
സിനിമ മേഖലയിലുള്ളവർക്ക് ദേശങ്ങൾക്ക് അതീതമായി വലിയ ആരാധകവൃന്ദം ഉള്ളതുപോലെ തന്നെ ടെലിവിഷൻ മേഖലയിൽ ഉള്ളവർക്കും സീരിയൽ രംഗത്തുള്ളവർക്കും ഇപ്പോൾ ആരാധകർ ഒരുപാടാണ്. മേഖല ഏതാണെങ്കിലും മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ടോ എന്നത് മാത്രമാണ് ഇപ്പോൾ ആരാധകരുടെ വർദ്ധനവിന് നിദാനം.



മികച്ച അഭിനയ വൈഭവത്തിനൊപ്പം കിടപിടിക്കുന്ന സൗന്ദര്യം കൂടിയുണ്ടെങ്കിൽ ആരാധകരുടെ എണ്ണം പെട്ടന്ന് വർധിപ്പിക്കുന്നത് കാണാൻ സാധിക്കാറുണ്ട്. സീരിയൽ മേഖലയിൽ ഉള്ളവർക്കും ഇങ്ങനെയാണ് ആരാധകരുടെ എണ്ണം കൂടുന്നതും സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്സിനെ എണ്ണം കൂടുന്നതും എല്ലാം. ഇത്തരത്തിൽ വളരെ പെട്ടെന്ന് പ്രേക്ഷക മനസ്സുകളിൽ കുടിയേറിയ താരമാണ് ഐശ്വര്യ റംസായി.



പ്രേക്ഷകർക്ക് ഇഷ്ടമുള്ള പരമ്പരകൾ എപ്പോഴും നൽകി പ്രീതിപ്പെടുത്തുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ മികച്ച പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് മൗനരാഗം. മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് താരം. മൗനരാഗം ഫെയിം എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.



മലയാളി അല്ലാതിരുന്നിട്ടും കൂടി താരം വളരെ ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. പരമ്പരയിൽ അഭിനയിക്കുന്ന നലീഫിനോട് പ്രണയമാണോ എന്ന് തുടങ്ങി സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഐശ്വര്യയും നലീഫും തരംഗം സൃഷ്ടിക്കാറുണ്ട്. ഇവർ തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് എന്ന് ചുരുക്കം.



സമൂഹമാധ്യമങ്ങളിൽ എല്ലാം വലിയ ഫോളോവേഴ്സും ആരാധകരും ഉള്ള താരമാണ് ഐശ്വര്യ. അഭിനയം കൊണ്ട് നേടിയ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ താരം എന്ത് പോസ്റ്റ് ചെയ്താലും വൈറലാകുന്നതിലൂടെ മറ്റു പ്രേക്ഷകർക്ക് കൂടി മനസ്സിലാക്കാം. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് താരത്തിന്റെ പോസ്റ്റ് വൈറൽ ആകാറുള്ളത്.



താരമിപ്പോൾ പങ്കു വെച്ചിരിക്കുന്ന ഫോട്ടോ സ്റ്റൈലിഷ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. ക്യൂട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകർക്ക് പറയാനുള്ളത് വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നും പ്രേക്ഷകർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.






Leave a Reply