വിവാഹം നടന്നത് ​ഗർഭിണിയായ ശേഷം, നടിയാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല- അമല പോൾ







ഭർത്താവ് ജ​ഗത്തിനെക്കുറിച്ച് സംസാരിച്ച് നടി അമല പോൾ. ജ​ഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് പറഞ്ഞിരുന്നില്ലെന്ന് അമലപോൾ തുറന്നു പറയുന്നു. വാക്കുകളിങ്ങനെ









ജ​ഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെെവറ്റ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ​ഗർഭിണിയായി.




വെെകാതെ വിവാഹം ചെയ്തു. ​പ്രെ​ഗ്നെന്റായി വീട്ടിലിരിക്കുമ്പോഴാണ് പുള്ളി എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. എനിക്ക് അവാർഡ്






ലഭിക്കുന്നതും റെ‍ഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജ​ഗത്തിന് അത്ഭുതമായി. ​എട്ട് മാസം ​ഗർഭിണിയായി വീട്ടിലിരിക്കുമ്പോൾ അവാർ‌ഡ് ലഭിക്കുന്നത് ലെെവ് ആയി










എപ്പോഴാണ് കാണാൻ പറ്റുകയെന്ന് ഒരു ദിവസം ജ​ഗത് ചോദിച്ചു. എപ്പോഴാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഉടനെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ആ നിമിഷം സംഭവിച്ചെന്നും



അമല പോൾ വേദിയിൽ പറഞ്ഞു. മികച്ച മലയാള നടിക്കുള്ള ജെഎഫ്ഡബ്ല്യു ക്രിട്ടിക് പുരസ്കാരമാണ് അമല പോളിന് ലഭിച്ചത്. ലെവൽ ക്രോസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം.




Comments

Leave a Reply

Your email address will not be published. Required fields are marked *