![]()
പ്രൊഫഷണൽ മാനേജറെ ക്രൂരമായി മർദിച്ചു എന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്. മറ്റൊരാളുടെ സിനിമ നല്ലതാണെന്ന് പോസ്റ്റിട്ടതിനായിരുന്നു മർദനം എന്നാണ് മൊഴി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു.
![]()
ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ചിത്രം വിജയമായിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ ഗെറ്റ് സെറ്റ് ബേബി പരാജയം ആയി. ഇതിന്റെ മനോവിഷമത്തിൽ ഇരിക്കെയാണ് മാനേജർ മറ്റൊരു സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ ഇട്ടത്. ഇതാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചത് എന്നും അസഭ്യം പറഞ്ഞ് മർദ്ദിക്കാൻ കാരണം
![]()
എന്നും മൊഴിയിൽ പറയുന്നു. മർദനത്തിൽ ടൊവിനോ വാങ്ങി നൽകിയ സൺഗ്ലാസ് പൊട്ടിയെന്നും മാനേജർ പറയുന്നു. വിപിൻ കുമാറിൻ്റെ ഫ്ലാറ്റിൻ്റെ ബേസ്മെൻ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദനം. വിപിൻ കുമാറിൻ്റെ കൈയിൽ മർദനത്തെ തുടർന്ന് പാടുകളുണ്ട്.
![]()
![]()
![]()
മാനേജർമാരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് എപ്പോഴും ഉണ്ണി മുകുന്ദൻ്റേതെന്നും, അധികം കാലം ആരും നടനോടൊപ്പം നിൽക്കില്ലെന്നും വിപിൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാങ്കേതിക വിദഗ്ധ സംഘടനയായ ഫെഫ്കയിലും മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിൽ ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്തേക്കും.