
കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ആസിഫലി നായകനായി പുറത്തിറങ്ങിയ സിനിമയിലെ നായിക കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ താരമാണ് വീണ നന്ദകുമാർ. 2017 ഒരു തമിഴ് സിനിമയിലൂടെയാണ് സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. എങ്കിലും മലയാളത്തിലെ ആസിഫലി ചിത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത് എന്ന് നിസ്സംശയം പറയാം. അത്രത്തോളം മികവിലായിരുന്നു ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത്.



വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സപ്പോർട്ടിന്റെ കാര്യത്തിലും പ്രേക്ഷകർ പിന്തുണയുടെ വിഷയത്തിലും താരം മുന്നിൽ തന്നെയുണ്ട്.



ഈയടുത്ത് പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിലെ സിംഹം, ഭീഷ്മപർവം എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികൾ ഓടെ താരത്തിന് വേഷം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.



താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സൗന്ദര്യസംരക്ഷണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുന്നു എന്നതിന്റെ മറുപടിയാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. പെട്ടെന്ന് താരത്തിനെ മറുപടികൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല എന്നും തനിക്ക് ഇഷ്ടം ഉള്ളതു കൊണ്ടാണ് മുടി വളർത്തുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ എന്നാണ് താരത്തിന്റെ അഭിപ്രായം.



ജോലിയുള്ളതിനാല് കുട്ടികൾ ബാധ്യതയാണെന്ന് കരുതുന്ന അമ്മമാർ ഉണ്ടാകില്ല. അതുപോലെ, ഇഷ്ടത്തോടെ എന്ത് കാര്യം ചെയ്താലും അത് അടിപൊളിയായിരിക്കും എന്ന് താരം പറയുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് സ്ഥിരമായിഒരു രീതിയും പിന്തുടരാറില്ല ഒരുപാട് കോസ്മെറ്റിക്സ് ഐറ്റങ്ങൾ വാങ്ങി കാശു കളയാൻ ഇല്ല എന്നും പ്രകൃതിദത്തമായ രീതിയിലാണ് ചർമ സംരക്ഷണം നടത്തുന്നത് എന്നാണ് താരം പറയുന്നത്.



മഞ്ഞളും ചന്ദനവും കടലമാവും ഒക്കെയാണ് ചർമ സംരക്ഷണത്തിന് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടുള്ളത് എന്നും ധാരാളമായി വെള്ളം കുടിക്കുന്നത് വലിയ ഒരു കാര്യമായി കരുതാറുണ്ട് എന്നും താരം പറയുന്നു. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ചർമസംരക്ഷണത്തിൽ ഞാൻ ചെയ്യുന്നതാണ് എന്നാണ് താരം പറഞ്ഞത്. തനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളാണ് ധരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നും അത് നാടൻ ആണെങ്കിലും മോഡേൺ ആണെങ്കിലും കംഫർട്ടബിളിനാണ് പ്രാധാന്യം കൊടുക്കാറുള്ളത് എന്നും താരം പറയുന്നു.




Leave a Reply