
പ്ലസ് ടു കഴിഞ്ഞപ്പോഴാണ് നൃത്തം ഗൗരവമായിത്തന്നെ പഠിക്കണമെന്നു തോന്നിയത്. പ്രശസ്ത നർത്തകൻ ജയചന്ദ്രൻ പാലാഴിയുടെ ബെംഗളൂരുവിലെ ആട്ടക്കളരിയിലെത്തിയത്.
ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സ് ആൻഡ് മിക്സഡ് മീഡിയയിൽനിന്ന് ബിരുദവും ബെംഗളൂരുവിലെ

അലൈൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഫൈൻ ആർട്സിൽ (ഭരതനാട്യം) ബിരുദാനന്തരബിരുദവും നേടി. കഴിഞ്ഞ കുറേ വർഷമായി ഗുരുക്കന്മാർക്കൊപ്പവും ഡാൻസ് കമ്പനികൾക്കൊപ്പവും ഇന്ത്യയ്ക്കകത്തും പുറത്തുമായി നൃത്തം അവതരിപ്പിക്കുന്നുണ്ട്.

പൂമരം എന്ന ചിത്രത്തിൽ സോളോ ഡാൻസറെ ആവശ്യമുണ്ടെന്നറിഞ്ഞാണ് ഓഡിഷനു പോയത്. ഓഡിഷനിൽ പങ്കെടുത്തിനു ശേഷം സംവിധായകൻ ഏബ്രിഡ് ഷൈനാണ് അഭിനയത്തിലും ഒരു കൈനോക്കാമെന്നു പറയുന്നത്. പൂമരത്തിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. അതിനുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത്

ആന്റണി വർഗീസ് നായകനായ ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2018 മാർച്ചിൽ ആയിരുന്നു ആ ചിത്രം റിലീസ് ചെയ്തത്. ഓഡിഷന് വഴിയാണ് ആ ചിത്രത്തിലും എത്തിയത്. നല്ല വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടിയാൽ സിനിമയിൽ ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

രാജേഷ് മാധവൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ധീര’നിലെ പാട്ട് പുറത്ത്. മുജീബ് മജീദ് സംഗീതം നൽകിയ ‘ലവ് ബൈറ്റ്’ എന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഷർഫുവിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ആന് ആമിയും ഗിച്ചു ജോയും ചേർന്നാണ്. രാജേഷ് മാധവനും അശ്വതി മനോഹരനുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

ബസ്സ് ഡ്രൈവറുടെയും യാത്രക്കാരിയുടെയും പ്രണയമാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളിലേക്ക് കൊണ്ടുപോകുന്നതാണ് പാട്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ‘നൈസ്’, ‘നല്ല ഗാനം’, ‘നല്ല വൈബ് പാട്ട്’, എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.

‘ഭീഷ്മപർവ’ത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയാണ് ‘ധീരൻ’ സംവിധാനം ചെയ്യുന്നത്. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫൺ എന്റർടെയ്നറാണ് ചിത്രം. ‘ജാൻ എ മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും


ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ‘ധീരൻ’ ജൂലൈ നാലിന് തിയറ്ററുകളിലെത്തും. രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ്.കെ.ജയൻ, അശോകൻ, ശബരീഷ് വർമ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന

ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ‘ധീര’ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: ഫിൻ ജോർജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കുമാരൻ.

