എത്ര പഠിച്ചാലും എങ്ങനെ ഒക്കെ പഠിച്ചാലും മറാത്താ ലോകം ആരും തെറ്റിലേക്ക് പോവാതിരിക്കട്ടെ

0
46

എന്നും വിളിക്കുന്ന സമയത്തു തന്നെയാണ് ആയിഷ ജംഷീദിനെ വിളിച്ചത്…!

“കോളുകൾ കട്ടു ചെയ്യുന്നതല്ലാതെ എടുക്കിന്നില്ലലോ…
കുറച്ചു ദിവസമായി. ശ്രദ്ധിക്കുന്നു.. ഇക്കായ്ക് എന്തോ ഒരു മാറ്റം ഉണ്ട്… സംസാരിക്കാൻ ഒരു താൽപര്യമില്ലാത്ത പോലെ… കാൾ കട്ടു ചെയ്യാൻ എന്തോ തിരക്ക്…മക്കളുടെ കാര്യം പോലും ഇപ്പോൾ അന്വേഷിക്കുന്നില്ല… ഇനി വല്ല അസുഖവും ഉണ്ടോ പാവത്തിന് എന്ത് ഉണ്ടായാലും തങ്ങൾ വിഷമിക്കും എന്ന് കരുതി പറയാറില്ല …..!

“ഇന്ന് എന്തായാലും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല….
മണിക്കൂറുകളോളം ഐ എം ഒ യിലും നമ്പറിലും മാറി മാറി വിളിച്ചപ്പോഴും കാൾ ബിസിയായിരുന്നു….

“ജംഷീദും അടുത്തടുത്ത വീട്ടിലെ നാലു സുഹൃത്തുക്കളും ജിദ്ദയിൽ ഒരു കമ്പനിയിൽ ആണ് ജോലി.. തമസം ഒരു റൂമിലും നാലുപേരും കട്ട ചങ്കുകളും… അവരുടെ ഭാര്യമാർ തങ്ങൾ നാലുപേരും അതിലും ചങ്കുകൾ ….

തങ്ങൾക്ക് നാലുപേർക്ക് വാട്സാപ്പ് ഗ്രൂപ്പും ചാറ്റും ഒക്കെ ഉണ്ട്….കൂടപിറപ്പുകളെ പോലെ എന്തും തുറന്നു പറയും…

“ആയിഷയെ രണ്ടു ദിവസമായി ഗ്രൂപ്പിൽ ഒന്നും കണ്ടില്ലലോ… മക്കളെ കൊണ്ടുചെന്നാക്കാനും കണ്ടില്ല ഉമ്മയാകുട്ടികളെ കൊണ്ടാക്കണത് സ്കൂൾ വണ്ടിയിലേക്ക് …..

“എടി ആയിഷ ഓൺലൈനായി കാണിക്കുന്നുണ്ട്.. വേഗം ഗ്രൂപ്പിൽ വാ ചോദിക്കാം…
എന്താ ആയിഷ നിന്നെ കാണാൻ ഇല്ലാലോ എന്താ നിന്റെ പ്രശനം.. ?

” ഞങ്ങളോടെങ്കിലും പറഞ്ഞുടെ…?

ടാ. ഞാൻ ഇക്കുസിനെ വിളിക്കുബോൾ എപ്പോഴും ബിസിയാണ് പോരാത്തതിന് എന്തോ വല്ലാത്ത മാറ്റവും തോന്നുന്നു. എന്റെ ഇക്കു പഴയ ആളെ അല്ല…

“അതാണോ കാര്യം നമ്മുടെ കെട്ടിയോന്മാരും അവിടെ അല്ലെ ഉള്ളത്.. നമുക്ക് ചോദിക്കാം..

നീ വിഷമിക്കണ്ട …. ചിലപ്പോൾ എന്തെങ്കിലും അസുഖം ആകാം… അത് നിന്നെ അറിയിക്കാതിരിക്കാൻ ആകും. നീ വിഷമിക്കണ്ട എന്നു കരുതി ആകും…
മൂന്നുപേരും ഭർത്താക്കന്മാരെ വിളിച്ചു കാര്യം അന്വേഷിച്ചു… !

” ആരും ഒന്നും പറഞ്ഞില്ല.. അവർക്ക് കാര്യങ്ങൾ ഒക്കെ അറിയാം പലപ്പോഴും അവനെ ഉപദേശിച്ചതും ആണ്.. എന്നിട്ടും..!

സൽമത്തിന്റെ കെട്ടിയോൻ മാത്രം അവളോട് കാര്യം ചെറുതായി സൂചിപ്പിച്ചു…

“ജംഷി വീടിനടുത്തുള്ള ഏതോ ഒരു ടീച്ചറുമായി അടുപ്പത്തിൽ ആണ്….

അവളെയാണ് അവൻ വിളിക്കുന്നത്.. ഞാൻ കുറെ പറഞ്ഞു നോക്കി പക്ഷെ…

നീ ആയിഷയോട് ഒന്നും പറയാൻ നിൽക്കേണ്ട…

പക്ഷെ പെണ്ണുങ്ങൾ അല്ലെ മനസിൽ നിൽക്കുമോ.???. പിന്നെ ആയിഷയുടെ സങ്കടം കാണാനും വയ്യ…

ജംഷി വിളിക്കുന്നത് ടീച്ചർ ആ നാരായണേട്ടന്റെ മോള് പാർവതിയെ ആകും അവൾ മാത്രമല്ലേ നമ്മുടെ അടുത്തുള്ള ഒരേയൊരു ടീച്ചർ…

അവളെ ഒന്നു പോയി കണ്ടാലോ…?
നാലുപേരും എന്തോ തുനിഞ്ഞിറങ്ങിയ പോലെ സ്കൂളിലേക് പുറപ്പെട്ടു.
പാർവതിടീച്ചറെ രഹസ്യമായി സ്കൂളിനടുത്തുള്ള കൂൾബാറിലേക്ക് വിളിപ്പിച്ചു….

“കാര്യങ്ങൾ ചോദിച്ചപ്പോൾ അവൾ ഒരു തരത്തിലും സമ്മതിച്ചില്ല.. അതിനിടയിൽ ആയിഷ സൂത്രത്തിൽ അവളുടെ ഫോൺ പിടിച്ചെടുത്തു…
കാൾ ലിസ്റ്റും ഐ എം ഒ ലിസ്റ്റും നോക്കി ഒന്നും ഡിലീറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല….കയ്യോടെ പിടിച്ചു.. വേഗം അതിൽ നിന്ന് വാട്സപ്പും ഐ എം ഒ യും ഡിലീറ്റ് ആക്കി അതിൽ നിന്നും സിം ഊരി എടുത്തു…

“മേലിൽ ഇനി ജംഷിദിനെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യരുത് എന്നു പറഞ്ഞു.
അവൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു ഇത്തിരി സഹതാപം തോന്നിയെങ്കിലും അതു നാലു പേരും കാര്യം ആക്കിയില്ല…

“വീട്ടിലെത്തിയ ആയിഷ സിം വേറൊരു ഫോണിൽ ഇട്ടു വാട്സപ്പും ഐ എം ഒ യും ആക്റ്റീവ് ആക്കി. നിരന്തരം അതിലേക്ക് മെസേജ് വന്നു കൊണ്ടിരുന്നു തന്നെ വിളിക്കാൻ സമയമില്ലാത്ത തന്റെ ഇക്കൂസിന്റ മേസേജ്..

“മുത്തേ …ചക്കരേ… ചക്കരയുമ്മ.. അങ്ങനെ പല പല മെസേജുകൾ…

കണ്ടിട്ട് ആയിഷയ്ക്ക് കലി കേറി എങ്കിലും ക്ഷമിച്ച് നിന്നു…

രണ്ടുദിവസം വാട്സപ്പിൽ ടീച്ചർ ആയി ആയിഷ ചാറ്റ് തുടർന്നു…

പിന്നീട് സഹിക്കാൻ പറ്റാതെ ജംഷീദിനോട് പൊട്ടിത്തെറിച്ച കാര്യങ്ങൾ പറഞ്ഞു… ആദ്യം ഒക്കെ നിഷേധിച്ചു.. പക്ഷെ സ്ക്രീൻ ഷോട്ട് ഓരോന്നായി കൊടുത്തു…

ഒടുവിൽകുറ്റം സമ്മതിച്ചു… പറ്റിപോയി എന്നു പറഞ്ഞു എറ്റു പറഞ്ഞു…

“അടുത്ത നിമിഷം അവൻ ടീച്ചറുടെ വാട്സപ്പിൽപോയി കണ്ണുപൊട്ടുന്ന പോലെ ചീത്ത വിളിച്ചു.. അവളെ പറയാൻ പറ്റുന്നത്ര ചീത്ത പറഞ്ഞു.. എന്നിട്ടും അവൾ ഐ എം ഒ കാൾ എടുക്കാത്തത് ശ്രദ്ധിച്ചില്ല…..

“ജംഷീദ്‌ ചീത്ത വിളിക്കുന്നത് ഓരോന്നായി അപ്പപ്പോൾ ആയിഷ സ്ക്രീൻഷോട്ട് എടുത്ത് ജംഷീദിന് കൊടുക്കും
ടീച്ചറെ ഇനി വിളിക്കേണ്ട ടീച്ചർക്ക് എന്ത് മെസേജ് ഇട്ടാലും ടീച്ചർഅതു ഇങ്ങോട്ട് ഇട്ട് തരും….
എന്നിട്ടും ലാസ്റ്റ് ശ്രമമെന്നോണം ഐ എം ഒ കോൾ ചെയ്തത് എടുത്തപ്പോൾ ടീച്ചറെ പ്രതീക്ഷിച്ചിരുന്നയാൾ ആയിഷയെ കണ്ട് ഞെട്ടിതരിച്ച്…

“കാര്യങ്ങൾ കൈവിട്ടുപോയി എന്നു മനസിലായ ജംഷീദ്‌ കരഞ്ഞു കാലുപിടിച്ചു.. ആണിന്റെ കണ്ണീരിൽ അലിയാത്ത പെണ്ണ് ഇല്ലാലോ… .

സാരമില്ല ഇക്കു… തെറ്റ് ആർക്കും പറ്റും തിരുത്തിയാൽ മതി… ജംഷീദിന്റെ മാപ്പ് പറച്ചിലിന് മുൻപിൽ ആ കണ്ണീരിന് മുൻപിൽ അവൾ അത് വരെ അനുഭവിച്ചത് എല്ലാം മറക്കാൻ തയ്യാറായി കുടുമ്പം മക്കൾ ഇവരെ ഓർത്ത്…..
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

” ഇവിടെ കഥ തീർന്നു എന്നു കരുതി അല്ലെ…..

ഇല്ല ജംഷീദിനെ കയ്യിൽ ടീച്ചറുടെ വേറെ ഒരു നമ്പർ ഉണ്ടായിരുന്നു … അത് എങ്ങനെയൊ തപ്പിപ്പിടിച്ച് വിളിച്ച് കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി അവൾ പരമാവധി ഒഴിഞ്ഞുമാറി എങ്കിലും ജംഷീദ് അവളെ വിടാൻ ഒരുക്കം അല്ലായിരുന്നു… അവന്റെ നിരന്തര പ്രേരണയാൽ അവർ ആ ബന്ധം തുടർന്നു… അതിനിടയിൽ ആ ഫോണും എവിടെയോ നഷ്ടപ്പെട്ടു.. പ്രാന്ത് പിടിച്ച അവസ്ഥയിൽ പാർവതിടീച്ചർ ഒരു എഫ് ബി ഐഡി ഉണ്ടാക്കി ജംഷീദുമായി കോണ്ടാക്ട് ചെയ്തു. ഇപ്പോൾ അവർ പുതിയ ഫോണിൽ പുതിയ നമ്പറിൽ പുതിയ ഐ എം ഒ യിൽ ചാറ്റും കോളും വീഡിയോ ചാറ്റും ഒക്കെ തുടങ്ങി…

തെറ്റിൽ നിന്നും ശരിയിലേക്ക് വന്നു എന്ന് കരുതി മുൻപത്തേക്കാളേറെ ഇക്കുമാരേ സനേഹിക്കുന്ന ആയിഷമാരും….. ഭംഗിയായി ആയിഷമാരെ പറ്റിക്കുന്ന ജംഷീദുമാരും…. കുടുംബം കലക്കി മീൻ പിടിക്കാൻ നിൽക്കുന്ന പാർവതി ടീച്ചർമാരും… അരങ്ങു വാഴുന്നതും ആണ് ഈ ആധുനിക ലോകം …

എത്ര പഠിച്ചാലും എങ്ങനെ ഒക്കെ പഠിച്ചാലും മറാത്താ ലോകം… ആരും തെറ്റിലേക്ക് പോവാതിരിക്കട്ടെ…

Share

LEAVE A REPLY

Please enter your comment!
Please enter your name here