ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള താരം.. പൂജ ഹെഗ്‌ഡെയുടെ ക്യൂട്ട് ഫോട്ടോസ് വൈറലാവുന്നു

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. 2012 ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മുഖമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു.

തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു.

ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ എല്ലാം താരത്തിന്നാരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും വൈഭവവും താരത്തിനുണ്ട്.

2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. അതിനു ശേഷം അഭിനയത്തിലേക്ക് വന്നപ്പോൾ മികച്ച സ്വീകാര്യത താരത്തിന് ലഭിച്ചു. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിച്ചത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളു കൂടിയാണ് താരം.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച ആരാധക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde

Comments

Leave a Reply

Your email address will not be published. Required fields are marked *