Category archive

Entertainment - page 61

വിവാദ മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു… ചികിത്സയിൽ ഇരിക്കവെയാണ് മരണം

in Entertainment

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, നടിയുടെ മാനേജര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാനേജര്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം പാണ്ഡെ ജനിച്ചത്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2013 ല്‍ നഷാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലാണ് പൂനം ഏറ്റവുമൊടുവില്‍ കാണികള്‍ക്ക് മുമ്പിലെത്തിയത്. കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.


ഡാൻസ് ചെയ്ത് വൈറൽ ആയ ആർദ്രകുട്ടി ദേ ഇവിടെയുണ്ട്! ആ എനർജിയുടെ രഹസ്യം കണ്ടോ!? ഇവൾ ആള് കൊള്ളാമല്ലോ എന്ന് ആരാധകർ

in Entertainment

സോഷ്യൽ മീഡിയയുടെ കാലത്താണ് നാം ഇന്ന് ജീവിച്ച് പോവുന്നത്. മുതിർന്നവർ മുതൽ കുട്ടികൾ വരെ സോഷ്യൽ ലോകത്താണ് ഓരോ ദിവസവും കടന്നു പോകുന്നത്. ചിലർ സ്വന്തമായി യുട്യൂബ് വീഡിയോകൾ ചെയ്ത് അതിലൂടെയാണ് വൈറലായി മാറുന്നത്. മറ്റു ചിലർ ചെറിയ ഷോർട്ട് വീഡിയോകൾ ചെയ്താണ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റുന്നത്.

അങ്ങനെ പ്രേക്ഷകരുടെ മനം കവർന്ന് ഇന്ന് ബിഗ് സ്ക്രീനിലെത്തിയ നിരവധി താരങ്ങളുണ്ട്. ചിലർ പാട്ട് പാടിയാണ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നതെങ്കിൽ, മറ്റു ചിലർ അഭിനയത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെയാണ് വൈറലായി മാറുന്നത്. അങ്ങനെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി വൈറലായി മാറിയ കുട്ടി താരമാണ് ആർദ്ര നാരായൻ എന്ന ഈ കൊച്ചു മിടുക്കി.

ആ വൈറൽ കുട്ടി ഡാൻസർ ആർദ്ര ഇവിടുണ്ട്, ആ എനർജിയുടെ രഹസ്യം കണ്ടോ | Ardra | Viral Dance
വെറും 6 വയസ് പ്രായമുള്ള ഈ കൊച്ചു മിടുക്കിയുടെ നൃത്ത വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സ്റ്റേജ് പ്രോഗ്രാമുകളിൽ ആർദ്ര കുട്ടിയുടെ ഡാൻസ് കണ്ട് മിഴിച്ചു നിൽക്കുകയാണ് പ്രേക്ഷകർ. കാരണം ഈ ചെറുപ്രായത്തിൽ ഇത്രയും മെഴിവഴക്കം ഈ കുഞ്ഞിന് എങ്ങനെ ലഭിക്കുന്നുവെന്നാണ് പ്രേക്ഷകർ കമൻ്റായി ചോദിക്കുന്നത്.

ഡാൻസിൻ്റെ ചുവടിനനുസരിച്ച് വരുന്ന പാട്ടിൻ്റെ വരികളും, മുഖത്തെ ഭാവവുമൊക്കെയാണ് ആർദ്ര കുട്ടിയെ ഇത്രയും വൈറലാക്കി മാറ്റാൻ ഇടയാക്കിയത്. ആർദ്ര കുട്ടിയെ ഇൻറർവ്യൂ ചെയ്തപ്പോൾ കുട്ടി പറയുന്നത് ഡാൻസിലൂടെ വൈറലായെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ആദ്യം ഞെട്ടിപ്പോയെന്നും, പിന്നീട് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായെന്നുമാണ്. ഡാൻസ് ഒരുപാട് ഇഷ്ടപ്പെടുന്ന ഈ കൊച്ചു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

കടപ്പാട്

മകനെയും തോളിലേറ്റി മറ്റുള്ളവർ നോക്കി നിൽക്കെ മലയാളികളുടെ പ്രിയതാരം ഭാര്യയ്ക്ക് കൊടുത്ത ചുംബനം ! മനസ്സ് നിറഞ്ഞെന്നു വിമർശകരും

in Entertainment

സിനിമാതാരങ്ങളുടെ അഭിനയ ജീവിതം മാത്രമല്ല വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഒരു കൗതുകം ആണ്. മലയാളികൾക്ക് മലയാള സിനിമ താരങ്ങളുടെ കാര്യങ്ങൾ മാത്രമല്ല തെന്നിന്ത്യൻ സിനിമ താരങ്ങളെ കുറിച്ചും ബോളിവുഡ് താരങ്ങളുടെയും വിശേഷങ്ങൾ അറിയാൻ ഒരു പ്രത്യേക താൽപര്യമുണ്ട്. കാരണം വെറും നടീ നടന്മാരെ പോലെയല്ല ഇവരെയൊക്കെ മലയാളികൾ കണക്കാക്കുന്നത്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ അത്രയേറെ അടുപ്പത്തോടെയാണ് മലയാളികൾ ഇവരെ സ്നേഹിക്കുന്നത്.

അതുകൊണ്ടാണ് ഇവരുടെ കാര്യങ്ങൾ അറിയുവാൻ ആരാധകർക്ക് ഇത്ര ആകാംക്ഷ. അത്രയേറെ ആഴത്തിലുള്ള ആത്മബന്ധം ആണ് താരങ്ങളുമായി മലയാളികൾ ഉണ്ടാക്കിയെടുക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരു സൂപ്പർ താരകുടുംബത്തിന്റെ വീഡിയോ ആണ് തരംഗമായി മാറിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ഭാര്യയ്ക്ക് സ്നേഹചുംബനം നൽകി മകനെ തോളിലേറ്റി കൊണ്ടു പോകുന്ന വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിൽ വൈറലാകുന്നത്.

പോകുന്ന പോക്കിൽ അച്ഛന്റെ പോക്കറ്റിൽ നിന്നും ഫോൺ അടിച്ചു മാറ്റുന്നുണ്ട് ഈ കൊച്ചു. ഇത് മറ്റാരുടേതുമല്ല സെയ്ഫ് അലി ഖാന്റെ കുടുംബത്തിനെ കുറിച്ച് ആണ് പറയുന്നത്. രാജ്യത്ത് ഉടനീളം ലക്ഷക്കണക്കിന് ആരാധകരുള്ള താരം ആണ് സെയ്ഫ് അലി ഖാൻ. രാജകുടുംബത്തിലെ അംഗമായ സെയ്ഫ് അലി ഖാൻ ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാൾ ആണ്. സ്വാഭാവികമായ അഭിനയവും നർമ്മ ബോധം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരത്തിന് നാലു മക്കളാണുള്ളത്.

നടി അമൃത സിംഗിനെ ആയിരുന്നു സൈഫ് അലി ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അച്ഛനും അമ്മയ്ക്കും പിന്നാലെ ബോളിവുഡിൽ തന്റെ സാന്നിധ്യം നേടി എടുത്തിരിക്കുകയാണ് താര പുത്രി സാറ അലി ഖാൻ. ഇബ്രാഹിമിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ആയി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഈ വിവാഹ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. ബോളിവുഡിലെ താര സുന്ദരി കരീന കപൂരിനെ ആയിരുന്നു സെയ്ഫ് രണ്ടാമത് വിവാഹം കഴിച്ചത്.

ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. സെയ്ഫിനെയും കരീനയെയും പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമാണ് മക്കൾ ടൈമുർ അലി ഖാനും ജെഹ് അലി ഖാനും. ജനിക്കുന്നതിന് മുമ്പ് തന്നെ താരങ്ങളായി മാറിയവരാണ് കരീന കപൂറിന്റെ രണ്ടു മക്കളും. മറ്റു ബോളിവുഡ് നടിമാരെ പോലെ ഗർഭിണിയാകുമ്പോൾ കാമറക്കണ്ണുകളിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നില്ല കരീന. മറിച്ച് ഗർഭാവസ്ഥയിലെ വളരെ സജീവമായിരുന്നു താരം.

പ്രസവത്തിനു ശേഷവും മകനുമായി ഷൂട്ടിംഗ് ലൊക്കേഷനുകളിലെത്തിയ കരീന ബോളിവുഡിൽ വലിയൊരു ട്രെൻഡ് സെറ്റർ ആയി മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഷൂട്ടിങ് തിരക്കുകൾക്കിടയിൽ കുടുംബവുമായി അവധി ആഘോഷിക്കുന്ന ചിത്രങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താര കുടുംബത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഇതുവരെ നടന്നതിൽ ഏറ്റവും മോശം ലോകകപ്പ് ആണ് ഖത്തറിൽ നടന്നത് എന്നാണ് റൊണാൾഡോയുടെ സഹോദരി – കാരണം കേട്ടോ ?

in Entertainment

ദിവസങ്ങളായി കാൽപന്താരാധകരെയെല്ലാം ആവേശത്തിലാഴ്ത്തി ഖത്തർ തന്റെ പ്രൗഢി നിലനിർത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഒരു മത്സരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയോ അവറോ. ഇതുവരെ നടന്നതിൽ ഏറ്റവും മോശം ലോകകപ്പ് ആണ് ഖത്തറിൽ നടന്നത് എന്നാണ് റൊണാൾഡോയുടെ സഹോദരി പറയുന്നത് അർജന്റീനയും ഫാൻസും തമ്മിൽ നടന്ന ഫൈനൽ പോരാട്ടം മികച്ചതായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട്. ലോകകപ്പ് നേടിയ അർജന്റീനയും ഫൈനലിൽ ഹാട്രിക് നേടിയ എംബാപ്പയെയും അഭിനന്ദിക്കുന്നതിനിടയിൽ ആയിരുന്നു കാറ്റിയോയുടെ ഈ ഒരു പ്രതികരണം.

എക്കാലത്തെയും ഏറ്റവും മോശം ലോകകപ്പാണ് നടന്നത്. പക്ഷേ വളരെ മികച്ച ഒരു ഫൈനൽ കാണാൻ കഴിഞ്ഞു. എന്തൊരു മത്സരമായിരുന്നു അത്. അർജന്റീന അഭിനന്ദനങ്ങൾ. കിലിയൻ എംബാപ്പെ ഈ പയ്യൻ അവിശസനീയമാണ്. വലിയൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആവിശ്വസിനിയം ഇങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്. അതേസമയം താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഈയൊരു അഭിപ്രായത്തിന് നിരവധി ആളുകളാണ് വിമർശനങ്ങളുമായി എത്തിയിരുന്നത്.

വളരെ മനോഹരമായ രീതിയിൽ ആയിരുന്നു ലോകകപ്പ് നടന്നത് എന്നും ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ലോകകപ്പ് ആയിരുന്നു കഴിഞ്ഞുപോയത് എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം ടീം കളിപ്പിക്കാത്തതിന് ഖത്തർ എന്ത് പിഴ ചെയ്തു അതിനെ ഖത്തറിനെ മോശമായി പറയേണ്ടതിന്‍റെ കാര്യം എന്താണ്. നിങ്ങളുടെ പൊന്നാങ്ങളെ ബെഞ്ചിൽ ഇരുത്തിയതിൽ ഖത്തർ എന്ത് പിഴച്ചു. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വേൾഡ് കപ്പ് ആയിരുന്നു നടന്നത് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്.

എന്നാൽ പോർച്ചുഗൽ ടീമിന്റെ ഏറ്റവും മോശം ലോകകപ്പ് തന്നെയായിരിക്കും ഇത്. അതിന് കാരണക്കാർ കോച്ചും ടീമും ആണ്. അല്ലാതെ ഖത്തർ അല്ല എന്നായിരുന്നു ചിലർ കമന്റ് ചെയ്തിരുന്നത്. ഇതുപോലെ ഗതികെട്ട ഒരു ലോകകപ്പ് റൊണാൾഡോയ്ക്ക് ഉണ്ടായിട്ടില്ല എന്നത് സത്യമായിരിക്കും എന്നും താരത്തിന്റെ അഭിപ്രായത്തിന് താഴെ ചില മലയാളികൾ കമന്റ് ചെയ്യുന്നുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ഈയൊരു വാക്ക് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഖത്തറിനെ കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല എന്ന തരത്തിൽ ആയിരുന്നു കൂടുതൽ പേരും സംസാരിച്ചത്. ഇതൊരു മത്സരമല്ലേ ഈ മത്സരത്തെ മത്സരമായി കണ്ടാൽ പോരേ. വ്യക്തിവൈരാഗ്യങ്ങൾ മറ്റു രീതിയിൽ തീർക്കുന്നത് മോശമല്ലേ എന്ന തരത്തിലൊക്കെ ആയിരുന്നു ആളുകൾ കമന്റ് ചെയ്തത്.

ഭര്‍ത്താവിനൊപ്പമുള്ള കുറച്ച് റൊമാന്റിക് നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ.. കിടപ്പറ രംഗം വരെയായി, ഇനി എന്തൊക്കെയാണ് കാണിക്കാനുള്ളത്? സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം..

in Entertainment

മലയാള സിനിമ, സീരിയല്‍ ലോകത്ത് നിന്നും നിരവധി കല്യാണ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് വന്ന് കൊണ്ടിരിക്കുന്നത്. ആദ്യം നടി സ്വാസിക വിജയ്- പ്രേം ജേക്കബ് വിവാഹവും പിന്നാലെ ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹവുമാണ് നടന്നത്. അങ്ങനെ താരവിവാഹത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങൡും നിറഞ്ഞു. ഇരുക്കൂട്ടരും ആഘോഷ ചിത്രങ്ങളും വീഡിയോസും നിരന്തരം പങ്കുവെച്ച് കൊണ്ടേയിരിക്കുകയാണ്.

എന്നാല്‍ നടി സ്വാസിക പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്.
ഭര്‍ത്താവിനൊപ്പമുള്ള കുറച്ച് റൊമാന്റിക് നിമിഷങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ദമ്പതിമാര്‍ക്ക് നേരെയുള്ള കുറ്റപ്പെടുത്തലും പരിഹാസവുമൊക്കെ വന്നിരിക്കുന്നത്.
എന്നന്നേക്കുമായിട്ടുള്ള തുടക്കം എന്ന് പറഞ്ഞാണ് ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള പുതിയൊരു ചിത്രം സ്വാസിക പങ്കുവെച്ചത്. വിവാഹസത്കാരത്തിനിടയില്‍ നിന്നും പ്രേമിനെ ചുംബിക്കുന്നൊരു ഫോട്ടോയായിരുന്നിത്.

എന്നാല്‍ ചിത്രം കണ്ടതും വളരെ മോശമായിട്ടുള്ള പ്രതികരണമാണ് താരങ്ങള്‍ക്ക് നേരെ വരുന്നത്. ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇനി കിടപ്പറ കൂടി സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ പൊളിച്ചേനെ. ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം. നാണവും മാനവും ഇല്ലാത്ത ഇവരെ പോലുള്ളവര്‍ കേരളത്തിന് അപമാനമാണ്. ഈ ചിത്രം കാണുന്ന സ്വാസികയുടെ അമ്മയും അച്ഛനും അടിപൊളിയാണ്. നല്ല സംസ്‌കാരമാണല്ലോ. ഇനി പല പല കോപ്രായങ്ങള്‍ കാണാം.


അതിന് ശേഷം പിന്നെ കേള്‍ക്കുന്നത് തല്ലി പിരിഞ്ഞു എന്നായിരിക്കാം. ഒരു വര്‍ഷമെങ്കിലും ഈ ബന്ധം കാണുമോ എന്നിങ്ങനെയാണ് താരങ്ങളോട് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ഇങ്ങനൊക്കെ സംസാരിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുകയാണ് സ്വാസികയുടെയും പ്രേമിന്റെയും ആരാധകര്‍. എല്ലാ സെലിബ്രിറ്റികളും വിവാഹം കഴിക്കുമ്പോള്‍ ചോദിക്കുന്ന പ്രധാന ചോദ്യമാണ് ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിക്കുമോന്ന്. ഇങ്ങനെ ടിപ്പിക്കല്‍ ചോദ്യവുമായി വന്ന് ചൊറിയുകയാണ് ചില നാട്ടുകാരുടെ ജോലി. അവര്‍ക്ക് ഒന്നിച്ച് പോവാന്‍ പറ്റില്ലെങ്കില്‍ ഡിവോഴ്‌സ് ആവും.

പത്തും ഇരുപതും വര്‍ഷമായി സുഖമായി ജീവിക്കുന്ന താരങ്ങളും ഇവിടെ ഉണ്ട്. ചിലര്‍ ഡിവോഴ്‌സ് ആവുകയും ചെയ്യും. താരങ്ങളായത് കൊണ്ട് എല്ലാവരും അറിഞ്ഞ് വലിയ വാര്‍ത്തയാകുന്നു എന്ന് മാത്രം. നാട്ടില്‍ എന്തോരം പേരാണ് ഇതുപോലെ പിരിയുന്നത്. അവരെ കുറിച്ചൊന്നും ആരും അറിയാത്തത് കൊണ്ടല്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. പ്രേമിനും സ്വാസികയ്ക്കും ഒരു കിടിലന്‍ ലൈഫ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണെന്നും തുടങ്ങി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുള്ള

നിരവധി കമന്റുകളും വന്ന് കൊണ്ടിരിക്കുകയാണ്. മനംപോലെ മാംഗല്യം എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രേമും സ്വാസകിയും ഇഷ്ടത്തിലാവുന്നത്. വീട്ടുകാരുടെ സമ്മതം കൂടി കിട്ടിയതോടെ ഇരുവരും വിവാഹിതരാവാമെന്ന് തീരുമാനിക്കുകയായിരുന്നു. ജനുവരി ഇരുപത്തിനാലിനായിരുന്നു ആഘോഷമായി താരങ്ങള്‍ വിവാഹം കഴിച്ചത്. സിനിമാ, സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരും വിവാഹത്തിനെത്തിയിരുന്നു.

ചിത്രരചനകളില്‍ കാണുന്ന പോലെ ആകാരവടിവ്, കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും- സുചിത്ര നായരെ പറ്റി വൈറൽ കുറിപ്പ്

in Entertainment

മാലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലെ മാതംഗിയായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടി സുചിത്ര നായര്‍. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു നടി. വാനമ്പാടി എന്ന ഹിറ്റ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സുചിത്രയായിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസിലേക്കും സുചിത്ര എത്തുന്നത്.

ശേഷം സിനിമയില്‍ അഭിനയക്കാന്‍ അവസരവും ലഭിച്ചു. എന്നാല്‍ സുചിത്രയുടെ സൗന്ദര്യത്തെ വര്‍ണിച്ചിരിക്കുകയാണ് അഡ്വേക്കേറ്റ് സംഗീത ലക്ഷ്മണ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സുചിത്രയെ പോലെ സുന്ദരിയായി ജനിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അവര്‍ പറയുന്നത്. വിശദമായി വായിക്കാം…


സുചിത്ര നായര്‍… കുറച്ച് നാള്‍ മുന്‍പാണ്, യൂട്യൂബ് ഷോര്‍ട്‌സ് ആയി ഈ സ്ത്രീയുടെ ഒരു വീഡിയോ ശ്രദ്ധയില്‍പെടുന്നത്. ഈ ചിത്രത്തില്‍ കാണുന്ന, ഏതോ ചടങ്ങിനിടയില്‍ നില്‍ക്കുന്നതും ധരിച്ചിരുന്ന സാരി നേരയാക്കുന്നതുമായ ഒരു ഷോര്‍ട്ട് വീഡിയോ. ഒരുപാട് തവണ ഞാന്‍ ആ വീഡിയോ പിന്നെയും പിന്നെയും പിന്നെയും വീണ്ടും പിന്നെയും കണ്ടു.

കാരണം എന്റെ കണ്ണുകള്‍ കൊണ്ട് കാണുമ്പോള്‍ ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീരൂപം ഇവരുടേതാണ് എന്നാണ് എനിക്ക് തോന്നിയത്.പണ്ടത്തെ മലയാള മനോരമ ആഴ്ചപതിപ്പുകളിലെ ചില നോവലുകളിലും ചെറുകഥകളിലുമൊക്കെ കണ്ടിട്ടുള്ള ചിത്രരചനകളില്‍ കാണുന്ന പോലുള്ള ആകാരവടിവ്, വരച്ചു വെച്ചത് പോലുള്ള കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും. മലമ്പുഴയിലും ശംഖുമുഖത്തുമൊക്കെ സ്ഥാപിച്ചിട്ടുള്ള കാനായി കുഞ്ഞിരാമന്റെ ശില്പങ്ങള്‍ പോലെ… Everything was so very perfect about the feminine beauty in her-! ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ആ ജന്മത്തിലും പെണ്ണായി തന്നെ ജനിക്കണം എന്നാണ് ഞാന്‍ എന്നും ഇപ്പോഴും ആഗ്രഹിക്കുന്നത്.

സുചിത്രയുടെ ആ ഷോര്‍ട്ട് വീഡിയോ പല തവണകള്‍ കണ്ടപ്പോള്‍ ഒരു തരി പോലും അസൂയ തോന്നിയില്ല, ദൂരെ ആകാശത്ത് കാണുന്ന നക്ഷത്രം നോക്കി സ്വപ്നം കാണുന്ന പോലെ എനിക്ക് തോന്നിയത്, എനിക്ക് അതിമോഹം തോന്നിയത് ഇങ്ങനെയാണ്- അതായത്; ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ സ്ത്രീയെ പോലെ സുന്ദരിയായി ജനിക്കണം എനിക്ക് എന്നാണ്. ശേഷം, ഇതാരാണപ്പാ ഇത്രമേല്‍ വശ്യമായ സുന്ദരമനോഹരസ്ത്രീ എന്നൊക്കെ ചിന്തിച്ചുകൊണ്ടാണ് ഇന്റര്‍നെറ്റില്‍ പരതിയത്. ബിഗ് ബോസ് പരിപാടി തീരെയും കണ്ടിട്ടില്ല. ഒരുകാലത്തും കണ്ടിട്ടില്ല. സീരിയലുകള്‍ ഒന്നും തന്നെ പതിവായി കാണുന്ന ശീലവുമില്ലാത്തത് കൊണ്ടാവും ഈ സുന്ദരരൂപം മുന്‍പ് ശ്രദ്ധയില്‍ പെടാതിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ സുചിത്ര നായരുടെ ഒരു അഭിമുഖപരിപാടി കാണാന്‍ ഇടയായത്. ബാഹ്യസൗന്ദര്യം പോലെ തന്നെ ആകര്‍ഷണീയമായ സംസാരരീതി, വളരെ tactful ആയി തീരുമാനങ്ങളെടുക്കുന്ന, ചെറുതെങ്കിലും ലഭ്യമാവുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ട് തന്നെ, തനിക്കായി വന്നെത്താനുളള സൗഭാഗ്യങ്ങള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാനുള്ള പക്വത… അങ്ങനെ പലതും. എന്നാല്‍, അഭിമുഖപരിപാടിയില്‍ സുചിത്ര പറഞ്ഞതില്‍ എന്റെ മനസ്സ് ഉടക്കിയത് – ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്ത് കടന്നതിനെ കുറിച്ച് സുചിത്ര തുറന്ന് പറഞ്ഞതാണ്.


നമ്മുടേത് പോലൊരു സമൂഹത്തില്‍ അത്തരം ഒരു ബന്ധത്തില്‍ നിന്ന് പുറത്തിറങ്ങാനും അത് തുറന്ന് പറയാനും ചെറുതല്ലാത്ത ധൈര്യം വേണ്ടതുണ്ട്. മനസ്സിന് തെളിമയും. മറുഭാഗത്ത് നില്‍ക്കുന്നവന്‍ ആരാണ് എന്നൊരു സൂചന പോലും നമുക്ക് തരാതെ, ആ വ്യക്തി ആരാണ് എന്നറിയാനുള്ള ഒരു കൗതുകവും ആശങ്കയും നമ്മില്‍ ജനിപ്പിക്കാതെ സുചിത്ര സുചിത്രയുടെ ഭാഗം പറഞ്ഞുവെച്ചു. അങ്ങനെ നോക്കി കണ്ട് പഠിച്ച് മാതൃകയാക്കാന്‍ വേണ്ടുന്ന പലതും കാണാനായി സുചിത്ര എന്ന വ്യക്തിയില്‍, കലാകാരിയില്‍. അതെ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ സുചിത്രയെ പോലൊരു സ്ത്രീയായി ജനിക്കാന്‍ എനിക്കാവണം. സുന്ദരി, മിടുക്കി. മലൈകോട്ടയ് വാലിബന്‍ എന്ന സിനിമ ഞാന്‍ തീയറ്ററില്‍ പോയി കാണാനിരുന്നതല്ല.

എന്നാല്‍ സുചിത്രയുടെ സൗന്ദര്യം തീയറ്ററിലെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം മാത്രമാവും എന്നെ തീയറ്ററിലേക്ക് എത്തിക്കുക. നന്ദി ലിജോ ജോസ് പെല്ലിശ്ശേരി, നന്ദി ഷിബു ബേബി ജോണ്‍….സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയില്‍ അവസരം നല്‍കിയതിന്. എന്റെ കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീ സൗന്ദര്യമായ സുചിത്രയെ വെള്ളിത്തിരയില്‍ കാണാനുള്ള അവസരം ഒരുക്കിയതിന്… എന്നും പറഞ്ഞ് സംഗീത എഴുത്ത് അവസാനിപ്പിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മാലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മാതംഗി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.

ലോകകപ്പിനെകാൾ വലിയ ട്രോഫി ആണ് എന്റെ കയ്യിൽ ഉള്ളതെന്ന് രൺവീർ ! എന്തൊരു തിളക്കമാണ് അതിനു എന്ന് താരം

in Entertainment

ഖത്തർ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ലൂസൈൻ സ്റ്റേഡിയത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തിയിരുന്നു. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായിരുന്നു താരം എത്തിയത്. മുൻ സ്പാനിഷ് ഫുട്ബോൾ താരം ഐക്കർ കാസില്ലസും ദീപിക പദുക്കോണും ചേർന്നായിരുന്നു ഫിഫ ഫുട്ബോൾ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്.

ആദ്യമായി ആണ് ഒരു ഇന്ത്യൻ സിനിമ താരത്തിന് ലോകകപ്പ് ഫുട്ബോൾ വേദിയിൽ ഇത്തരത്തിൽ ഒരു അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ഏറെ അഭിമാനകരമായ നിമിഷമായിരുന്നു അത്.
ഇതിനു മുൻപെല്ലാം കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനും ആതിഥേയ രാജ്യത്തിന്റെ പ്രമുഖ മോഡലുകളും ആയിരുന്നു സ്റ്റേഡിയത്തിൽ ട്രോഫി എത്തിക്കാറുണ്ടായിരുന്നത്.

ഭർത്താവ് രൺവീർ സിങ്ങുമായിട്ടായിരുന്നു ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ദീപിക ഖത്തറിൽ എത്തിയത്. തന്റെ ഭാര്യ ദീപികയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ് നടനും ഭർത്താവുമായ റൺവീർ സിംഗ്. ലോകകപ്പ് ഫുട്ബോൾ ട്രോഫിയോടൊപ്പം നിൽക്കുന്ന ദീപികയുടെ ചിത്രങ്ങളാണ് റൺവീർ പോസ്റ്റ് ചെയ്തത്.

“ലോകകപ്പ് ട്രോഫിയോടൊപ്പം നിൽക്കുന്നത് എന്റെ ട്രോഫിയാണ്… യഥാർത്ഥ ട്രോഫി എന്റെ കൈകളിലാണ്” ഇതായിരുന്നു ട്രോഫിയുമായി നിൽക്കുന്ന ദീപികയുടെ ചിത്രത്തിനടിയിൽ റൺവീർ കുറിച്ചത്. തുടർന്ന് സ്റ്റേഡിയത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും താരം പോസ്റ്റ് ചെയ്തു. ദീപികയോടൊപ്പം ഉള്ള നിരവധി വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ” ഞാൻ അഭിമാനത്തിൽ വിങ്ങിപ്പൊട്ടുകയാണ്..

അത് എന്റെ പ്രിയപ്പെട്ടവളാണ്.. ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ നക്ഷത്രം പോലെ തിളങ്ങി നിൽക്കുന്ന അവളെ നോക്കൂ”, എന്നൊക്കെയായിരുന്നു ദീപികയുടെ വീഡിയോസ് പങ്കുവെച്ചുകൊണ്ട് റെൺവീർ സിംഗ് കുറിച്ചത്. അർജന്റീനയുടെ ഈ വിജയത്തെ മെസ്സിയുടെ മാജിക് എന്നാണ് റൺവീർ സിംഗ് വിശേഷിപ്പിച്ചത്. എക്കാലത്തെയും മികച്ച ഒരു ഫൈനൽ ആയിരുന്നു ഇതെന്നും താൻ അവിടെ ഉണ്ടായിരുന്നു എന്നും താനും ഭാര്യയും ഒരുമിച്ച് കളി കണ്ടു എന്നും അതിൽ

വളരെ സന്തോഷവും നന്ദിയുമുണ്ട് എന്നും രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് ഒരു അവിസ്മരണീയമായ കാഴ്ചയായിരുന്നു എന്നും,”ചരിത്രനിമിഷം.. ഇത് മെസ്സി മാച്ച്.. ഫിഫ ലോകകപ്പ് മെസ്സിക്ക് അല്ലാതെ മറ്റാർക്കും ഇത് സാധ്യമല്ല” എന്നുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. പത്താൻ എന്ന സിനിമ വിവാദം ആയി നിൽക്കുന്ന ഈ സമയത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ലോകകപ്പ് ട്രോഫി അനാവരണം

ചെയ്തുകൊണ്ട് വിമർശനങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു താരം. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാൻ കഴിഞ്ഞതിന്റെയും ഇത്രയും മനോഹരമായ ഫൈനൽ മാച്ച് കാണാൻ കഴിഞ്ഞതിന്റെയും സന്തോഷം പങ്കുവെച്ചു കൊണ്ടുള്ള ചിത്രങ്ങൾ ദീപികയും പോസ്റ്റ് ചെയ്തിരുന്നു. ലോകകപ്പ് കിരീടം സൂക്ഷിക്കുന്ന ട്രാവൽ കേസിന്റെ നിർമ്മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസിഡറായാണ് ദീപിക പദുക്കോൺ ഖത്തറിൽ എത്തിയത്.

വിവാഹം നടക്കാത്തതിൽ ആശങ്ക തോന്നി; പക്ഷെ ഇപ്പോൾ മറികടന്നു; അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ആൻഡ്രിയ

in Entertainment

മറുനാട്ടില്‍ നിന്ന് വന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ്‌ ആന്‍ഡ്രിയ ജെറമിയ. തന്‍റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഭിനേത്രി, പിന്നണി ഗായിക തുടങ്ങി ഒട്ടേറെ മേഖകളിൽ കഴിവ് തെളിയിച്ച നടിമാരിലാരാൾ കൂടിയാണ് ആൻഡ്രിയ ജെറമിയ. മലയാളം, തമിഴ് സിനിമകളിൽ ഇതിനോടകം തന്റേതായ ഇടം കണ്ടെത്താനും ആൻഡ്രിയയ്ക്കായി. തമിഴ് ചിത്രമായ പച്ചൈക്കിളി മുത്തുചാരം എന്ന ചിത്രത്തിലൂടെ 2007ൽ

ആയിരുന്നു താരം അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ഫഹദിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും ആൻഡ്രിയ പിന്നീട് അരങ്ങേറ്റം കുറിച്ചു. ശേഷം ലോഹം, ലണ്ടൻ ബ്രിഡ്ജ് തുടങ്ങി മലയാള ചിത്രങ്ങളുടെയും ഭാഗമായി താരം. അന്നയും റസൂലും, വിശ്വരൂപം, വട ചെന്നൈ, തടക്ക തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങളിലും ആൻഡ്രിയ നായികയായി. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി പാട്ടുകളും ആൻഡ്രിയ പാടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തമിഴ് സിനിമയിലെ ഏറ്റവും ബോൾഡായ നായികമാരിൽ ഒരാളാണ് ആൻഡ്രിയ എന്നാണ് ആരാധകർ പൊതുവെ പറയാറുള്ളത്. ഏറ്റവും അവസാനം റിലീസ് ചെയ്ത ആൻഡ്രിയ ചിത്രം അനൽ മേലെ പനിതുള്ളിയാണ്. മുപ്പത്തിയേഴുകാരിയായ ആൻഡ്രിയ അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് ബസിൽ യാത്ര ചെയ്യുന്നതിനോട് താൽപര്യം പ്രകടിപ്പിക്കാത്തതെന്ന്

വെളിപ്പെടുത്തിയിരുന്നു. തനിക്ക് 11 വയസ് മാത്രം പ്രായമുള്ളപ്പോൾ നേരിട്ട ശാരീരിക പീഡനമാണ് കാരണമെന്നാണ് താരം വെളിപ്പെടുത്തിയത്. ‘ഇതുവരെ രണ്ട് തവണ മാത്രമാണ് ഞാൻ ബസിൽ യാത്ര ചെയ്തിട്ടുള്ളത്. കുട്ടിക്കാലത്ത് ഒരിക്കൽ ഞങ്ങൾ നാഗപട്ടണത്തെ വേളാങ്കണ്ണിയിൽ പോയിരുന്നു. അന്ന് എനിക്ക് 11 വയസായിരുന്നു. ബസിൽ‌ ആയിരുന്നു യാത്ര. എന്റെ അരികിൽ അച്ഛനാണ് ഇരുന്നത്. പെട്ടെന്ന് എന്റെ പുറകിൽ ഒരു കൈ ഉള്ളതായി എനിക്ക് തോന്നി.’

‘അത് എന്റെ അച്ഛന്റെ കൈകളാണെന്നാണ് ഞാൻ ആദ്യം കരുതിയതെന്ന്’, ആൻഡ്രിയ അഭിമുഖത്തിൽ പറഞ്ഞു. ‘പെട്ടെന്ന് ആ കൈ എന്റെ ടീ ഷർട്ടിന്റെ ഉള്ളിലേക്ക് കയറി. ഞാൻ അച്ഛനെ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ രണ്ട് കൈകൾ മുന്നിലായിരുന്നു. ഞാൻ അച്ഛനോടോ അമ്മയോടോ ഒന്നും പറഞ്ഞില്ല. ഞാൻ സ്വയം അഡ്ജസ്റ്റ് ചെയ്ത് കുറച്ച് മുന്നോട്ട് ഇരുന്നു’, ആൻഡ്രിയ പറഞ്ഞു. ‘എന്തുകൊണ്ടാണ് ആ സമയത്ത് ഞാൻ മാതാപിതാക്കളോട് ഇതിനെക്കുറിച്ച് പറയാതിരുന്നതെന്ന് എനിക്കറിയില്ല.

എന്തോ കുഴപ്പമുണ്ടെന്ന് എനിക്കറിയാം. ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞാൽ അച്ഛൻ എന്തെങ്കിലും
ചെയ്യുമായിരുന്നു. പക്ഷെ ഞാൻ പറഞ്ഞില്ല. കാരണം നമ്മളെ നമ്മുടെ സമൂഹം ആ രീതിയിലാണ് വളർത്തിയത്.’ ‘നിങ്ങൾ ഇതിനെക്കുറിച്ച് വലിയ കാര്യമാക്കരുതെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്’,
നടി പറഞ്ഞു. പിന്നീട് കോളജിൽ എത്തിയപ്പോഴും ഇത്തരത്തിൽ മോശമായ അനുഭവം വീണ്ടും നേരിടേണ്ടി വന്നെന്നും ആൻഡ്രിയ പറയുന്നു. അതിനുശേഷം

ബസിലുള്ള യാത്ര നിർത്തിയെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു. ‘എനിക്ക് ബസിൽ കയറാതിരിക്കാനും യാത്രകൾ‌ക്ക് മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നു. പക്ഷെ പല സ്ത്രീകളും ഇതെല്ലാം സഹിച്ച് വീണ്ടും ബസിൽ യാത്ര ചെയ്യും. കാരണം യാത്രയ്ക്ക് മറ്റ് മാർ​ഗങ്ങൾ അവർക്കില്ല. എന്ത് സംഭവിച്ചാലും അവർക്ക് അതേ ബസിൽ തന്നെ വീണ്ടും യാത്ര ചെയ്യണം. കോളേജിൽ പഠിക്കുമ്പോൾ പല പെൺകുട്ടികളും ക്ലാസ് മുറിയിൽ കരയുന്നത് കണ്ടിട്ടുണ്ടെന്നും’, ആൻഡ്രിയ പറഞ്ഞു.

ബ്രേക്കപ്പായിട്ടും കാമുകന് വേണ്ടി കാത്തിരുന്നു, അവര്‍ ഇന്ന് വിവാഹിതര്‍; ആ ബന്ധം കണ്ടുപിടിച്ചത് ഞാന്‍ തന്നെ!

in Entertainment

പ്രണയ ബന്ധത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ചതിയെക്കുറിച്ചുള്ള ആര്യയുടെ തുറന്ന് പറച്ചില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നടന്നത് എന്താണെന്ന് കൂടുതല്‍ വ്യക്താക്കുകയാണ് ആര്യ. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യ മനസ് തുറന്നത്. തന്റെ മുന്‍ കാമുകനും കൂട്ടുകാരിയും ഇപ്പോള്‍ വിവാഹിതരാണെന്നും ആര്യ പറയന്നുണ്ട്. ”പറ്റിപ്പോയി, എനിക്ക് നിന്നോട് ഇപ്പോള്‍ ആ വികാരം ഇല്ല. അതിനാല്‍ നമുക്ക് നിര്‍ത്താം എന്ന് ഓപ്പണായി പറയാമായിരുന്നു.

അത് ചെയ്യാതെ, ഒരു വശത്തൂടെ പ്രതീക്ഷ നല്‍കി. എന്നാല്‍ ആ വ്യക്തി കൂടെയില്ലായിരുന്നു. വാക്കുകളും പ്രവര്‍ത്തിയും വേറെ വേറെ. 24 മണിക്കൂര്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നൊരുനാള്‍ കൂടെയില്ലാതാകുന്നു. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, മെസേജിന് മറുപടിയില്ല, പുറത്ത് പോകാമെന്ന് റഞ്ഞാല്‍ വരില്ല, കാണമെന്ന് പറഞ്ഞാല്‍ സമയമില്ല. അക്ഷരാര്‍ത്ഥത്തില്‍ അവഗണിക്കുകയായിരുന്നു. പക്ഷെ വാക്കുകളില്‍ അതില്ല” ആര്യ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍ ഒന്നുമില്ല ജോലിത്തിരക്കാണെന്ന് പറയും. ഇപ്പോഴും എന്നോട് പ്രണയമുണ്ടോന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും എന്നു പറയും. ഒരിടത്ത് പ്രതീക്ഷ തരും. അപ്പോള്‍ നമുക്കതൊരു മെന്റല്‍ ടോര്‍ച്ചര്‍ ആകും.

എന്തോ സംഭവിക്കുന്നതായി നമുക്ക് മനസിലാകും. മറ്റൊരു ബന്ധമുണ്ടെന്നത് ഞാന്‍ കണ്ടുപിടിക്കുകയും ചെയ്തു. എന്നോട് പറയുന്നതൊക്കെ നുണയാണെന്ന് എനിക്ക് അറിയാം. എത്രനാള്‍ ഈ വിശദീകരണം പോകുമെന്ന് നോക്കുകയായിരുന്നു ഞാന്‍ എന്നും ആര്യ പറയുന്നു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ സത്യസന്ധമായി പറഞ്ഞാല്‍ മതിയായിരുന്നു. അതോടെ തീര്‍ന്നേനെ. ഞാന്‍ അപ്പോള്‍ നിര്‍ത്തിയേനെ. പലരും ഞാനിത് പറയുമ്പോള്‍ എന്നെ വിശ്വസിച്ചില്ല. അവള്‍ എന്റെ സുഹൃത്തായിരുന്നു. ഞങ്ങള്‍ക്ക് പൊതുസുഹൃത്തുക്കളും ഉണ്ടായിരുന്നു. അതിനാല്‍ ആരും വിശ്വസിക്കില്ല. ആര്‍ക്കും അറിയില്ലായിരുന്നു.

പക്ഷെ അവളുടെ ഭര്‍ത്താവ് കണ്ടുപിടിച്ചു. സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. അവര്‍ വിശ്വസിക്കുന്നത് വരെ ആരും വിശ്വസിക്കാനും തയ്യാറായിരുന്നില്ലെന്നും ആര്യ പറയുന്നു. ഞാന്‍ കണ്ടുപിടിച്ചു. ഇങ്ങനെ ഒന്നുണ്ടോ എന്ന് ഞാന്‍ ഓപ്പണായി ചോദിച്ചു. അവന്‍ പറഞ്ഞത്, അവള്‍ കുടുംബ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ മാനസികമായ പിന്തുണ നല്‍കുക മാത്രമാണെന്നായിരുന്നു. അവള്‍ ആരുടെ സുഹൃത്താണ്? നിനക്ക് എങ്ങനെയാണ് അവളെ അറിയുന്നത്? എന്റെ ബ്രാന്റിന്റെ ഫോട്ടോഷൂട്ടിന് മോഡലായി വരുമ്പോഴാണ് അവര്‍ ആദ്യമായി പരിചയപ്പെടുന്നത്.

അതാണ് അവളുമായുള്ള അയാളുടെ ഏക ബന്ധമെന്നാണ് ആര്യ പറയുന്നത്. ഞാനും അവളും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. 12 വരെ എന്നിച്ച് പഠിച്ചവരാണ്. എന്നോട് പറയാന്‍ പറ്റാത്ത എന്ത് കുടുംബപ്രശ്‌നമാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്? പക്ഷെ സമ്മതിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഇപ്പോഴും പറഞ്ഞിട്ടില്ല. ഞാനായിട്ട് ബന്ധം അവസാനിപ്പിച്ചതാണ്. അതായിരുന്നു അവ്‌ന വേണ്ടിയിരുന്നത്. അവര്‍ ഒരിക്കലും വസ്തുത സമ്മതിക്കില്ല. പകരം നമ്മളെ മാനസികമായി ടോര്‍ച്ചര്‍ ചെയ്യും. നമ്മളെത്രകാലം ഇങ്ങനെ നടക്കും? എന്നും ആര്യ ചോദിക്കുന്നു. ഞാന്‍ കുറേക്കാലം കാത്തിരുന്നു.


ബ്രേക്കപ്പിന് ശേഷവും കാത്തിരുന്നു. അവന്‍ തിരികെ വരുമെന്ന് കരുതി. വേണ്ടിയിരുന്നില്ല. ഇനി വരില്ല. ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല എന്ന് പറഞ്ഞവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിച്ചു. ഇതിലും വലിയ തെളിവൊന്നും എനിക്ക് തരാനില്ല. ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല. എന്റേയും അവളുടേയും കൂടെ പഠിച്ച പലര്‍ക്കും അറിയില്ല അവര്‍ വിവാഹിതരാണെന്ന്. അവര്‍ വിവാഹിതരാണ്, ഇപ്പോള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും ആര്യ പറയുന്നു.

കുരുന്നുകളുടെ ഇടയിൽ താരമായി അമ്മൂമ്മക്കുട്ടി.. പ്രായം വെറും നമ്പർ മാത്രമെന്ന് വീണ്ടും തെളിയിച്ച് അമ്മൂമ്മ!

in Entertainment

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന പല കാര്യങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രായമായെന്ന് കരുതി തങ്ങളുടെ ആരോ​ഗ്യത്തിനും കഴിവിനും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിച്ചിട്ടുള്ള ഒരുപാട് ആളുകളുടെ വീഡിയോ നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്.
പ്രായത്തെ തെല്ലും മൈൻഡ് ചെയ്യാതെ കുരുന്നുകളുടെ പ്രവേശന ഉത്സവത്തിൽ അടിപൊളി ഡാൻസ് കളിച്ച അമ്മൂമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്ന താരം.

യാതൊരു സഭാകമ്പവും ഇല്ലാതെ കുരുന്നുകൾക്കും കാണികൾക്കും മുന്നിൽ അതി മനോഹരമായി ക്ലാസിക്കൽ ഡാൻസാണ് അമ്മൂമ്മ കളിച്ചിട്ടുള്ളത്. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം എന്ന പ്രദേശത്തുള്ള ഒരു അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് വിജയമ്മ എന്ന അമ്മൂമ്മയുടെ വൈറൽ ഡാൻസ് നടന്നത്. പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ എന്ന ​ഗാനത്തിനാണ് അമ്മൂമ്മ ക്ലാസിക്കലിൽ ചുവട് വയ്ക്കുന്നത്.

അമ്മൂമ്മയുടെ നൃത്തച്ചുവടുകൾക്ക് ആർപ്പുവിളികളും കയ്യടികളുമൊക്കെയായി നിരവധി ആളുകൾ ചുറ്റുമുണ്ട്. വിഡിയോയ്ക്കു താഴെ അഭിനന്ദന കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്. പറയാൻ വാക്കുകളില്ലെന്നും പ്രായമായാൽ ജീവിതം ആസ്വദിക്കാനാവില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ വിഡിയോയെന്നുമാണ് പലരും കമന്റ് ചെയ്തിട്ടുള്ളത്.

അമ്മൂമ്മയുടെ ആവേശവും മുഖത്തെ സന്തോഷവും കണ്ടാൽ ഏറെ നാളായി ഇങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നുവെന്നും മറ്റൊരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. ഹൃദയം കൊണ്ട് ചെറുപ്പക്കാരെക്കാൾ ചെറുപ്പം എന്ന രസകരമായ കമന്റുണ്ട്. പ്രായം തളർത്താത്ത മനസ്സും ശരീരവും അതോടൊപ്പം മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി മാറി നിൽക്കാതെ സ്വന്തം കഴിവിനെ എല്ലാവർക്കും മുൻപിൽ തുറന്ന് കാട്ടുകയാണ് ഈ അമ്മൂമ്മ. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

Go to Top