, ഒരു ദിവസത്തെ പ്രണയം വിവാഹത്തിലെത്തി.. മക്കളെക്കുറിച്ച് ചോദിക്കുമ്പോൾ ഞങ്ങൾ പറയാറ്.. സോന നായർ








അഭിനയ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സോന നായർ. ക്യാമറമാൻ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്. വിവാഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സോന നായർ. ഇൻഡ്ട്രിയിൽ വന്നപ്പോൾ തന്നെ കല്യാണം കഴിച്ച വ്യക്തിയാണ് ഞാൻ. വീടിനകത്ത് ഒതുങ്ങി നിൽക്കേണ്ട വ്യക്തിയല്ലെന്ന് അദ്ദഹമെന്നോട് പറഞ്ഞിരുന്നു. ഇപ്പോഴും പറയാറുണ്ട്. ലൗ കം അറേഞ്ച് മാര്യേജായിരുന്നു. ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അന്നദ്ദേഹം അതിന്റെ ക്യാമറ വർക്കിലാണ്. അദ്ദേഹത്തെ കണ്ട ദിവസം ഞാൻ പ്രണയത്തിലായി. വിധിയായിരിക്കും. അതിന് മുമ്പ് നിരവധി പേർക്കൊപ്പം









വർക്ക് ചെയ്തിട്ടുണ്ട്. ആൺ സുഹ‍ൃത്തുക്കളുണ്ട്, പ്രണയങ്ങളുണ്ടായിട്ടുണ്ട്. അതൊന്നുമല്ല, ഇതാണ് ഈശ്വരൻ തനിക്ക് വെച്ചത്. എന്തുകൊണ്ട് ആദ്യത്തെ ദിവസംതന്നെ പ്രണയത്തിലായി എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. ഞങ്ങൾക്ക് പരസ്പരം ഇഷ്ടം തോന്നി. നോട്ടങ്ങളിൽ ആ ഇഷ്ടം പറഞ്ഞു. അച്ഛനായിരുന്നു എന്റെ കൂടെ വർക്കിന് വന്ന് കൊണ്ടിരുന്നത്. അന്ന് രാത്രി തന്നെ അച്ഛനോട് അദ്ദേഹം നേരിട്ട് സംസാരിച്ചു. എപ്പോഴെങ്കിലും മകളെ ആർക്കെങ്കിലും കെെപിടിച്ച് കൊടുക്കുകയാണെങ്കിൽ ഇങ്ങനെയൊരാളുണ്ടെന്ന് അങ്കിൾ ഓർക്കണം എന്ന് പറഞ്ഞു. അച്ഛനും ഭയങ്കര അതിശയമായി. ഇത് മുന്നേയുള്ള പ്രണയമാണെന്ന്




അച്ഛന് തോന്നിയിരിക്കാം. ആദ്യമായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടം കുറേക്കൂടി തോന്നി. പെെങ്കിളി പ്രണയത്തിലേക്കൊന്നും പോയില്ല. പിന്നെ അധിക നാളൊന്നും അച്ഛനും അമ്മയും നീട്ടിവെച്ചില്ല. ആറ് മാസത്തിനുള്ളിൽ വിവാഹനിശ്ചയം നടന്നു. എൻ​ഗേജ്മെന്റ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം കല്യാണം നടന്നു. 21ാം വയസിലായിരുന്നു വിവാഹമെന്നും സോന നായർ ഓർത്തു. പിന്നെ വീടും കുടുംബവുമായി. അതിനിടയിൽ ഒരുപാട് വർക്കുകൾ വന്നു. അദ്ദേഹം ഒന്നിനും തടസമായില്ല.
നല്ല ഫ്രീഡം തരുന്ന വ്യക്തിയാണ്. ഞങ്ങൾ തമ്മിൽ ഭയങ്കര അണ്ടർ സ്റ്റാൻഡിം​ഗ് ആണ്.





29ാമത്തെ വിവാഹ വാർഷികം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. അദ്ദേഹം ടെക്നീഷ്യനും ഞാൻ ആർട്ടിസ്റ്റുമാണ്. ആർട്ടിസ്റ്റിന് അദ്ദേഹം നല്ല ബഹുമാനം തരും. ക്യാമറമാനെന്ന നിലയിൽ ഞാൻ അദ്ദേഹത്തിന് ബഹുമാനം കൊടുക്കുന്നു. മക്കളില്ല. ആരെങ്കിലും ചോദിച്ചാൽ ഇത്രയും വയസുള്ള മകളുണ്ടെന്ന് എന്നെക്കുറിച്ച് അദ്ദേഹം പറയും. തിരിച്ച് ഞാനും അങ്ങനെ പറയും. ഈശ്വരന്റെ ശക്തിയാണ് തന്റെ വിവാഹ ബന്ധത്തെ നിലനിർത്തിയതെന്നും സോന നായർ വ്യക്തമാക്കി. സിനിമാ രംഗത്തും സീരിയൽ രം​ഗത്തും ഒരേ പോലെ
തിളങ്ങാൻ കഴിഞ്ഞ നടിയാണ് സോന നായർ. ശ്രദ്ധേയമായ വേഷങ്ങൾ









ബി​ഗ് സ്ക്രീനിലു മിനി സ്ക്രീനിലും അവതരിപ്പിക്കാൻ സോന നായർക്ക് സാധിച്ചു. രാച്ചിയമ്മ എന്ന ടെലിഫിലിമിലെ പ്രകടനത്തിന് നിരൂപക പ്രശംസയും അവാർഡുകളും ലഭിച്ചു. തൂവൽക്കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോന നായർ ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീടിങ്ങോട്ട് കഥാ നായകൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസിനക്കരെ, പാസഞ്ചർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പഴയത് പോലെ ശ്രദ്ധേയ റോളുകളിൽ ഇന്ന് സോന നായരെ കാണാറില്ല. ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരിയാണ് സോന നായർ. വൻ ഹിറ്റായ നിരവധി സീരിയലുകളിൽ സോന നായർ അഭിനയിച്ചിട്ടുണ്ട്.