കാരവാനിലേക്ക് വിളിച്ചാൽ ഇപ്പോൾ ഇറങ്ങുമെന്ന പോലെ ഇരിക്കണം, കണ്ണടയിട്ടാൽ…’; മമ്മൂട്ടിയുടെ രീതികൾ









മമ്മൂട്ടിയെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് സാന്ദ്ര തോമസ് നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ പ്രസിഡന്റ് മമ്മൂട്ടിക്ക് ഡോർ തുറന്ന് കാെടുക്കാനും കസേര വലിച്ചിട്ട് കൊടുക്കാനും നിൽക്കുന്ന ആളാണെന്നും പ്രൊഡ്യൂസേർസ് അസോസിയേഷനിലെ ചിലർക്കെതിരെ താൻ നൽകിയ പരാതി പിൻവലിക്കണമെന്ന് മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സാന്ദ്ര തോമസ് അഭിമുഖത്തിൽ








തുറന്നടിച്ചു. മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം വരുന്നുണ്ട്. ഇതിനിടെ മമ്മൂട്ടിയുടെ സ്വഭാവ രീതികളും ചർച്ചയാക്കുന്നവരുണ്ട്. ​ദേഷ്യക്കാരനാണെന്ന ഇമേജാണ് വർഷങ്ങളായി മമ്മൂട്ടിക്കുള്ളത്. എന്നാൽ സഹപ്രവർത്തകരിൽ പലർക്കും മമ്മൂട്ടിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഒരിക്കൽ ന‌ടൻ ബിജു പപ്പൻ മമ്മൂട്ടിയെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. ഇഷ്ടമുള്ള ആളുകളെ പുള്ളി അടുത്തേക്ക് വിളിക്കും. അല്ലാതെ പുള്ളി ആരെയും നോക്കില്ല.






50 പ്ലെയിനുണ്ട് എന്നൊന്നും പുള്ളിയോട് പറഞ്ഞിട്ട് കാര്യമില്ല. മമ്മൂക്കയുടെ അടുത്ത് വരണമെങ്കിൽ മമ്മൂക്കയുടെ പടങ്ങൾ കാണാറുണ്ട്, അവന് ജീവിതത്തിൽ ഏറ്റവും ഇഷ്ടം മമ്മൂക്കയാണ്, ആ പടത്തിൽ മമ്മൂക്കയിട്ട പാന്റിന്റെ കളർ വരെ അറിയാം എന്നൊക്കെ പറയണം. അപ്പോൾ അവനെ വിളിക്കാൻ പറയും. മമ്മൂക്ക കാരവാനിലിരുന്ന് ടെലിഫിലിമുകളിലെ തമാശകളെല്ലാം ആസ്വദിക്കും. ഈ ആളുകളെ പുള്ളി എവിടെയെങ്കിലും വെച്ച് കാണുമ്പോൾ കൊള്ളാം എന്ന് പറയും.







എന്നിട്ട് അവന് ഒരു വേഷവും വാങ്ങിക്കൊടുക്കും. മുകളിൽ നിന്നുള്ള പവർ കൊണ്ട് കിട്ടിയ അടുപ്പമാണിതെല്ലാം. വളരെ സൂക്ഷിച്ച് ഈ ബന്ധങ്ങൾ കെെകാര്യം ചെയ്യേണ്ടതുണ്ടെന്നും ബിജു പപ്പൻ പറഞ്ഞു. അടുത്തകാലത്തായി മമ്മൂട്ടിയെക്കുറിച്ച് ഒപ്പം പ്രവർത്തിച്ച പലരും പഴയ അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീ‍ഡിയ വന്നപ്പോൾ നന്നായ വ്യക്തിയാണ് മമ്മൂട്ടിയെന്ന് വിമർശകർ താരത്തെ പരിഹസിക്കാറുമുണ്ട്.







(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)