ദയവ് ചെയ്യ്ത് വേട്ടയാടല്‍ നിര്‍ത്തണം ഈ വീഡിയില്‍ ഉള്ളത് ഞാന്‍ അല്ല..അനിഖ സുരേന്ദ്രൻ

0
47

മലയാളത്തില്‍ മികച്ച ഒരു അഭിനയം കാഴ്ച വെക്കാന്‍ സാധിച്ച ഒരു നടിയാണ് അനിഖ സുരേന്ദ്രന്‍. ബാലാ താരമയിട്ടാണ് സിനിമയില്‍ അരങ്ങേറ്റം. പിന്നിട് ഉള്ള നാളുകളില്‍ പല പ്രമുഖരുടെയും സിനിമയില്‍ താരമാകാന്‍ സാധിച്ചു. അങ്ങനെ ഒരു ഭാഗ്യം കിട്ടിയതില്‍ ചുരുക്കം ചില നടിമാരില്‍ ഒരാള്‍ ആണ് അനിഖ.

2013ല്‍ പുറത്തിറങ്ങിയ അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. പിന്നെയും മറ്റു ചില അവാര്‍ഡ് കിട്ടുകയുണ്ടായി. തമ്ഴില്‍ അജിത്തിനും നയന്‍താരക്കും ഒപ്പം അഭിനയിച്ചു.

എന്നെ അറിന്താല്‍, വിശ്വസം മുതലയാല സിനിമകള്‍ വഴി തമിഴ് ലോകത്തും നല്ലൊരു ആരാധനക വലയം ഉണ്ടാക്കാന്‍ അനിഖക്ക് സാധിച്ചു. ബാലതാരം വളര്‍ന്ന് ഇപ്പോള്‍ നായികാ ആകാന്‍ ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞതായി സൂചനകള്‍ വരുന്നുണ്ട്.

എല്ലാവരെയും പോലെ സോഷ്യല്‍ മീഡിയ വഴി വീഡിയോ, ഫോട്ടോസ് ഒക്കെ പോസ്റ്റ്‌ ചെയ്യുന്നതില്‍ അനിഖയും പിന്നിലല്ല, ഒട്ടനവധി ഷൂട്ട്‌ അനിഖ ചെയ്യുന്നുണ്ട്. ചിലതില്‍ ഒക്കെ വിമര്‍ശനങ്ങളും നേരിടുന്നത് പതിവ് കാഴ്ചതന്നെയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി അനിഖയുടെ പേരില്‍ പ്രജരിക്കുന്ന ഒരു വീഡിയോആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴവനും സംസാരം ആയിരിക്കുന്നത്. അല്പം ഹോട്ട് ആയി ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ കറുത്ത ഡ്രസ്സ്‌ ധരിച്ച്ചുകൊണ്ട് പാട്ടിനൊപ്പം ചുവട് വെക്കുന്ന ആളെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ അനിഖ ആണെന്ന് മാത്രമേ പറയു.

തന്റെത് അല്ലാത്ത തന്റെ പേരില്‍ പോസ്റ്റ്‌ ചെയ്യപെട്ട വീഡിയോക്ക് എതിരെയാണ് അനിഖ ഇപ്പോള്‍ പറയുന്നത്. ഇത് ഞാന്‍ അല്ല ആരോ ഞാന്‍ ആണെന്ന തോന്നും വിധം ഫേക്ക് ആയി ഉണ്ടാക്കിയത് ആണ്, ഇനി ഇതുപോലെ ഒരു പെണ്‍ കുട്ടിയോടും ഇങ്ങനെ ചെയ്യരുത് എന്നും അനിഖ പറയുന്നു.

ആ വീഡിയോ കാരണം പലതരത്തില്‍ ഉള്ള പ്രശങ്ങള്‍ ആണ് നേരിട്ടത്. ഇതുപോലെ ഉള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് നിര്‍ത്തണം. തന്നെ മാത്രമല്ല മറ്റുള്ളവരെയും ഉപദ്രവിക്കുന്ന രീതിയല്‍ ഉള്ള വീഡിയോ ഉണ്ടാക്കുന്നതും പോസ്റ്റ്‌ ചെയ്യുന്നതും നിര്‍ത്തണം എന്നും അനിഖ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here