നിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍.. മലയാള ടെലിവിഷന്‍ ലോകത്ത് എന്താണ് സംഭവിക്കുന്നത്

in Special Report

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോനെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 35 വയസായിരുന്നു. ഭർത്താവുമൊത്ത് ഫ്ളാറ്റിൽ കഴിയുകയായിരുന്നു.

രാവിലെ 11 മണിയോടെയാണ് മരണ വിവരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്.കലാരംഗത്ത് വളരെ സജീവ സാന്നിദ്ധ്യമാണ് രഞ്ജുഷ മേനോൻ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്‌, ബോംബെ മാർച്ച്, കാര്യസ്ഥൻ, വൺവേ ടിക്കറ്റ്, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും രഞ്ജുഷ പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തികമായ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.

കൊച്ചി സ്വദേശിനിയാണ്. ടെലിവിഷനിൽ അവതാരകയായിട്ടാണ് കലാരംഗത്തേക്ക് കടന്നുവരുന്നത്. സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഇരുപതോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.