെ പീഢിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തി.
![]()
500 രൂപ മുത്തച്ഛന് നൽകിയാണ് പീഢനം തുടർന്നത്. പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. അച്ഛൻ മരിച്ച ശേഷം കുട്ടിയും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയും മുത്തച്ഛൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇത് മുത്തച്ഛൻ ദുരുപയോഗം ചെയ്യുകയായിരുന്നു.
![]()
Leave a Reply