
സിനിമ മേഖലയെ പോലെ തന്നെ സീരിയൽ രംഗവും അഭിനേതാക്കൾക്ക് ധാരാളം ആരാധകരെ ലഭിക്കുന്ന കാര്യത്തിൽ സമ്പന്നമാണിപ്പോൾ. ഒരു പക്ഷേ സിനിമ നടിമാരെക്കാൾ ആരാധകർ സീരിയൽ നടിമാർക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. കാരണം സീരിയലുകൾക്ക് വീട്ടമ്മമാരുടെ പിന്തുണ കൂടുതലാണല്ലോ. വീട്ടമ്മമാരുടെ സെന്റിമെൻസാണ് അവരുടെ വിജയം എന്നും പറയാം.



മേഖല സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും മികച്ച അഭിനയം തന്നെയാണ് വിജയത്തിന് പിന്നിൽ ഉള്ള പ്രധാന കാരണം. മികവുള്ള അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാൽ പ്രേക്ഷകരെ കൂടെ നിർത്താനും പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേകം സ്ഥാനം കണ്ടെത്താനും സാധിക്കും. ഒരുപാട് പുതു മുഖങ്ങൾക്ക് പോലും വലിയ പ്രീതി ലഭിക്കുന്നത് ഇത് കൊണ്ട് തന്നെയാണ്.



ഇത്തരത്തിൽ വളരെ പെട്ടന്ന് ഒരുപാട് വലിയ ആരാധക വൃന്തത്തെ നേടാൻ ഭാഗ്യം കടാക്ഷിച്ച താരമാണ് ദർശ ഗുപ്ത. തമിഴ് സീരിയലിൽ മാത്രമാണ് താരം ഇത്രത്തോളം അഭിനയിച്ചത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ മികച്ച അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ താരത്തിലേക്ക് അടുപ്പിച്ചു.



ഓരോ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചത് മികച്ച രൂപത്തിലാണ്. താരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ചെറുപ്പ കാലം മുതൽ തന്നെ താരത്തിന് അഭിനയത്തോട് വലിയ താല്പര്യം ആയിരുന്നു. 2018 ലാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവളും നാനും എന്ന സീരിയലിലെ മാനസ എന്ന വേഷമാണ് താരം ആദ്യം ചെയ്തത്.



ആദ്യം ചെയ്ത വേഷം നന്നായിരുന്നു എങ്കിലും മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രം താരത്തെ ജനകീയമാക്കി. ജനങ്ങൾക്കിടയിൽ താരത്തിന്റെ പേരും മുഖവും പതിയൻ ഈ കഥാപാത്രം വലിയ തോതിൽ താരത്തെ സഹായിച്ചിട്ടുണ്ട്. അത്രത്തോളം മികവിലും പൂർണതയിലും ആ വേഷത്തെ അവതരിപ്പിച്ചു എന്നും പറയാം.



സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും പെട്ടെന്നുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് ആരാധകാരുടെ സജീവമായ ഇടപെടൽ കൊണ്ട് തന്നെയാണ്.



ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ്. കുട്ടിയുടുപ്പിൽ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നാടൻ ലുക്ക് താരത്തിന് നന്നായി ഇണങ്ങും എന്ന് അഭിപ്രായപ്പെട്ട ആരാധകർ തന്നെ മോഡേൺ വേഷത്തിനും കയ്യടിച്ചിരിക്കുകയാണ്.











Leave a Reply