ഇതൊക്കെയാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ നിര്‍മാതാവ് ആവശ്യപെട്ടത്.. ചിത്രയുടെ വാക്കുകള്‍

0
110

1965 ഇൽ കൊച്ചിയിൽ ജനിച്ചു വളർന്ന നടിയാണ് ചിത്ര. നൂറിലധികം സിനിമകളിൽ അഭിനയിച്ച താരത്തിന്റ ആദ്യ സിനിമ ആട്ട കലാശം ആയിരുന്നു. ശ്രുതി ചിത്ര എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയതിനു ശേഷമാണു ചിത്ര എന്നു പേര് ചുരുക്കിയത്. കമൽഹാസൻ, രജനികാന്ത് എന്നിവരോടൊപ്പം ബാല താരമായി അഭിനയിച്ചതിനു ശേഷം ആണ് ഒരു മുൻ നിര നായിക സ്ഥാനത്തേക്ക് ചിത്ര ഉയർന്നത്. ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായി തിളങ്ങി.

ഒരു കാലത്ത് തിരക്കുള്ള നായിക നടി ആയിരുന്നു ചിത്ര.83ലാണു നടി ആട്ട കലാശത്തിൽ അഭിനയിക്കുന്നത്. തൊട്ടടുത്ത വർഷം മൂന്നു സിനിമയിലേക്ക് നടി കാസ്റ്റ് ചെയ്യപ്പെട്ടു. പാവം പൂർണ്ണിമ, സന്ദർഭം, ഇവിടെ ഇങ്ങനെ എന്നീ സിനിമകൾ ആയിരുന്നു അത്. ശേഷമാണ് നടി അഭിനയ രംഗത്ത് സജീവമാകുന്നത്. അമരം, പാഥേയം, അദ്വയിദം, പൊന്നു ചാമി എന്നീ ചിത്രങ്ങളിലെ അഭിനയം മലയാളികൾ മറക്കുവാൻ ഇടയില്ല.

സൂത്രധാരൻ, ആഭരണ ചാർത് എന്നീ മലയാള സിനിമകളിൽ ആണ് നടി അവസാനമായി അഭിനയിച്ചത്. തമിഴിലും ചിത്ര സജീവമായിരുന്നു. അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം നിരവധി സിനിമകളിൽ പ്രത്യക്ഷപെട്ടു. ബെൽബോട്ടം എന്ന തമിഴ് സിനിമയിൽ ആണ് താരം അവസാനമായി മുഖം കാണിച്ചത്.2020 ലാണു ചിത്രം റിലീസ് ചെയ്തത്.മൂന്നു തെലുഗു സിനിമകളിലും ഒരു കന്നഡ ചിത്രത്തിലും അഭിനയിച്ച ചിത്ര റാസിയ ഏക് നയി പാഹെലി എന്ന ബോളിവുഡ് ചിത്രത്തിലും മുഖം കാണിച്ചു.2002 ഓടെയാണ് നടി സിനിമയിൽ നിന്നും അകലം പാലിക്കുന്നത്. ശേഷം ടെലിവിഷൻ രംഗത്ത് സജീവമായി.

ഒരു കാലത്ത് ദൂരദർശനിൽ ഹിറ്റായി മാറിയ മാനസി എന്ന സീരിയലിൽ ചിത്ര അഭിനയിച്ചിരുന്നു. അതിനു ശേഷം നിരവധി തമിഴ് പരമ്പരകളുടെ ഭാഗമായി. ആസൈകൾ, നാഗമ്മയൊക്കെ ആണ് അതിൽ പ്രധാനപെട്ടവ.1990 ലാണു ചിത്ര വിവാഹിതയാകുന്നത്. വിജയരാഘവൻ എന്ന വ്യക്തിയാണ് താരത്തിന്റെ ജീവിത പങ്കാളി.92 ഇൽ നടി അമ്മയായി. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്.

സിനിമ അഭിനയ രംഗത്തേക്ക് കടന്നു വന്നതിനെ പറ്റി നടി ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. താൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് നിർമാതാവ് ജോയ് തോമസ്സും ടീമും തന്നെ ആട്ട കലാശത്തിൽ കാസ്റ്റ് ചെയുവാൻ എത്തുന്നത്. പ്രശസ്ത നടി സുഹാസിനി വഴിയാണ് അവർ തന്നിലേക്ക് എത്തിയത് എന്നു നടി തുറന്നു പറഞ്ഞു. ഗൃഹലക്ഷ്മി എന്ന മാഗസിനു നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്.

നിർമാതാവ് ജോയ് തോമസ് തന്റെ ജാതകം ചോദിച്ചിരുന്നു എന്നും നടി ഇപ്പോൾ വ്യക്തമാക്കുന്നു. ജാതകം നോക്കിയതിനു ശേഷം ആണ് ജോയ് തോമസ് ആക്കാലത്തു കാസ്റ്റിംഗ് നടത്തിയതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ചിത്ര ഇപ്പോൾ നടത്തിയിരിക്കുന്നത്. എന്ത് തന്നെയായലും നിർമാതവിന്റെ കണ്ടെത്തൽ മോശമായി എന്നു ഒരിക്കലും പറയനാകില്ല. നൂറിൽ അധികം ചിത്രങ്ങളിൽ വേഷമിട്ട ചിത്ര മലയാളികളുടെ മനസ്സിൽ ഇന്നും നിൽക്കുന്ന താരമാണ്. ചെന്നൈയിലെ സാലിഗ്രാമിൽ ആണ് നടി ഇപ്പോൾ താമസിക്കുന്നത്. സിനിമയിൽ ഇല്ലങ്കിലും തമിഴ് സീരിയലുകളിൽ ചിത്ര സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here