സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത്, അവിടേക്ക് സുചിത്ര കടന്നുവന്നതോടെ അത് തകർന്നു ! വെളിപ്പെടുത്തലുമായി സ്വാന്തനം സംവിധാകന്റെ ഭാര്യ !










ഏറെ ജനശ്രദ്ധ നേടിയ സീരിയലുകളായിരുന്നു സ്വാന്തനവും വാനമ്പാടിയുമെല്ലാം, ഇതിന്റെ സംവിധായകൻ ആദ്യത്യൻ അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറയുകയായിരുന്നു, ഇപ്പോഴിതാ ആദിത്യന്റെ ഭാര്യ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചചെയ്യപെടുന്നത്, സന്തോഷകരമായ കുടുംബജീവിതം ആയിരുന്നുവെന്നും എന്നാൽ അത് തകർത്തത്




സീരിയൽ നടിയും ബി​ഗ് ബോസ് താരവുമായ സുചിത്ര നായരാണെന്നും ആദിത്യന്റെ ഭാര്യ രോണു പറയുന്നു. അവരുടെ വാക്കുകൾ വിശദമായി, വാനമ്പാടി എന്ന സീരിയലിൽ ഇവർ ഒരുമിച്ച് ചെയ്തിരുന്നു, എന്നാൽ തന്റെ ഭർത്താവും സുചിത്രയും തമ്മിലുള്ള സൗഹൃദം തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും ലൊക്കേഷനിലേക്ക് വരെ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും രോണു പറയുന്നു.




ഞങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തവരാണ്. സിനിമാ-സീരിയൽ ജീവിതം കൊണ്ട് അദ്ദേഹം സമ്പത്തൊന്നും ഉണ്ടാക്കിയിട്ടില്ല. ഭാര്യയായ ഞാനും രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എനിക്ക് പതിനെട്ട് വയസുള്ള സമയത്ത് ചേട്ടൻ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്റെ അനിയത്തിയെ ആയിരുന്നു നായികയായി കാസ്റ്റ് ചെയ്തിരുന്നത്.




ഫോട്ടോഷൂട്ടിന് അവൾക്കൊപ്പം ഞങ്ങളും പോയിരുന്നു. അങ്ങനെ കണ്ട് പരിചയപ്പെട്ട് ഞാനും ചേട്ടനും പ്രണയത്തിലായി. ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നത് ചേട്ടന്റെ ​ആ​ഗ്രഹമായിരുന്നു. ചേട്ടൻ അന്ന് അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വർക്ക് ചെയ്തിരുന്നത്. ചേട്ടനുമായി പ്രണയത്തിലാണെന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. പലരും കല്യാണ ആലോചനകളുമായി




വരാൻ തുടങ്ങിയതോടെ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ചേട്ടനൊപ്പം ഒളിച്ചോടുകയായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയിയെന്ന് തോന്നിയിട്ടില്ല. ചേട്ടൻ സംവിധായകനായി പ്രോജക്ടുകൾ ചെയ്ത് തുടങ്ങിയപ്പോൾ സന്തോഷകരമായ ജീവിതമായിരുന്നു. എല്ലാ സെറ്റിലും എന്നേയും കൊണ്ടുപോകുമായിരുന്നു. ഇടയ്ക്ക് ടൂർ കൊണ്ടുപോകുമായിരുന്നു. പിന്നീട് ഞങ്ങൾക്കിടയിൽ ചില





വഴക്കുകളും പിണക്കങ്ങളും ഉണ്ടായി. അത് ചിലർ മുതലെടുത്തു. വലിയ പ്രശ്നങ്ങളുണ്ടായി. എനിക്കും ശത്രുക്കളുണ്ടായി. ഹെൽപ്പിങ് മെന്റാലിറ്റിയും സൗഹൃദങ്ങളും ഉള്ളയാളാണ് ചേട്ടൻ. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. അതൊരു സ്ത്രീ മുഖേനയാണ് സഹായം നടത്തിയത്. അത് ഞങ്ങളുടെ ലൈഫിലെ പ്രശ്നങ്ങളുടെ തുടക്കമായി. ഞങ്ങൾക്കിടയിലേക്ക് മൂന്നാമതൊരാൾ വന്നു.





അത് സീരിയൽ നടി സുചിത്ര നായർ ആണെന്നാണ് രോണു പറയുന്നത്. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് ആ സ്ത്രീ ഞങ്ങളുടെ ലൈഫിലേക്ക് വന്നതോടെ പ്രശ്നങ്ങളായി. ഞങ്ങൾക്ക് കുറച്ചുനാൾ പിണങ്ങേണ്ടി വന്നു. അതിന് മുമ്പ് ‍ഞാനും ചേട്ടനും തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആ സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരിൽ വഴക്കുണ്ടായി.




കുറച്ച് കാലം ചേട്ടന് അടുത്ത് നിന്ന് ഞാൻ മാറി നിന്നു. ലൊക്കേഷനിൽ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായി. അതിനെത്തുടർന്ന് ഞാൻ അവർക്ക് മുമ്പിൽ ഒരു പ്രശ്നക്കാരിയായി, എനിക്കും ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. കാരണം പൊട്ടിത്തെറിക്കുന്ന സ്വഭാവം എനിക്കുണ്ട്. അതുകൊണ്ട് തന്നെ ചേട്ടന്റെ സുഹൃത്തുക്കൾ ഭർത്താവിനെ ഒരുപാട് ടോർച്ചർ ചെയ്യുന്ന ഭാര്യയായി തെറ്റിദ്ധരിച്ചു എന്നും രോണു പറയുന്നു.