![]()
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതിന്റെ രണ്ട് കാരണങ്ങളിൽ ഒന്ന് പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നതും രണ്ട്, ബേബി എന്ന ടാഗ് ലൈന്‍ മാറ്റാന്‍ മാറി നില്‍ക്കണം എന്നതുമായിരുന്നു. പ്ലസ് വണ്ണിൽ എത്തിയതിനു ശേഷമാണ് നായികയാകാനുള്ള അവസരങ്ങൾ വന്നു തുടങ്ങിയതെന്നും നയൻതാര പറഞ്ഞു.

ശരീരം മാറിയതിനെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് തന്നെ. വല്ലപ്പോഴും പഴയ ഫോട്ടോസ് കാണുമ്പോൾ ഞാനും ചിന്തിക്കും ഇത്രയ്ക്ക് മാറ്റമുണ്ടല്ലേ എന്ന്. സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇന്‍ഞ്ചക്ഷനും ചെയ്തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെയുള്ള ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് മാറ്റം വന്നത് എന്നും താരം വ്യക്തമാക്കി.
ഞാന്‍ അങ്ങനെ ഭക്ഷണം ഒന്നും നേരത്തെ കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് നേരത്തിന് ഭക്ഷണം കഴിച്ചു തുടങ്ങിയത്. കുറച്ചു കാലം ബ്രേക്ക് എടുത്തതിന് ശേഷം തിരിച്ചു വരുന്നതുകൊണ്ടാവാം ആളുകള്‍ക്ക് ഒരു വ്യത്യാസം തോന്നുന്നത് എന്നും നയൻതാര പറഞ്ഞു.