വേടൻ പോലീസ് വലയിൽ.. കഞ്ചാവുമായി റാപ്പർ വേടൻ പിടിയിൽ.. വേടനെ സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടിയിൽ നിന്ന് ഒഴിവാക്കി









റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഏഴ് ​ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയത് എന്നാണ് വിവരം. ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് പോലീസ് സ്ഥലത്തെത്തിയത്.








ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിനു പിന്നാലെ, സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. വേടന്‍റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടുക്കിയിലെ






നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്‍റെ റാപ്പ് ഷോ ഒഴിവാക്കിയത്. റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.










അതേസമയം, വേടന്‍ കഞ്ചാവും മദ്യവും ഉപയോഗിക്കില്ലെന്ന് ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനാണ് വേടന്‍ എന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ദേഹപരിശോധനയില്‍ വേടന്റെ ശരീരത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നും സൂചനയുണ്ട്.








Comments

Leave a Reply

Your email address will not be published. Required fields are marked *