
സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് എസ്റ്റെർ വലേരി നൊറോണ. തെലുങ്ക് , കന്നഡ , കൊങ്കണി ഭാഷാ സിനിമകളിൽ ആണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. നടിയെന്ന നിലയിലും ഗായിക എന്ന നിലയിലും 2012 മുതൽ ഇതുവരെയും താരം സജീവമായി സിനിമാ മേഖലയിൽ നിലനിൽക്കുന്നു. തുടക്കം മുതൽ രണ്ട് മേഖലയിലും മികച്ച പ്രകടനങ്ങളാണ് താരത്തിന് കാഴ്ചവെക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും താരത്തിന് നിലനിർത്താൻ കഴിഞ്ഞു.



വളരെ ചെറുപ്പത്തിൽ തന്നെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന വ്യക്തിയാണ് താരം. എട്ടാം വയസ്സിൽ തന്നെ കൊങ്കണി സംഗീത സർക്യൂട്ടുകളിൽ പ്രശസ്തയായ താരം തന്റെ ഗുരു സരോജ് ഖാന്റെ നൃത്ത സംവിധാനത്തിൽ ബറോമാസ് എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമാമേഖലയിൽ അഭിനയം ആരംഭിക്കുന്നത്. 2012 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.



ആദ്യ സിനിമയിലെ അഭിനയമികവ് കണ്ടു ശ്രദ്ധിക്കപ്പെട്ട അതുകൊണ്ടാണ് 2013-ൽ തന്റെ തെലുങ്ക് ചിത്രമായ 1000 അബദ്ദാലുവിൽ ചലച്ചിത്ര സംവിധായകൻ തേജ താരത്തെ കാസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത വർഷം തന്നെ ഇതര ഭാഷകളിലും അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. 2014ൽ ഉസിരിഗിന്ത നീനേ ഹത്തിര എന്ന ചിത്രത്തിലൂടെ താരം കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.



മുംബൈ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസിലും സൈക്കോളജിയിലും താരം ബിരുദമെടുത്തു. ബിരുദ പഠനത്തോടൊപ്പം തന്നെ താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. ഗരം എന്ന തെലുങ്ക് ചിത്രത്തിലെ ടൈറ്റിൽ ഗാനത്തിലും നായകൻ ആദിയോടൊപ്പം തമിഴ് ചിത്രമായ മീൻ കുഴമ്പും മാൻ പനൈയും എന്ന ചിത്രത്തിലും അഭിനയിച്ചത് ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്.



ഹിന്ദി തമിഴ് കന്നട ഭാഷകൾക്ക് അപ്പുറം കൊങ്കിണി ലും താരം അഭിനയിച്ചിട്ടുണ്ട്. ചരിത്രപരമായ ബ്ലോക്ക്ബസ്റ്റർ നോഷിബാച്ചോ ഖേൽ എന്ന ചിത്രത്തിലൂടെയാണ് താരം കൊങ്കണി സിനിമകളിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കൊങ്കണി ചിത്രമായ സോഫിയ – എ ഡ്രീം ഗേൾ എന്ന സിനിമയിലെ താരത്തിനെ കഥാപാത്രവും മികച്ച അഭിനയവും വളരെ നല്ല പ്രേക്ഷകപ്രീതിയും പ്രതികരണവുമാണ് താരത്തിന് നേടിക്കൊടുത്തത്.



2013 ൽ പുറത്തിറങ്ങിയ 1000 അബദ്ദാലു, 2014ൽ പുറത്തിറങ്ങിയ ഭീമാവരം ബുള്ളോട്, 2021ൽ പുറത്തിറങ്ങിയ ലങ്കേ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. സിനിമയിൽ അഭിനേത്രി എന്നതിനപ്പുറം ഗായിക എന്ന നിലയിലും താരം പ്രശസ്തയാണ്. ഒരു കൊങ്കണി ചിത്രമായ നാച്ചോം-ഇയാ കുമ്പസാറിൽ “മേയു അമോർ” എന്ന ഈ ഗാനം പാടിയത് താരമായിരുന്നു. ചുരുക്കത്തിൽ ഏതു മേഖലയിൽ ആണെങ്കിലും നിറഞ്ഞ കൈയ്യടി താരത്തിന് ലഭിക്കാൻ മാത്രം മികവ് താരത്തിനുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സിമ്പിൾ സാരിയിൽ ഉള്ള ഹോട്ട് ഫോട്ടോകൾ ആണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.






Leave a Reply