ധനുഷിന് വെളുത്ത നായിക വേണം, മലയാളത്തിലും തെലുങ്കിലുമുള്ളവർക്ക് മുൻ​ഗണന, നിത്യയ്ക്ക് മാത്രം പ്രിവിലേജ്; ചർച്ചകൾ





ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെയും സൂപ്പർസ്റ്റാറുകളുടേയും പട്ടികയിൽ ഇടംപിടിച്ച് കഴിഞ്ഞു നടൻ ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും വരെ അഭിനയിച്ച് കഴിഞ്ഞു. നടൻ എന്നതിലുപരി സംവിധായകൻ, തിരക്കഥാകൃത്ത്, ​ഗാനരചയിതാവ്, ​ഗായകൻ, നിർമാതാവ്. തമിഴിൽ ഏറ്റവും പ്രബലനായ സ്റ്റാർ. സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും ഇരുപത്തിമൂന്ന് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നടനെ എത്തിച്ചത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് ധനുഷ്. നടി






നയൻതാരയുമായി ധനുഷിനുള്ള കോപ്പിറൈറ്റ് ഇഷ്യു ചർച്ചയായശേഷം ക്യാമറയ്ക്ക് പിന്നിലുള്ള നടനെ കുറിച്ച് പലരും തുറന്ന് പറച്ചിലുകൾ നടത്തുന്നുണ്ട്. സ്ക്രീനിലും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും നിഷ്കളങ്കനായി സംസാരിക്കുമെങ്കിലും കൗശലക്കാരനായ ഒരു ധനുഷ് കൂടി നടന്റെ ഉള്ളിലുറങ്ങുന്നുണ്ടെന്നാണ് അടുത്ത് ഇടപഴകിയിട്ടുള്ളവരുടെ വെളിപ്പെടുത്തൽ. മൂന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള രംഗത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ നടനെതിരെ ആഞ്ഞടിച്ച് നയൻതാര എത്തിയിരുന്നു. തന്നോടും ഭർത്താവ് വി​ഘ്നേഷ്





ശിവനോടും ധനുഷ് പക പോക്കുയാണെന്നും അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ്
നയൻതാര പറ‍ഞ്ഞത്. ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ലെന്നാണ് നയൻതാര നടനെതിരെ രം​ഗത്ത് എത്തി പറഞ്ഞത്. ലേഡി സൂപ്പർസ്റ്റാറിന്റെ പ്രതികരണം വന്നപ്പോൾ മലയാളത്തിൽ നിന്നും നസ്രിയ അടക്കമുള്ള നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.







വർഷങ്ങൾക്ക് മുമ്പ് ധനുഷിന്റെ നായികയായി നെയ്യാണ്ടിയിൽ അഭിനയിച്ചശേഷം നസ്രിയയും ചില പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നു. തന്റെ അനുവാദമില്ലാതെ മറ്റൊരു പെൺകുട്ടിയെ ഉപയോ​ഗിച്ച് ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്ത് തന്റേതെന്ന രീതിയിൽ സിനിമയിൽ ഉൾപ്പെടുത്തി

എന്നായിരുന്നു നസ്രിയയുടെ ആരോപണം. അന്ന് സംഭവത്തിൽ നസ്രിയ നിയമപരമായി നീങ്ങുകയും ചെയ്തിരുന്നു. നെയ്യാണ്ടിക്കുശേഷം നസ്രിയ ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടില്ല. നസ്രിയ മാത്രമല്ല നയൻതാര പരസ്യമായി ധനുഷിന് എതിരെ ആഞ്ഞടിച്ചപ്പോൾ







നടനൊപ്പം മുമ്പ് അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസന്‍, ഗൗരി ജി കിഷന്‍ തുടങ്ങിയ നടിമാരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു. ഒരു സിനിമയിൽ നായികയായി അഭിനയിച്ച നടിയെ പിന്നീട് നടൻ കാസ്റ്റ് ചെയ്യില്ലെന്നാണ് ഇന്റസ്ട്രിയിലും റെഡ്ഡിലും ആളുകൾ കുറിക്കുന്നത്. നായികമാരെ സെലക്ട് ചെയ്യുമ്പോഴും നടന് നിബന്ധനകളുണ്ടത്രെ. തമിഴ് നടി ഐശ്വര്യ രാജേഷിന്റെ ഒരു പഴയ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ധനുഷിനെ കുറിച്ചുള്ള ചർച്ച റെഡ്ഡിറ്റിൽ നടക്കുന്നത്.








(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)