ഞാൻ പ്രണയം പറഞ്ഞപ്പോൾ‌ അവൾക്ക് പേടിയായിരുന്നു, റൂം മാറ്റണമെന്നാവശ്യപ്പെട്ട് ബഹളമായിരുന്നു… അപർണ മൾബറി….

സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് അപർണ മൾബറി. അപർണയുടെ വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാർ എറ്റെടുക്കാറുണ്ട്. അതിന് പിന്നിലെ പ്രധാന കാരണം ജനനം കൊണ്ട് അമേരിക്കക്കാരി ആയിട്ടും തനി മലയാളിയാണ് താരം. അപർണ മൾബറി പ്രൊഫഷണലി ഇം​ഗ്ലീഷ് ടീച്ചർ കൂടിയാണ്. വളരെ മനോഹരമായ ഒഴുക്കോട് കൂടെയാണ് അപർണ മലയാളം സംസാരിക്കുന്നത്.

ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥി ആണ് താരം. മലയാളത്തിന്റെ മണ്ണിൽ ജനിച്ചു വളർന്നു മലയാളത്തിന്റെ കൂടെ പൊടിപ്പും തൊങ്ങലും ആയി സ്റ്റാറ്റസ് ആയി ഇംഗ്ലീഷിലും മറ്റ് ഭാഷകളും കൂട്ടിക്കലർത്തി സംസാരിക്കുന്നവർക്കിടയിൽ വളരെ മനോഹരമായി ഭംഗിയോടെ മലയാളം സംസാരിച്ച് അപർണ മാതൃകയാവുകയാണ്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ബിഗ്ബോസ് അവതാരകനായ മോഹൻലാൽ പോലും താരം മലയാളഭാഷാ വളരെ ഒഴുക്കുകൂടിയും വഴക്കത്തോടെ കൂടിയും സംസാരിക്കുന്നതിന് അഭിനന്ദിക്കുകയുണ്ടായി. ശക്തമായ ഒരു ബിഗ് ബോസ് മത്സരാർത്ഥി തന്നെയായിരിക്കും അപർണ എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് പുറത്തു പോകുന്നവരുടെ കൂട്ടത്തിൽ ഒന്നും താരത്തിന്റെ പേര് ഉൾപ്പെടുത്താൻ പ്രേക്ഷകർക്ക് താല്പര്യമില്ല.

ചെറുപ്പം മുതൽ കേരളത്തിലാണ് അപർണ വളർന്നത്. അപർണ്ണയുടെ അച്ഛനും അമ്മയും കേരളത്തിലേക്ക് മാറുമ്പോൾ അപർണയുടെ പ്രായം വെറും മൂന്ന് വയസ്സ് ആയിരുന്നു. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിൽ താൽപര്യം ഉണ്ടായതു കൊണ്ടാണ് അമേരിക്കയിൽ നിന്നും ഈ കുടുംബം കേരളത്തിലെത്തുന്നത്. തന്നെ അപർണ്ണയുടെ വളർച്ചയും പഠനവുമെല്ലാം മലയാളത്തിന്റെ കൂടെയായി.

അപർണ ലെസ്ബിയനാണ്. ഇപ്പോൾ തന്റെ തുണയായി അമൃതയെ കണ്ടെത്തിയത് എങ്ങനെയണ് ഇന്ന് വ്യക്തമാക്കിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. തന്റെ ജീവിതത്തിലെ പ്രണയത്തെ അപർണ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് പറയുന്നത്. അമൃത ശ്രീ സ്പെയിൻ സ്വദേശിയാണ്. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. അതുകൊണ്ട് തന്നെ ഇപ്പോൾ ഫ്രാൻസിലാണ് അമൃത സ്ഥിരമായി താമസിക്കുന്നത്.

ഒരുമിച്ച് ഒരു റൂമിൽ ആയിരുന്നു താനും
അമൃതയും എന്നും അമൃതയെ നേരത്തെ അറിയില്ലായിരുന്നു എങ്കിലും ആദ്യമായി കണ്ടപ്പോൾ തന്നെ പ്രണയം തോന്നിയിരുന്നു അപർണ പറയുന്നത്. എന്റെ തൊട്ടപ്പുറത്തായിരുന്നു അമൃതയ്ക്ക് ബെഡ് കൊടുത്തത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയത് കൊണ്ടാണ് താൻ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് അപർണ പറയുകയുണ്ടായി.

ഉള്ളിൽ ഇത്തരം ഒരു ഫീൽ അമൃതയിൽ വന്നപ്പോൾ അവൾക്ക് പേടി ആവുകയാണ് ചെയ്തത് എന്നും റൂം മാറ്റാമോയെന്നൊക്കെ അവൾ ചോദിച്ചിരുന്നു എന്നും അപർണ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് പ്രണയം തുറന്നു പറയുകയും ഒരിക്കൽ ഒരുമിച്ചു പുറത്തുപോയ സമയത്ത് ആണ് അവൾ തിരിച്ചും ഇഷ്ടമാണ് എന്ന് പറഞ്ഞത് എന്നും അപർണ വ്യക്തമാക്കി. കുറച്ചു നാളുകൾക്കു ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഉള്ള പ്ലാനിങ്ങിൽ ആണ് ഞങ്ങൾ എന്നും എന്തുവന്നാലും പ്ലാനിൽ മാറ്റം ഉണ്ടാകില്ല എന്നും അപർണ കൂട്ടിച്ചേർത്തു.

Aparna
Aparna

Comments

Leave a Reply

Your email address will not be published. Required fields are marked *