വെറുതെയല്ല റാം ഗോപാൽ വർമ്മ പിന്നാലെ കൂടിയത്. ഈ സൗന്ദര്യത്തിന് പിന്നാലെ ആരായാലും പോകും.

in Special Report

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രശസ്ത സംവിധായകൻ റാം ഗോപാൽ വർമ്മ ഒരു മലയാളി പെൺകുട്ടിയുടെ പിന്നാലെ കൂടിയിട്ട്. മലയാളി പെൺകുട്ടിയുടെ ഫോട്ടോകളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ

നിരന്തരമായി പങ്കുവെച്ചു. എന്നിട്ട് സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. റാം ഗോപാൽ വർമ്മ പങ്കുവെച്ച ഫോട്ടോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. ആ പെൺകുട്ടിയുടെ പിന്നാലെ സോഷ്യൽ മീഡിയ കൂടുകയും ചെയ്തു. താമസിയാതെ

ആ പെൺകുട്ടി സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഒരു താരമായി മാറി. ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലേക്ക് താരം ഉയർന്നു എന്ന് വേണം പറയാൻ. ശ്രീലക്ഷ്മി സതീഷ് എന്ന കേരള മോഡലിന്റെ ഫോട്ടോയാണ്

റാംഗോപാൽ വർമ പങ്കുവെച്ചത്. പിന്നീട് താരത്തെ തേടി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ എത്തി. ഇപ്പോൾ വീണ്ടും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. പതിവുപോലെ ശാലീന സുന്ദരിയായി

സാരിയിൽ അഴകായി താരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പ്രശസ്ത സിനിമാട്ടോഗ്രാഫർ ആഘോഷ് ഡി പ്രസാദ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോകളും വീഡിയോകളും വീണ്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ അവൾ പ്രകൃതിയും –

കവിതയും ഇടകലർന്ന പുഴയാണ് – സീത’ എന്ന ക്യാപ്ഷൻ നൽകിയാണ് അദ്ദേഹം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ ഇതിനകം 1.6 മില്യൺ കാഴ്ചക്കാരെ നേടി കഴിഞ്ഞു. വെറുതെയല്ല റാംഗോപാൽ വർമ്മ ഈ സുന്ദരിയുടെ

പിന്നാലെ കൂടിയത് എന്ന് പലരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്. ആര്യ സിഗ്നേച്ചർ സ്റ്റോർ ഒരുക്കിയ കോസ്റ്റ്യൂം ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.