Connect with us

ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ വീണയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിസ്വീകരിച്ചിരിക്കുകയാണ്. താരത്തിന്റെ അഭിമുഖങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.

താരത്തിന്റെ ഒട്ടുംജാഡയില്ലെതെ മനസ്സു തുറന്നു സംസാരിക്കുന്ന പ്രകൃതം ആണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്. ഇപ്പോഴിതാ ആദ്യകാലത്തെ പ്രണയത്തെ കുറിച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ മനസ്സ് തുറക്കുകയാണ്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സൗന്ദര്യം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ തന്റെ എല്ലാ പ്രണയങ്ങളും പരാജയപ്പെട്ടുപോയി. ആരോടെങ്കിലും പ്രണയം തോന്നിയാല്‍ തന്നെ തുറന്നു പറയാന്‍ പേടിയായിരുന്നു.

കിട്ടുന്ന മറുപടി നെഗറ്റീവ് ആകുമോ എന്ന് വിചാരിച്ചു പലതും തുറന്നു പറഞ്ഞിട്ടില്ലെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു. കെട്ടിയോളാണെന്റെ മാലാഖയില്‍ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ആസിഫിനൊപ്പം മത്സരിച്ച് നിന്നാണ് വീണ അഭിനയിച്ചത്.

Veena Nandhakumar

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

എനിക്ക് ഒരു തെപ്പ്കാരിയുടെ എല്ലാ സ്വഭാവവും ലക്ഷണവും ഉണ്ട്… ബാംഗ്ലൂര്‍ ബാംഗ്ലൂര് ഡെയ്സിലെ തെപ്പുകാരിയുടെ കഥാപാത്രം ഞാന്‍ ചോദിച്ച് വാങ്ങിയതാണ്

Published

on

By

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ നടിയാണ് ഇഷാ തൽവാർ. ഉമ്മച്ചി കുട്ടിയുടെ കഥാപാത്രം അവതരിപിച്ച പ്രണയ സാന്ദ്രമായ ചിത്രം വൻ വിജയം നേടുകയും ചെയ്തിരുന്നു.

അന്യഭാഷ ചിത്രങ്ങളിലും പരസ്യങ്ങളിലും സജീവമായ താരം ദുൽഖർ, നിവിൻ, ഫഹദ്, നസ്രിയ എന്നിവർക്ക് ഒപ്പം ബാംഗ്ലൂർ ഡേയ്സിലും അഭിനയിച്ചിട്ടുണ്ട്.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ തേപ്പുകാരിയുടെ റോൾ താൻ ചോദിച്ചു വാങ്ങിയതാണെന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ചിത്രത്തിൽ വലിയ വേഷമല്ല ലഭിച്ചതെങ്കിലും ശ്രദിക്കപ്പെടുന്ന നെഗറ്റീവ് വേഷമാണ് ഇഷ അഭിനയിച്ചത്.

നായികയായി തിളങ്ങി നിന്ന താരം നെഗറ്റീവ് വേഷം ചെയ്തത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ 10 വർഷമായി ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചെന്നും അതിൽ വേണ്ടന്ന് തോന്നിയ ചിത്രങ്ങളുണ്ടെന്നും ഇഷ പറയുന്നു.

ബാംഗ്ലൂർ ഡേയ്സിലെ മീനാക്ഷിയും ആയിഷയുമാണ് തനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങളെന്നും പറയുന്നു. നിവിൻ ഒപ്പം തേപ്പുകാരി വേഷം അഭിനയിച്ചാൽ നന്നായി ഇരിക്കുമെന്ന് തോന്നിയെന്നും ആ വേഷം നമ്മളുടെയൊക്കെ ഇടയിലുണ്ട് അതിനാലാണ് ആ സിനിമയിൽ നെഗറ്റീവ് വേഷം ചെയ്തതെന്നും താരം പറയുന്നു.
Continue Reading

Entertainment

എന്റെ ശ്രദ്ധമുഴുവനും അഭിനയത്തിലാണ് ,, ഇതിന്‍റെ ഇടക്ക് ആ വക കാര്യങ്ങള്‍ക്ക് എന്നെ കിട്ടില്ല എനിക്ക് സമയവും ഇല്ല .. നിവേദ പറയുന്നു

Published

on

By

ജയറാം നായകനായ വെറുതെയല്ല ഭാര്യ എന്ന സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് നിവേദിത. പിന്നീട് മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം തെലുങ്ക് സിനിമകളിൽ മുന്നിര നായകന്മാരുടെ നായികയായി അവസരം കണ്ടെത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി സമയം പങ്കിടാറുള്ള താരത്തിനോട് പ്രണയം വിവാഹം എന്നീ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം പറയാൻ താല്പര്യമില്ല എന്നാണ് മറുപടി നൽകിയത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം താരം നൽകിയ അഭിമുഖത്തിൽ പ്രണയം വിവാഹം എന്നീ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിന് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്.

തനിക്ക് ഇപ്പോൾ പ്രേമിക്കാനോ വിവാഹം കഴിക്കാനോ താല്പര്യമില്ലന്നും വിവാഹ സമയമാകുമ്പോൾ അതിന് പൂർണ മനസ്സോടെ സമ്മതിക്കുമെന്നും താരം മറുപടി നൽകുന്നു. സിനിമയിൽ പൂർണ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോൾ തീരുമാനമെന്നും ഭാവിയിൽ ഒരു സിനിമ തന്നെ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും നിവേദിത വെളിപ്പെടുത്തുന്നു.

ഡേറ്റ് ക്ലാഷ് കാരണമാണ് ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്യാൻ കഴിയാഞ്ഞതെന്നും എന്നാൽ ദൃശ്യം തമിഴ് റീമേക്കിൽ കമൽ ഹാസന്റെ മകളായി വേഷമിടാൻ അവസരം ലഭിച്ചെന്നും താരം പറയുന്നു. ചാപ്പാകുരിശ്, തട്ടത്തിൻ മറയത്ത്, റോമൻസ് തുടങ്ങിയ ചിത്രങ്ങളിൽ നിവേദിത അഭിനയിച്ചിട്ടുണ്ട്.

Continue Reading

Entertainment

ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ്…സർക്കാരിന്റെ പ്രവർത്തനങ്ങളെ പറ്റി നടി എസ്തർ അനിൽ

Published

on

By

ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി എസ്തർ അനിൽ. നല്ലവൻ എന്ന ജയസൂര്യ നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന എസ്തർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മോഹൻലാൽ നായകനായ ദൃശ്യത്തിൽ അദ്ദേഹത്തിന്റെ ഇളയമകളായി അഭിനയിച്ച ശേഷമാണ്. ദൃശ്യം ശരിക്കും എസ്തറിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓൾ എന്ന സിനിമയിൽ നായികയായും അഭിനയിച്ച എസ്തർ ഇപ്പോൾ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഇരിക്കുകയാണ്. ദൃശ്യത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ ഒരു സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പറഞ്ഞത്.

കോവിഡ് കാലത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്. ദേശീയ, അന്തർദേശീയ തലത്തിൽ വരെ അവരുടെ പ്രവർത്തനങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞതാണ്. ആ കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് എല്ലാം നല്ല കാര്യങ്ങളാണ് എന്ന് എനിക്ക് തോന്നുന്നു.

നേരത്തെ പാർട്ടിയെ കുറിച്ചൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കായില്ലായിരുന്നു. ആദ്യമായിട്ടാണ് വോട്ട് ചെയ്യാൻ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നും എനിക്കില്ല. ചാച്ചൻ(അമ്മയുടെ അച്ഛൻ) ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്. രാഷ്ട്രീയം കേട്ടാണ് വളർന്നത്. ചാച്ചൻ ഇപ്പോഴും ഇലെക്ഷൻറെ കാര്യങ്ങൾ ഒക്കെയായി തിരക്കിലാണ് എസ്തർ പറഞ്ഞു.

ദൃശ്യം 2, ജാക്ക് ആൻഡ് ജിൽ എന്നിവയാണ് എസ്തേറിന്റെ ഇനി റിലീസ് ചെയ്യാനുള്ള സിനിമകൾ. എസ്തർ നായികയായി അഭിനയിച്ച തെലുഗ് ചിത്രം ജോഹാർ ഈ ഓഗസ്റ്റ് 15 ഓ.ടി.ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.ദൃശ്യം ടുവിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരം.

Continue Reading

Trending