അന്യമതത്തിലുള്ള ആളെ പ്രണയിച്ചതോടെ കുടുംബം കൈവിട്ടു ; റിലേഷൻഷിപ്പ് പരാജയമായിരുന്നു, മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് അനുഭവിക്കേണ്ടി വന്നു : ശ്രീയ അയ്യർ….

നടി ഫിറ്റ്നസ് മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശ്രേയസ് അയ്യർ. മലയാളികൾക്കിടയിൽ താരം ഏറെ സുപരിചിതയാണ്. ബോഡി ബിൽഡിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരം ഒരുപാട് മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത് താരം തന്റെ ജീവിതത്തിലുണ്ടായ ദുരനനുഭവത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി.

ഇപ്പോൾ താരത്തിന്റെ ഒരു പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്ലവേഴ്സിലെ ഒരുകോടി പരിപാടിയിൽ താരം പങ്കെടുക്കുന്നതിന്റെ പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോയിൽ തന്റെ ജീവിതത്തിലുണ്ടായ ഒരുപാട് കയ്പേറിയ അനുഭവങ്ങൾ താരം തുറന്നു പറയുന്നുണ്ട്.

അന്യമതസ്ഥനായ ഒരാളെ കല്യാണം കഴിക്കേണ്ടി വന്നു എന്ന് താരം പറയാനുണ്ട്. എന്നാൽ ആ റിലേഷൻഷിപ്പ് പരാജയപ്പെടുകയുണ്ടായി. ജീവിതത്തിൽ ഒരുപാട് ഡിപ്രഷൻ നേരിടേണ്ടിവന്നു. ആത്മഹത്യയ്ക്കു പരിശ്രമിച്ചിട്ടുണ്ട് എന്ന് താരം പറയുകയുണ്ടായി. ആദ്യസമയത്ത് ജീവിതം മുന്നോട്ടു നയിക്കാൻ വലിയ പാടായിരുന്നു എന്ന് താരം പറയുന്നുണ്ട്.

ജീവിതയാത്ര മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടി ഭക്ഷണത്തിൽ വരെ കണിശത വരുത്തി. കൃത്യമായ ഭക്ഷണരീതി കൊണ്ടുവന്നു. അധികം ചെലവാക്കിയാൽ ജീവിതം മുന്നോട്ടു പോകുന്നത് കഷ്ടം ആയതുകൊണ്ട് തന്നെയാണ് ഭക്ഷണത്തിൽ വരെ കൃത്യത പാലിക്കാൻ തുടങ്ങിയത് എന്ന് താരം കൂട്ടിച്ചേർത്തു.

ഇപ്പോൾ ബോഡി ഫിറ്റ്നസ് ഷോറൂമുകൾ ഉദ്ഘാടനം ചെയ്യാൻ പോകാറുണ്ട്. ഇപ്പോൾ ജീവിതം ഹാപ്പിയാണ്. ഫുൾടൈം ഫിറ്റ്നസിന് ആണ് ഇപ്പോൾ ശ്രദ്ധചെലുത്താറുള്ളത്. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാലത്തിൽനിന്ന് ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

Sreeya
Sreeya

Comments

Leave a Reply

Your email address will not be published. Required fields are marked *