Connect with us

അഫ്ഗാൻ ക്രിക്കറ്റ് താരം നജീബ് താരകായ് റോഡപകടത്തിൽ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. 29 കാരനായ നജീബ് താരകായുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.

അഫ്ഗാനിസ്ഥാന് വേണ്ടി 12 ടി20 മത്സരങ്ങളും ഒരു ഏകദിന മത്സരവും നജീബ് താരകായ് കളിച്ചിട്ടുണ്ട്. 2014ൽ ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പിലാണ് താരം അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തിയത്. 2017ൽ നോയിഡയിൽ വെച്ച് അയർലണ്ടിനെതിരെ നേടിയ 90 റൺസായിരുന്നു ടി20 താരത്തിന്റെ ടോപ് സ്കോർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത നജീബ് താരകായ് കഴിഞ്ഞ ഏപ്രിലിൽ ഡബിൾ സെഞ്ചുറി നേടുകയും ചെയ്തിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

മെഗാ ലേലത്തിൽ ധോണിയെ സിഎസ്കെ റിലീസ് ചെയ്യണം ; കാരണം വെളിപ്പെടുത്തി ആകാശ് ചോപ്ര

Published

on

By

14ആം സീസണിന് മുന്നോടിയായി ഐപിഎല്‍ മെഗാ താരലേലം നടന്നാല്‍ ടീം ഒന്നാകെ ഉടച്ചുവാര്‍ക്കാനുള്ള തയാറെടുപ്പിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. വയസന്‍ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെടുത്ത് ടീമിന്‍റെ മുഖച്ഛായ മാറ്റാനൊരുങ്ങുകയാണെങ്കിലും നായകന്‍ എം എസ് ധോണിയെ കൈവിടില്ലെന്ന് ചെന്നൈ ടീം മാനേജ്മെന്‍റ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സീസണിലും ധോണി തന്നെയാവും ചെന്നൈയെ നയിക്കുകയെന്നും ചെന്നൈ വ്യക്തമാക്കിയിരുന്നു.

മെഗാ താരലേലം നടന്നാല്‍ മൂന്ന് കളിക്കാരെ മാത്രമാണ് ഒരു ടീമിന് നിലനിര്‍ത്താനാകുക. ഈ മൂന്ന് താരങ്ങളില്‍ ഒരാള്‍ എന്തായാലും ധോണിയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ ചെന്നൈ ധോണിയെ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

കാരണം ഇത്തരത്തില്‍ ധോണിയെ നിലനിര്‍ത്തിയാല്‍ ചെന്നൈ ധോണിക്കായി 15 കോടി രൂപ എല്ലാവര്‍ഷവും മുടക്കേണ്ടിവരും. എന്നാല്‍ 15 കോടി മുടക്കി നിലനിര്‍ത്തുന്ന ധോണി വരുന്ന മൂന്ന് സീസണില്‍ കളിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.

ഈ സാഹചര്യത്തില്‍ ധോണിയെ ലേലത്തില്‍ വെക്കുകയും റൈറ്റ് ടു മാച്ച്‌ കാര്‍ഡ് വഴി ധോണിയെ വീണ്ടും ചെന്നൈ ടീമിലെത്തിക്കുകയുമാണ് ചെന്നൈ ചെയ്യേണ്ടതെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് വഴി ചെന്നൈ ടീമിന് കൂടുതല്‍ പണം ലാഭിക്കാമെന്നും അടുത്ത താരലേലത്തില്‍ മികവുള്ള കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാമെന്നും ചോപ്ര പറയുന്നു.

മെഗാ താരലേലത്തില്‍ മൂന്ന് വര്‍ഷമെങ്കിലും ടീമില്‍ തുടരാനിടയുള്ള താരങ്ങളെ മാത്രമെ വന്‍തുക നല്‍കി ടീമുകള്‍ നിലനിര്‍ത്താന്‍ തയാറാവു. എന്നാല്‍ ധോണിയെ നിലനിര്‍ത്തിയാല്‍ 2022ല്‍ നടക്കുന്ന താരലേലത്തില്‍ ചെന്നൈക്ക് 15 കോടി കുറവ് മാത്രമെ ലേലത്തുകയുണ്ടാകു. ഈ സാഹചര്യം ഒഴിവാക്കാന്‍ ധോണിയെ ലേലത്തില്‍ വെച്ച്‌ റൈറ്റ് ടു മാച്ച്‌ കാര്‍ഡിലൂടെ തിരിച്ചുപിടിക്കണമെന്നാണ് ചോപ്ര പറയുന്നത്.

ഇതുവഴി 2022ലെ താരലേലത്തില്‍ കൂടുതല്‍ തുക കൈവശം വരുമെന്നും ഇതുവഴി കൂടുതല്‍ മികച്ച താരങ്ങളെ ഉള്‍പ്പെടുത്താനാവുമെന്നും ചോപ്ര പറഞ്ഞു.

Continue Reading

Cricket

മത്സരത്തിനിടെ അനുഷ്‌കയോട് ഫുഡ് കഴിച്ചോയെന്ന് കോഹ്‌ലി; രസകരമായ വീഡിയോ കാണാം

Published

on

By

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോലി-അനുഷ്ക ശർമ്മ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് അനുഷ്കയ്ക്ക് പ്രായം 29 വയസ്സായിരുന്നു.

കുറച്ചു നാൾ മുൻപ് താൻ ഗർഭിണിയാണെന്ന് പുറം ലോകത്തോട് വെളിപ്പെടുത്തിയിരുന്നു താരം. ഞങ്ങൾ ഇനി രണ്ടല്ല, മൂന്നാണ് എന്ന ക്യാപ്‌ഷനോട് കൂടിയാണ് താൻ ഗർഭിണിയായ വിവരം അനുഷ്‌ക പങ്കുവെച്ചത്. വിരാട് കോഹ്‌ലിയോടൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരുടെയും പുതിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന കോഹ്‌ലിയെ വിഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക. IPL മത്സരത്തിനിടയിൽ ആണ് ഇരുവരുടെയും ഈ രസകരമായ സംസാരം.

Continue Reading

Cricket

ചരിത്രം തിരുത്തികുറിച്ച മത്സരത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ആ റെക്കോർഡ്… ക്രിക്കറ്റ് ലോകത്ത് നടന്ന അത്ഭുത പ്രകടനം.. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കണം . ഷെയര്‍ ചെയ്യണേ

Published

on

By

ചരിത്രം തിരുത്തികുറിച്ച മത്സരത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ആ റെക്കോർഡ്… ക്രിക്കറ്റ് ലോകത്ത് നടന്ന അത്ഭുത പ്രകടനം.. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കണം . ഷെയര്‍ ചെയ്യണേ

വീഡിയോ കാണുക

കടപ്പാട് More Sports – Mobile Reporting

Continue Reading

Trending