
ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ. ബാലതാരമായി സിനിമയിലേക്കും സീരിയലിലും അഭിനയിച്ച താരം ഏവര്‍ക്കും പ്രിയങ്കരിയാണ്. അവതാരക, സംവിധായക എന്നിങ്ങനെയും ശാലിന്‍ കഴിവ് തെളിയിച്ചു.
എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലൂസിംഗ് തുടങ്ങിയ സിനിമകളിലും ശാലിന്‍ തിളങ്ങിയിട്ടുണ്ട്.
അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ് താരം. തമിഴിലെ പ്രമുഖ യൂട്യൂബറായ ടി ടി എഫ് വാസനുമായി ശാലിൻ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചതിനും അശ്രദ്ധമായി കാര്‍ ഓടിച്ചതുമടക്കം നിരവധി കേസുകളില്‍ ടിടിഎഫ് വാസന്‍ അറസ്റ്റിലായിരുന്നു. ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബറായതിനാല്‍ വാസനെ കുറിച്ചുള്ള വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായി.
ഒടുവില്‍ പ്രിയതമനെ ചേര്‍ത്ത് പിടിച്ച് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ് ശാലിനിപ്പോള്‍. ഏത് പ്രതിസന്ധിയിലും കൂടെ ഉണ്ടാവുമെന്നും തളരാതെ ഇരിക്കണമെന്നുമാണ് നടി പറയുന്നത്.‘എനിക്കേറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും.
എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അര്‍ഹനല്ലെന്ന് എനിക്കറിയാം. പക്ഷേ നീ എപ്പോഴും പറയാറുള്ളത് പോലെ ഞാന്‍ നിന്നോട് പറയുന്നു, നടപ്പതെല്ലാം നന്മയ്ക്ക് വിടൂ, പാത്തുക്കലാം’, എന്നുമാണ് ശാലിന്‍ എഴുതിയിരിക്കുന്നത്.