




അടുത്തിടെ പ്രശസ്ത നടി രേഖയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ വീണ്ടും ചർച്ചയായി. എൺപതുകളിൽ ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു രേഖ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ അവൾ പതിനഞ്ചാം വയസ്സിൽ ലൊക്കേഷനിൽ ഉണ്ടായിരുന്ന ഒരു അനുഭവം വെളിപ്പെടുത്തി.

അത്തരമൊരു അനുഭവം അഞ്ജന സഫർ എന്ന സിനിമയുടെ സെറ്റിൽ സംഭവിച്ചു. ബംഗാളി നടൻ ബിശ്വജിത് ചാറ്റർജി മോശമായി പെരുമാറി. സിനിമയുടെ സംവിധായകനും ഛായാഗ്രാഹകനുമായ രാജ നവതേയും അത് കണ്ടവരിൽ ഉൾപ്പെടുന്നുവെന്ന് നടി പറയുന്നു.






30 കാരനായ നടൻ 15 വയസ്സു മാത്രം ഉള്ള എന്നെ ചുംബിച്ചു. ആക്ഷന്‍ പറഞ്ഞ് തുടര്‍ന്ന് അഞ്ച് മിനിറ്റിന് അയാള്‍ ചുംബിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ എന്റെ കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു എന്നാൽ എല്ലാം സഹിച്ചുവെന്നും രേഖ പറയുന്നു.

എന്നാൽ രേഖയുടെ ഈ വെളിപ്പെടുത്തലിനെതിരെ പ്രതികരണവുമായി നടൻ എത്തിയിരിക്കുകയാണ്. അത് മനപ്പൂർവ്വം ചെയ്തതല്ല. ആ ചുംബന രംഗം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. എന്നാൽ യാന്ത്രികമായി ചേർത്തിട്ടില്ല. “എല്ലാം രേഖയുടെ തോന്നൽ മാത്രമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.





Rekha Google Photos

Rekha Google Photos
