
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയയായ നടിയാണ് അനുശ്രീ, നടി തന്റെ ജീവിതസാഹചര്യങ്ങൾ കുറിച്ച് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരുന്നു, ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്, അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നത് നല്ല സുഹൃത്തുക്കൾ ഒപ്പമുള്ളതുകൊണ്ടാണെന്ന് പറയുകയാണ് അനുശ്രീ. അതിൽ എടുത്ത് പറയേണ്ടത് ഹെയർ സ്റ്റെെലിസ്റ്റുമാരായ സജിത്ത്, സുജിത്ത് എന്നിവരുമായുള്ള സൗഹൃദമാണ്.

അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ, സങ്കടവും സന്തോഷവും ഇൻസെക്യൂരിറ്റികളും പ്ലാനുകളും എല്ലാം സജിത്തിനോടും സുജിത്തിനോടും പറയാറുണ്ട്. ആ ലോൺ എടുക്കണോ ഗോൾഡ് പണയം വെക്കണോ കിഡ്നി കൊടുക്കണോ തുടങ്ങി എല്ലാം ഇരുവരോടും സംസാരിക്കാറുണ്ടെന്നും

അനുശ്രീ തമാശയായി പറയുന്നുണ്ട്. വീട് പണിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തവരാണ് സജിത്തും സുജിത്തുമെന്നും അനുശ്രീ വ്യക്തമാക്കി. തനിക്ക് ലോണുകൾ ഉണ്ടെന്ന് തുറന്ന് പറയാനും അനുശ്രീ മടിച്ചില്ല.

എന്റെയൊക്കെ ജീവിതം നിങ്ങളൊക്കെ വിചാരിക്കുന്ന പോലെയല്ല, നിങ്ങൾ കരുന്നതിന്റെ അപ്പുറമാണ്, ഒരു കിഡ്നി മതിയല്ലോ എന്ന് കഴിഞ്ഞ ദിവസം കൂടി പറഞ്ഞതാണ്. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. മുഴുവൻ ലോണിൻമേലുള്ള കളിയാണെന്നും അനുശ്രീ പറയുന്നു. അതുപോലെ വിവാഹത്തെ കുറിച്ചും അനുശ്രീ സംസാരിച്ചു, എനിക്ക് എന്റെ ലോകം തന്നെ എന്റെ വീട്ടുകാരും കുറച്ച് നല്ല സുഹൃത്തുക്കളുമാണ്. എന്റെ അമ്മ, അച്ഛൻ, ചേട്ടൻ എന്നിവരെ വിട്ട് ഒരു കാര്യവും ഇല്ല.

വയസ് 34 ആയി വിവാഹത്തെ കുറിച്ചൊക്കെ എല്ലാവരും ഇങ്ങനെ ചോദിക്കുമ്പോൾ, എന്താണ് നിന്റെ ഉദ്ദേശം എന്ന് വീട്ടുകാർ ചോദിക്കും. 23 വയസിൽ കല്യാണം കഴിക്കുമ്പോൾ ഇനി മറ്റൊരു വീട്ടിൽ ജീവിക്കാം എന്ന ചിന്ത വരും.
ഞാൻ പത്ത് വർഷം കൂടി ഇപ്പുറത്തേക്ക് വന്നു. 34 വയസായി. 34 വയസ് വരെ ഇവിടെ താമസിച്ചിട്ട് ഇനി എനിക്ക് വേറൊരിടത്ത് പോകാൻ വയ്യ, അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നമുക്ക് നോക്കാം എന്നും അനുശ്രീ പറയുന്നുണ്ട്.
