
തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം കരിയർ തുടങ്ങിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.



കേരളത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന താരത്തിന്റെ ചെറുപ്പത്തിൽ തന്നെയുള്ള ആഗ്രഹമായിരുന്നു ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നത്. ചെറുപ്പം മുതൽ തന്നെ ഈ ആഗ്രഹത്തിന് വേണ്ടി താരം കഠിനമായി പ്രയത്നിക്കുകയും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.



ചങ്ക്സ് എന്നാ സിനിമക്ക് ശേഷം താരം ദുൽഖറിന്റെ 2019 ലെ യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം സിനിമ പൂർത്തീകരിക്കുന്നത്. മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.



താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹോളി വുണ്ട് ആണ്. അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതം പ്രണയാതുരമായ അവതരിപ്പിച്ച ഒരു സിനിമയാണ് ഇത് അതിൽ വളരെ പക്വമായാണ് താരം അഭിനയിച്ചത്. തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.



ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഫോറിൽ മലയാളത്തിൽ താരം മത്സരാർത്ഥിയായി ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി ആദ്യത്തെ ഒരാഴ്ചക്ക് ശേഷം മത്സരത്തിൽ നിന്ന് താരം പുറത്തു പോയിരിക്കുന്നു. ബിഗ് ബോസിൽ നിന്ന് പുറത്താക്കിയ ശേഷം കാലത്തിന്റെ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്.



മോഡലിംഗ് രംഗത്ത് തുടക്ക സമയത്താണ് ഒരു ഫോട്ടോ ഷൂട്ട് എന്ന ആശയം മനസ്സിൽ ഉദിക്കുന്നത് എന്നും ആ സമയത്ത് ചെയ്ത് ബിക്കിനി ഫോട്ടോ ഷൂട്ട് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വൈറലായി എന്നും ജാനകി അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. പക്ഷേ അതിനുശേഷം ലഭിച്ച ഫോട്ടോഷൂട്ട് അവസരങ്ങൾ എല്ലാം ഒരേ പാറ്റേണിലുള്ള ആയതുകൊണ്ട് തന്നെ തന്നെ കൂടുതൽ ആളുകൾക്ക് മനസ്സിലാക്കി കൊടുക്കണം എന്ന ഉദ്ദേശത്തോടെയാണ് ബിഗ് ബോസ് ലേക്ക് ചേർന്നത് എന്നാണ് പറഞ്ഞത്.



തന്റെ കഴിവുകൾ ഒരുപാട് മേഖലയിൽ വ്യാപിച്ചുകിടക്കുന്നു എന്നും താൻ എന്താണ് എന്നും പ്രേക്ഷകർക്കു മുമ്പിൽ തുറന്നു കാണിക്കണമെന്നും അതിലൂടെ ഒരുപാട് മികച്ച സിനിമകളിലേക്ക് മറ്റും ഉള്ള അവസരങ്ങൾ തന്നെ തേടിയെത്തും എന്നുള്ള ആഗ്രഹം ബിഗ് ബോസ് ഓഡിഷനിൽ പങ്കെടുക്കുമ്പോൾ മനസ്സിലുണ്ടായിരുന്നു എന്നും താരം തുറന്നു പറയുന്നുണ്ട്. ഒരാഴ്ചയ്ക്കുശേഷം എലിമിനേഷൻ ആയി എങ്കിലും താൻ ഉദ്ദേശിച്ച കാര്യം നടന്നു എന്നും താരം സന്തോഷം പ്രകടിപ്പിക്കുന്നു.






Leave a Reply