സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് പരാമര്‍ശങ്ങളെ ഞാന്‍ മൈന്‍ഡ് ആക്കാറുപോലുമില്ല –

0
37

കിലുക്കം കിലുക്കം എന്ന ചിത്രത്തിലൂടെ ബാലനടിയായി നയൻ‌താര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട്‌ നിരവധി ചിത്രങ്ങള്‍ ലഭിച്ചു, അച്ഛന്‍ ഉറങ്ങാത്ത വീട്, ചെസ്, നോട്ട്ബുക്ക്, അതിശയന്‍, ട്വന്റി ട്വന്റി, ട്രിവണ്ട്രം ലോഡ്ജ് എന്നിവയുൾപ്പെടെ മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വി പി വിനുവിന്റെ മറുപടിയായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

സോഷ്യൽ മീഡിയയിൽ മോശം പരാമർശങ്ങൾ തന്നെ ബാധിക്കില്ലെന്ന് നടി നയന്‍താര ചക്രബർത്തി പറഞ്ഞു. ചില അഭിപ്രായങ്ങൾ കണ്ട് അമ്മ വിഷമിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയുമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ കൈകാര്യം ചെയ്യുന്നത്.

നല്ലതും മോശമായതുമായ കമന്റ് ധാരാളം വരാറുണ്ട്, പക്ഷെ നെഗറ്റീവ് കമന്റ്സ് ഒന്നും എനിക്ക് ഇതുവരെ ബാധിച്ചിട്ടെ ഇല്ല. കാരണം തനിക്ക് മറ്റുള്ളവരെ ഒന്നും ഭോധിപ്പിക്കണ്ട കാര്യം ഇല്ല എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

കുസേലന്‍ സിനിമയില്‍ നയന്‍താരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയന്‍താരയും വേഷമിട്ടിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളും താരം പറയുന്നുണ്ട്. തന്നെ ആദ്യം കണ്ടപാടെ ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത് എന്നായിരുന്നു ചേച്ചി പറഞ്ഞത് എന്നാണ് നയന്‍താര പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ അത്രക്ക് ആക്റ്റീവ് അല്ല താരം എങ്കിലും താരം പങ്കിടുന്ന ഫോട്ടോസ് വേഗം തന്നെ ആരാധകര്‍ വൈറല്‍ ആക്കാറുണ്ട് അത്തരത്തില്‍ കുറച്ചു ആഴ്ചകള്‍ക്ക് മുന്നേ പങ്കുവെച്ച ഫോട്ടോസ് കാണാം.

കടപ്പാട്: വിവധ മാധ്യമങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here