Connect with us

അശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ജീവൻ അപകടത്തിൽ ആക്കുന്ന ഒന്നാണ് വൈദ്യുതി. അതുകൊണ്ടുതന്നെ നമ്മുടെ വീടിന്‍റെ വൈദ്യുതീകരണം നടത്തുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്‍റെ സുരക്ഷ.പലപ്പോഴും വീടിനുള്ളില്‍ വൈദ്യുതി പ്രവാഹം ഏറ്റ് പലരും മരണപ്പെടുന്ന സംഭവങ്ങൾ പലസ്ഥലങ്ങളിലും ഉണ്ടാകാറുണ്ട്.

ഷോക്ക് പല രീതിയിൽ ഏൽക്കാം ചിലപ്പോൾ സ്വിച്ചിൽ നിന്നോ മറ്റു ചിലപ്പോള്‍ നനഞ്ഞ കൈ കൊണ്ടു വൈദ്യുതഉപകരണങ്ങളില്‍ തൊടുമ്പോഴോ അങ്ങനെ പല രീതിയില്‍. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മരണം പോലും സംഭവിക്കും.അതിനാല്‍ തന്നെ വയറിങ് തുടങ്ങുമ്പോഴെ സുരക്ഷയ്ക്കായുള്ള കാര്യങ്ങൾ നാം പൂർണമായും മനസിലാക്കണം. ആദ്യം തന്നെ എല്ലാ പ്ലഗ് പോയിന്‍റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണ്ടേതാണ്.

ഈ കാര്യം വീട് വയറിങ് ചെയ്യുന്ന ഇലക്ട്രീഷനോട് ചോദിച്ച് മനസിലാക്കണം.എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ അത് കണ്ട് പിടിക്കാനുള്ള വഴികളും എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സ്വയവും കുടുംബങ്ങങ്ങളെയും വൻ അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ഈ അറിവ് നമ്മെ സഹായിക്കും.വീട്ടിൽ എർത്ത് ലീക്കേജ് ഉണ്ടായാൽ അത് കണ്ട് പിടിക്കാനും എർത്തിങ് സ്ട്രോങ്ങ്‌ ആണോന്ന് അറിയാനും നമുക്ക് സ്വയം ചെയ്യാവുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട്.

നമ്മുടെ വീട്ടിൽ എർത്ത് ലീക്കേജ് ഉണ്ടോ കറണ്ട് പാഴാകുന്നുണ്ടോ എന്നൊക്കെ അറിയാൻ ഒരു ബുൾബും കുറച്ച് വയറും മാത്രം മതി. ഇനി അത് എങ്ങനാണ് ചെയ്യുന്നതെന്ന് നോക്കാം. 100 വാട്സ്സിന്‍റെ ബൾബ് ഒരു 7 വാട്ട് എൽ. ഇ. ഡി ബൾബ് എന്നിവ ആദ്യം എടുക്കണം.പരിശോധന നടത്താനായി ആദ്യം 100 വാട്ടിന്റെ ബൾബ് എടുത്ത് മീറ്റർ ബോക്സ്‌ തുറന്ന് അതിലെ ഫെയ്സിലും ന്യൂട്ടർലും ബൾബിന്‍റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന വയർ വെച്ച് ചെക്ക് ചെയ്യം. അപ്പോൾ ബൾബ് പകുതി തെളിഞ്ഞ് കത്തും.

അതെ ബൾബ് ഫെയിസ്‍ലും എർത്തിലും കൊടുത്താൽ ബൾബ് നല്ല പോലെ തെളിയും അപ്പോൾ നല്ല എർത്തിങ്ങ് ഉണ്ടെന്ന് നമുക്ക് മനസിലാക്കാം. ഈ മാർഗം ഉപയോഗിച്ച് നമുക്ക് എവിടെയും എർത്ത് സ്ട്രോങ്ങ്‌ ആണോ എന്ന് പരിശോധിക്കാം. ഇനി എർത്തിൽ ലീക്കേജ് ഉണ്ടോ എന്നറിയാൻ എൽ.ഇ. ഡി ബൾബ് ഉപോയോഗിക്കാം.ബൾബിന്റെ വയർ മീറ്റർ ബോക്സിന്റെ അകത്തെ ന്യൂട്ടറിലും എർത്തിലും ഒരേ പോലെ വെച്ച് കൊടുത്താൽ ലീക്കേജ് ഉണ്ടെകിൽ ബൾബ് കത്തും.

ഇനി പ്ലഗ് പോയിന്റിന്‍റെ എർത്ത് സ്ട്രോങ്ങ്‌ ആണോന്ന് അറിയാൻ പ്ലഗ് ഹോളിലെ എർത്തിലും ന്യൂട്ടറിലും ബൾബ് കണക്ഷൻ കൊടുത്ത് നോക്കാം. ബൾബ് കത്തുന്നുടെങ്കിൽ ലീക്കേജ് ഉണ്ടെന്ന് മനസിലാക്കാം. അതെ സമയം ഫേസിലും എർത്തിലും ബൾബ് കൊടുത്താൽ അത് കത്തുന്നുണ്ട് എങ്കിൽ എർത്ത് സ്ട്രോങ്ങ്‌ ആണെന്ന് മനസിലാക്കാം.വളരെ എളുപ്പമുള്ള,വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ മാർഗങ്ങൾ അറിഞ്ഞിരുന്നാൽ വൈദ്യുതി കൊണ്ടുണ്ടാകുന്ന അപകടങ്ങൾ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാം.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Mobile

ലോണിനുവേണ്ടി നടന്നു മടുത്തോ.. എന്നാല്‍ ഇനി അതികം നടക്കണ്ട എല്ലാം നമ്മുടെ സ്വന്തം ഗൂഗിള്‍ പേ തരും.. എങ്ങനെ ഒക്കെ ആണെന്ന് കാണുക. ഷെയര്‍ ചെയ്യുക

Published

on

By

നമ്മുടെയെല്ലാം സ്വന്തം ഗൂഗിൾ പേ ലോൺ തരുന്ന വിവരം നിങൾ അറിഞ്ഞിരുന്നോ? ഇല്ലെങ്കിൽ വിശദമായി അറിയാം. നമുക്കെല്ലാം പലപ്പോഴായി പല ആവശ്യങ്ങൾക്കും പണം വേണ്ടതുണ്ട്, അന്നേരം നമ്മുടെ കയ്യിൽ പണം എടുക്കാൻ ഇല്ലെങ്കിൽ ഏറ്റവും എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് മറ്റുമൊക്കെ വച്ച് കാര്യങ്ങൽ നടത്താറുണ്ട്, എന്നാൽ അതിലും എളുപ്പത്തിൽ ഇപ്പൊൾ പേഴ്സണൽ ലോൺ ലഭിക്കും.

എന്നാൽ ഇതിനുവേണ്ടി ബാങ്കുകളിൽ പോയി രേഖകളും മറ്റും കൊടുത്തു ലോൺ എടുക്കേണ്ട ആവശ്യമില്ല, പകരം ഗൂഗിൾ പേ ഒരു നിശ്ചിത തുക നമുക്കുവേണ്ടി പേർസണൽ ലോൺ നൽകുന്നുണ്ട്.

ഇത് നമ്മുടെ ഇടപാടുകൾക്ക്‌ അനുസരിച്ചായിരിക്കും അവർ നമുക്ക് ഉള്ള ലോൺ നിശ്ചയിക്കുക. അത് പ്രോസിഡ് ചെയ്താൽ ആ തുക നമ്മളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും എളുപ്പം നമുക്ക് എടുത്തു വിനിയോഗിക്കാനും സാധിക്കുന്നതാണ്.

ഗൂഗിൾ പേ ഇപ്പൊൾ ഒട്ടു മിക്ക ആളുകളുടെയും ഫോണിൽ ഉള്ള ആപ്പ് ആണ്, അതിനാൽ പണത്തിന് ആവശ്യം ഉണ്ടെങ്കിൽ വെറുതെ ഇൗ തുക പാഴാക്കി കളയേണ്ടതില്ല. ഇങ്ങനെ ഒരു ലോൺ നൽകുന്ന കാര്യം പലരും അറിഞ്ഞിട്ടില്ല,

ആയതിനാൽ ഈ വിവരം ഏവർക്കും ഉപകാരപ്പെടട്ടെ

Continue Reading

Mobile

ചുമ്മാ ഫ്രണ്ട്‌ റിക്വസ്റ്റ്‌ അയച്ചിട്ട്‌ കാര്യമില്ല, ഓൺലൈൻ സൗഹൃദങ്ങളിൽ സ്ത്രീകൾ ശ്രദ്ധിക്കുന്നത്‌ ഇക്കാര്യങ്ങളാണെന്ന്

Published

on

By

ഒരു നല്ല പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ അവരുമായി സൗഹൃദം വേണമെന്ന്‌ ആഗ്രഹിക്കാത്ത പുരുഷന്മാർ ഉണ്ടാകില്ല. എന്നാൽ ഫ്രണ്ട്‌ റിക്വസ്റ്റ്‌ അയച്ചാലും കൂടുതൽ സ്ത്രീകളും അവ അക്സപ്റ്റ്‌ ചെയ്യാറില്ല. പുരുഷന്മാർ ചിന്തിക്കുന്നതുപോലെ അവർക്ക്‌ ജാഡ ഉണ്ടായിട്ടൊന്നുമല്ല അവർ ആ സൗഹൃദ റിക്വസ്റ്റ്‌ സ്വീകരിക്കാത്തത്‌. അതിനു കാരണം മറ്റൊന്നാണെന്ന്‌.

ഓൺലൈൻ ലോകത്തു സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾ കൂടുതൽ സെലക്റ്റീവ്‌ ആയിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ പുരുഷൻമാർ പ്രത്യേക ശ്രദ്ധയൊന്നും കാണിക്കുന്നില്ലെങ്കിലും പ്രായം ഏറുന്നതനുസരിച്ച്‌ കുറച്ചു ശ്രദ്ധ കാണിക്കുന്നുമുണ്ട്‌. പുരുഷൻമാരുടെയും സ്ത്രീകളുടെയും സമീപനങ്ങളെക്കുറിച്ചും താൽപര്യങ്ങളെക്കുറിച്ചും നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ്‌ കണ്ടെത്തൽ.

40 വയസ്സിൽ താഴെയുള്ള സ്ത്രീകളാണു തങ്ങളുടെ താൽപര്യങ്ങൾക്കും അഭിരുചിക്കുമനുസരിച്ച്‌ പുരുഷ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നത്‌. സ്നേഹബന്ധം ആരംഭിക്കാൻ സ്ത്രീകൾ മാനദണ്ഡമാക്കുന്ന പ്രധാന ഘടകം വിദ്യാഭ്യാസം. തങ്ങളുടെ അതേ വിദ്യാഭ്യാസ യോഗ്യതയുള്ളവരിലേക്കു സ്ത്രീകൾ വളരെപെട്ടെന്ന്‌ ആകർഷിക്കപ്പെടുന്നു.

Stressed woman using cell phone

തങ്ങളേക്കാൾ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരിലും താൽപര്യമുണ്ട്‌. വിദ്യാഭ്യാസത്തെ ബുദ്ധികൂർമതയുടെ സൂചനയായി സ്ത്രീകൾ കാണുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസയോഗ്യതയ്ക്കും അവർ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനവും പ്രധാനപ്പെട്ട ഒരു ഘടകമാണ്‌.

സ്ത്രീകളെന്നോ പുരുഷൻമാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സദാ സജീവമാണ്‌ ഓൺലൈൻലോകത്ത്‌. വിവരസാങ്കേതിക വിദ്യാ വിപ്ലവം സാധ്യമാക്കിയ അത്ഭുതലോകത്ത്‌. കൂടുതൽ സമയം ഓൺലൈൻ ലോകത്തു ചെലവഴിക്കുന്നതനുസരിച്ച്‌ സൗഹൃദങ്ങളും ബന്ധങ്ങളും കൂടുന്നുണ്ട്‌. ഒപ്പം തകർച്ചകളും ശത്രുതയും. നിമിഷങ്ങളുടെ ആയുസ്സുള്ള സൗഹൃദങ്ങൾ മുതൽ രക്തബന്ധത്തേക്കാൾ തീവ്രമായ ബന്ധങ്ങളും സ്ഥാപിക്കപ്പെടുന്നു.

ആരോഗ്യകരമായ ബന്ധങ്ങൾ അപൂർവമായെങ്കിലുമുണ്ട്‌. കുടുതൽ അവസരങ്ങളിലും അടുത്ത ബന്ധം ശത്രുതയിലേക്കും സംശയത്തിലേക്കും കലഹങ്ങളിലേക്കുമൊക്കെയാണു സ്ത്രീ–പുരുഷൻമാരെ നയിക്കുന്നത്‌. വർധിച്ചുവരുന്ന സൈബർ വ്യവഹാരങ്ങൾ തന്നെ തെളിവ്‌.

സത്യം മറച്ചുവയ്ക്കുകയും കള്ളം പറയുകയും പ്രചരിപ്പിക്കുകയുമാണ്‌ മിക്ക അവസരങ്ങളിലും. ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുവർ ബന്ധങ്ങളെയും സൗഹൃദങ്ങളെയും അഭയമായി സ്വീകരിക്കുന്നു; ആശ്വാസം കണ്ടെത്തുന്നു.

പക്ഷേ, പങ്കാളികൾക്കിടയിൽ പുലർത്തേണ്ട വിശ്വസ്തത നഷ്ടപ്പെടുന്നതോടെ ഒരേ വീട്ടിൽ ശത്രുക്കളായി കഴിയുന്നവരുമുണ്ട്‌. ജീവിതത്തിലെ സാധാരണ സാഹചര്യങ്ങളിൽ മാത്രമല്ല ഓൺലൈൻ ലോകത്തും വിവേചനശക്തി ഉപയോഗിച്ചും ധാർമികതയും സത്യസന്ധതയും നഷ്ടപ്പെടുത്താതെയും മുന്നോട്ടുപോകുക മാത്രമാണു പോംവഴി.

Continue Reading

Mobile

പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തിക്കഴിഞ്ഞിരിക്കുന്നു, ഇനി വാട്സാപ്പിലൂടെയും പണം അയക്കാം

Published

on

By

ഏറെ വിശ്വസനീയമായ അതുപോലെ തന്നെ ഇത്രയും കാലം നമ്മൾ മെസ്സേജ് അയക്കാം ആയി ഉപയോഗിച്ചിരുന്ന വാട്സാപ്പിലൂടെ ഇനി നമ്മുടെ സുഹൃത്തുക്കൾക്കും മറ്റും എളുപ്പം പണം അയക്കാവുന്ന ഫീച്ചർ എത്തി കഴിഞ്ഞിരിക്കുകയാണ്. ഇത്രയുംകാലം വാട്സ്ആപ്പ് ഇങ്ങനെ ഒരു ഫീച്ചർ കൊണ്ടുവരാനുള്ള നീക്കത്തിൽ ആയിരുന്നു, ഇപ്പോഴാണ് അതിനു ഗവൺമെന്റ് അനുമതി ലഭിച്ചത്,

ഇതിനെ തുടർന്ന് അഞ്ച് ബാങ്കുകൾ ആണ് വാട്സാപ്പിലൂടെ ഇടപാടുകൾ നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. അതിൽ എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ജിയോ പെയ്മെൻറ് ബാങ്ക് എന്നിവയാണ് അപ്പോൾ ഇടപാടുകൾക്ക് ആയി അനുവദിച്ചിരിക്കുന്നത്,,

അങ്ങനെ വരുമ്പോൾ ഇൗ പറഞ്ഞ ബാങ്ക് അക്കൗണ്ട് ഉള്ള അഞ്ചു കോടി ജനങ്ങൾക്ക് ഈ ഒരു ഫീച്ചർ ലഭിക്കുന്നതാണ്. നിങ്ങളുടെ വാട്സാപ്പിൽ ഇത് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്ന് വിശദമായി പറഞ്ഞുതരുന്നു, ഇതിനോടകംതന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ ഒരു ഓപ്ഷൻ നിങ്ങളുടെ വാട്സാപ്പിൽ എത്തിയിട്ടുണ്ടാകും,

അല്ലെങ്കിൽ ഉടനെ എത്തുന്നതാണ്. അപ്പോൾ ഇൗ ഒരു വിവരം അറിയാത്തവർക്ക് എത്രയും പെട്ടെന്ന് അറിയിച്ചു കൊടുക്കാവുന്നതാണ്. ഏറെ ഉപകാരപ്പെടുന്ന ഒരു ഫീച്ചർ തന്നെയാണ് വാട്സ്ആപ്പ് ഇപ്പോൾ നമുക്കായി ഇറക്കിയിരിക്കുന്നത്.

ഈ ഉഗ്രൻ അറിവിന് കടപ്പാടുള്ളത്: Abdul Rasheed Mukkam.

Continue Reading

Trending