
വീട്ടിലേക്ക് ആദ്യത്തെ പേരക്കുട്ടി എത്തിയ സന്തോഷത്തിലാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയുമെല്ലാം. കുടുംബത്തിലെ ആദ്യത്തെ ആൺത്തരിയെ കൊഞ്ചിക്കാനും ലാളിക്കാനും ദിയയുടെ സഹോദരിമാർ മത്സരിക്കുകയാണ്. ഇപ്പോഴിതാ കൊച്ചുമകന്റെ ജനനശേഷം ജീവിതത്തിൽ വന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സിന്ധു കൃഷ്ണ. ഒരു ആയയെപ്പോലും നിർത്താതെ
മകളേയും കുഞ്ഞിനേയും പരിപാലിക്കുന്നത് സിന്ധുവാണ്. ജീവിതത്തിലെ പുതിയ ഘട്ടം വീട്ടിലെ താനും എല്ലാവരും എഞ്ചോയ് ചെയ്യുന്നുവെന്നാണ് പുതിയ വ്ലോഗിൽ സിന്ധു പറഞ്ഞത്. നാല് പെൺമക്കളെ ഒരു പരസഹായവുമില്ലാതെയാണ് സിന്ധു നോക്കി വളർത്തിയത്. മക്കളെല്ലാം മുതിർന്നു എങ്കിലും എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നതും പിന്തുണയായി നിൽക്കുന്നതും സിന്ധുവാണ്. ഓമി എന്നാണ് ദിയയുടെ കുഞ്ഞിനെ കുടുംബം ഓമനിച്ച് വിളിക്കുന്നത്.

നിയോ അശ്വിൻ കൃഷ്ണ എന്നാണ് പേര്. ഇളം വെയിൽ കുഞ്ഞുങ്ങളെ രാവിലെയും വൈകിട്ടും കൊള്ളിക്കുന്നത് നല്ലതാണ്. ഇന്നലെ വൈകുന്നേരം പറ്റിയില്ല. കുഞ്ഞ് ആ സമയത്തൊക്കെ ഉറക്കമായിരുന്നു. വൈകീട്ടും
രാത്രിയുമെല്ലാം ഒരുപാട് ഉറങ്ങിയിട്ട് പാതിരാത്രിയായപ്പോൾ എഴുന്നേറ്റിരുന്നു. കുറച്ച് മുമ്പ് പല പ്രാവശ്യം വെയിൽ കൊള്ളിക്കാൻ നോക്കിയെങ്കിലും അവൻ ഭയങ്കര ഉറക്കമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എടുക്കാൻ തോന്നിയില്ല. ഞാൻ ആസ്വദിക്കുന്നു ഈ ഘട്ടം. ഞാൻ മാത്രമല്ല ഈ പുതിയ ഘട്ടം വീട്ടിലെ എല്ലാവരും എഞ്ചോയ് ചെയ്യുന്നുണ്ട്. അത് ഇത്രയും പെട്ടന്ന് നമ്മുടെ ജീവിതത്തിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അമ്മയായപ്പോൾ പോലും അങ്ങനെയായിരുന്നു. ഞാൻ കോളേജിൽ എംഎയ്ക്ക്
പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് എന്റേയും കിച്ചുവിന്റേയും വിവാഹം കഴിഞ്ഞത്. ഉടനെ അമ്മയാകാൻ

എനിക്ക് ഒരു പ്ലാനുമില്ലായിരുന്നു. കുറച്ച് കറങ്ങാൻ പോണം എന്നൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്തായിരുന്നു അമ്മ അസോസിയേഷൻ രൂപംകൊണ്ടത്. അവരുടെ ഒരു സ്റ്റാർ ഷോ ആ സമയത്ത് ഉണ്ടായിരുന്നു. അതിന്റെ പ്രാക്ടീസ് തിരക്കിലായിരുന്നു കിച്ചു. അതുകൊണ്ട് ഹണിമൂൺ പോകാൻ സമയം ഉണ്ടായിരുന്നില്ല. പിന്നെ വൈകാതെ ഞാൻ ഗർഭിണിയുമായി.
എക്സാം എഴുതേണ്ട സമയമായപ്പോൾ ഛർദ്ദിയും
പ്രശ്നങ്ങളും ആയതുകൊണ്ട് അതും കുളമായി. ഡാഡി മസ്ക്കറ്റിലായിരുന്നതുകൊണ്ട് അവിടേക്ക് ട്രിപ്പ് പോകാം എന്നൊക്കെ കരുതിയിരുന്നു. അതും ഗർഭിണിയായതുകൊണ്ട് നടന്നില്ല. മദർഹുഡ് പോലും പ്രതീക്ഷിക്കാത്ത സമയത്ത് എന്നെ തേടി വന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ഈ ഒരു ഫേസും എന്റെ ലൈഫിൽ. ഞാൻ പ്രഗ്നന്റായ അതേ സ്പീഡിലാണ് ഓസിയും ഗർഭിണിയായത്. എന്റെ കല്യാണം ഡിസംബറിലായിരുന്നു.

ഒക്ടോബറിൽ ഞാൻ പ്രസവിച്ചു. ഓസിയുടെ കല്യാണം സെപ്റ്റംബറിലായിരുന്നു ജൂലൈയിൽ പ്രസവിച്ചു.
സെയിം പോലെയാണ്. ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഓമിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴെന്നും സിന്ധു പറയുന്നു. ദിയയാണ് അമ്മയെങ്കിലും നാല് അമ്മമാരും ഒരു മുത്തശ്ശിയും ഓമിക്കുണ്ട്. വിവാഹത്തോടെ വാടകയ്ക്ക് ഫ്ലാറ്റെടുത്ത് ഭർത്താവിനൊപ്പം ദിയ താമസം മാറിയിരുന്നു.
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും വരെയും അശ്വിനും ദിയയും ഫ്ലാറ്റിൽ തന്നെയായിരുന്നു താമസം. പ്രസവശേഷമാണ് സ്വന്തം വീട്ടിലേക്ക് ദിയ താമസം മാറ്റിയത്. ഇനി മൂന്ന് മാസം കഴിഞ്ഞ് മാത്രമെ പഴയ ഫ്ലാറ്റ് ജീവിതത്തിലേക്ക് ദിയ പോകു. ദിയയുടെ ഡെലിവറി വീഡിയോ യുട്യൂബിൽ ഇപ്പോഴും ട്രെന്റിങ് ലിസ്റ്റിലുണ്ട്. പ്രസവ വീഡിയോ പങ്കുവെക്കുന്നതിന് ഒപ്പമാണ് കുഞ്ഞിന്റെ പേരും ദിയ വെളിപ്പെടുത്തിയത്. മകന്റെ മുഖം ദിയ റിവീൽ ചെയ്യുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
