ഇതുപോലെ അങ്ങോട്ട് ചെയ്യ്തു ശീലിച്ചാല്‍ എല്ലാം താനേ കുറയും – അന്ന രാജന്‍

0
32

സിനിമാതാരങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമാണ് തടി. ചില മേക്ക് ഓവർ ചെയ്യുമ്പോൾ അഭിനേതാക്കൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതും ആരാധകര്‍ ഏറ്റെടുക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. നടിമാർ കൂടുതലും അവരുടെ ശരീരത്തിലേക്ക് നോക്കുന്നു. വിവാഹശേഷം എല്ലാവരും ഇത്തരത്തിലുള്ള തടി കൂടാതെ ഇരിക്കാൻ ശരിയായ വ്യായാമം ചെയ്യുന്നതും പതിവ് കാഴ്ചയാണ്.

മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം തടിക്കുറക്കാന്‍ എന്നതാണ്. തടി കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. ചില ആളുകൾ ഭക്ഷണം കഴിക്കുന്നത് നിർത്തുകയും പൂർണ്ണമായ ഭക്ഷണം കഴിക്കാതിരിക്കുകയും ഒടുവിൽ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളിൽ കലാശിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ പതിവായി വ്യായാമം ചെയ്ത് ജിമ്മിൽ പോയി ശരീരഭാരം കുറയ്ക്കുന്നു.

അതുപോലെ കഠിനമായ അദ്വാനം കൊണ്ടും വ്യായാമ മുറകൊണ്ടും ശരീര ഭാരം കുറച്ചിരിക്കുകയാണ് ലിച്ചി അഥവാ അന്ന രാജന്‍. അന്ന രേഷ്മ രാജന്‍ എന്നാണ് മുഴുവന്‍ പേര്. അന്ന രാജൻ ജിമ്മിൽ പോകാതെ ശരീരഭാരം കുറച്ചത്. അംഗമാലി ഡയറീസ് എന്ന ചിത്രത്തിലെ അഭിനയത്തോടെ നടി അന്ന രേഷ്മ രാജൻ ആരാധകരുടെ മനം കവര്‍ന്നു. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ അന്നയുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നത് ആയിരുന്നു.

കൊറോണ മഹാമാരിയുടെ വരവോടെ നാടും ലോകവും ലോക്ക് ഡോണ്‍ ആയപ്പോള്‍, എല്ലാവരും വീട്ടില്‍ ഉള്ളില്‍ തന്നെ ആയി, പ്രത്യേകിച്ചു ഒന്നും ചെയ്യനില്ലയിരുന്നു. ഒരുപാടു നേരം ഫോണ്‍ നോക്കി ഇരിക്കുന്നത് ബോര്‍ ആയി തുടങ്ങി. അപ്പൊ ചേട്ടന്റെകൂടെ പയ്യെ പയ്യെ ഷട്ടില്‍ കളിയ്ക്കാന്‍ തീരുമാനിച്ചു. പിന്നെ അത് ശീലമായി.

കൂടാതെ, മധുരപലഹാരങ്ങളുടെ കഴിപ്പും ഞാന്‍ നന്നായി കുറച്ചു. ഞാൻ എന്റെ ഭക്ഷണരീതി മാറ്റി. അതെല്ലാം വരുത്തിയ മാറ്റം ഇപ്പോൾ കാണുന്നു. മിക്കസമയത്തും മധുരപലഹാരങ്ങൾ കഴിക്കുന്ന ഒരാളായിരുന്നു ഞാൻ. എന്റെ പ്രിയപ്പെട്ട വിനോദം മധുരപലഹാരങ്ങൾ കഴിക്കുക എന്നതായിരുന്നു. ഇപ്പോൾ ഞാൻ ആ ശീലം മാറ്റി. ആരാധകരുടെ ഓരോ കമന്റുകള്‍ കണ്ടപ്പോളാണ് എനിക്ക് വന്ന മാറ്റം ഞാനും ശ്രദ്ധിക്കുന്നത് എന്നും ഒരു സ്വകാര്യ ചാനല അഭിമുഖത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here