മേക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണിയുടെ പ്രയത്നത്തില്‍ അതി സുന്ദരിയായി കാവ്യ.. ചിത്രങ്ങള്‍ വൈറല്‍

0
92

Follow us on google news

മലയാള സിനിമയുടെ ശാലീന സൗന്ദര്യം ആരെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ സിനിമ പ്രേമികള്‍ ഒന്നടങ്കം പറയുന്ന പേരാകും കാവ്യാ മാധവന്‍ എന്ന നടിയുടേത്. സൗന്ദര്യവും, വ്യത്യസ്തമായ അഭിനയ ശൈലിയും, നാട്ടിന്‍ പുറത്തുകാരിയായ സംസാരവും എല്ലാം കൊണ്ടും മലയാളികളുടെ പ്രിയ നായികയായി കാവ്യാ മാധവന്‍ ഉയര്‍ന്നപ്പോള്‍ പ്രായം വെറും 15 ആയിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യാ നായിക വേഷമിട്ടത്.ബാലതാരമായി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന താരം പൂക്കാലം വരവായി , അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ തന്നെ ആ വിടര്‍ന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കില്‍ രാധയായി വേഷമിട്ടപ്പോള്‍ മുതല്‍ മലയാളികളുടെ നായിക ആയി കാവ്യ വളരുകയും ചെയ്തു.1999 മുതല്‍ മലയാള സിനിമയുടെ നായിക ആയി വളര്‍ന്ന കാവ്യ നിരവധി ചിത്രങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. നൂറോളം ചിത്രങ്ങളില്‍ അഭിനയ മികവ് തെളിയിച്ച കാവ്യ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് ഒന്നില്‍ അധികം തവണ നേടിയിട്ടുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

നാല് വര്‍ഷമായി സിനിമാ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്ന നടിയാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ സജീവമായിരുന്നില്ല താരം. ഇരുവരും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയിലാണ് കാവ്യ ഒടുവിലായി അഭിനയിച്ചത്. 2016ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന കാവ്യ സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല.അതിനാല്‍ കാവ്യയുടെ ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലേക്ക് കാവ്യയുടെ തിരിച്ചുവരവ് എന്നാകും എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകളുടെ പേര് മഹാലക്ഷ്മി എന്നാണ്.

Follow us on google news

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

പൊതു പരിപാടികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത കാവ്യ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹനിശ്ചയ ചടങ്ങിലാണ് ഒടുവില്‍ കുടുംബത്തോടൊപ്പം പങ്കെടുത്തത്.അന്ന് വിവാഹ ചടങ്ങില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ കാവ്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ കാവ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങളെത്തിയാല്‍ ആരാധകര്‍ ഉടന്‍ വൈറലാക്കി മാറ്റാറുണ്ട്.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് കാവ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്ന വാക്കുകള്‍ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.മലയാളത്തിലെ ഒട്ടുമിക്ക നായികമാര്‍ക്കും മേക്കപ്പ് ചെയ്തിട്ടുള്ള ഉണ്ണിത്തന്നെയാണ് കാവ്യാ ദിലീപ് വിവാഹത്തിന് കാവ്യക്ക് മേക്കപ്പ് ഇട്ടതും.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അന്നത്തെ കാവ്യയുടെ മേക്കപ്പ് വലിയ ശ്രദ്ധ ഇത് നേടുകയും ചെയ്തിരുന്നു.നവവധുവായി കാവ്യയെ ഒരുക്കിയതോടെയായിരുന്നു ഉണ്ണിയെയും ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സിംപിള്‍ മേക്കപ്പിലൂടെയായിരുന്നു അന്ന് കാവ്യ തിളങ്ങിയത്. സെറ്റ് സാരിയിലായിരുന്നു കാവ്യ വിവാഹത്തിനെത്തിയത്. പിന്നീടങ്ങോട്ടുള്ള ചടങ്ങുകളിലും കാവ്യയ്ക്കൊപ്പം ഉണ്ണിയുണ്ടായിരുന്നു.

ഉണ്ണിയ്‌ക്കൊപ്പം ചുരിദാറില്‍ അതീവ സുന്ദരിയായി ചിരിച്ച് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഏറെ ദുരിതപൂര്‍ണ്ണമായ ഈ വര്‍ഷത്തില്‍ ഒരു ചെറുതരി തിളക്കവുമായെത്തിയ എന്റെ ഫേവറേറ്റ് വ്യക്തിയായ കാവ്യ മാധവനെ അഭിനന്ദിക്കാന്‍ ഈ സമയം ഞാനെടുക്കുകയാണ്. ഈ മനോഹരമായ ചിത്രങ്ങളില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനാവുന്നില്ല.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അവരുടെ ഉറ്റ സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഈ ഒരുക്കം, കാവ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഉണ്ണി കുറിച്ചിരിക്കുകയാണ്.ഉണ്ണിയുടെ കരവിരുത് കിടുക്കിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കാവ്യ മാധവനെ ഒരുക്കുന്നതിന്റെ ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുടിയിലും ഇത്തവണ പരീക്ഷണം നടത്തിയിരുന്നു.

കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

Follow us on google news

LEAVE A REPLY

Please enter your comment!
Please enter your name here