ഇത്രയും തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളുമടക്കം നിൽക്കുമ്പോൾ പരസ്യം കാണിക്കേണ്ട ടി വിയിൽ കാണിച്ചത് അശ്ളീല ദൃശ്യങ്ങൾ – എന്ത് ചെയ്യണമെന്നറിയാതെ ജനം

in Special Report


പട്ന റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന ടിവിയിൽ പരസ്യത്തിനിടെ വന്നത് അ ശ്ലീ ല സിനിമ ദൃശ്യങ്ങളാണ് എന്നതാണ് ഈ ഞെട്ടിക്കുന്ന വാർത്ത. റെയിൽവേ സ്റ്റേഷനിൽ നിരവധി ആളുകൾ ഉണ്ടായിരുന്ന സമയത്ത് ഇത്തരത്തിൽ ടിവിയിൽ അ ശ്ലീ ല ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത്. മൂന്നു മിനിറ്റോളം ആണ് ഈ അശ്ലീല ദൃശ്യങ്ങൾ സ്ത്രീകളും കുട്ടികളും അടക്കമുള്ള ട്രെയിൻ യാത്രക്കാർക്ക് മുൻപിൽ പ്രദർശിപ്പിക്കപ്പെട്ടത്.

ഞായറാഴ്ച രാവിലെ 9 30 ഓടെയാണ് ഈ സംഭവം നടക്കുന്നത്. ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത് കണ്ടതോടെ ഉദ്യോഗസ്ഥർ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന കമ്പനിയെ ബന്ധപ്പെട്ട് സംപ്രേഷണം അവസാനിപ്പിക്കുകയായിരുന്നു ചെയ്തത്. യാത്രക്കാരും പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. റെയിൽവേ പോലീസിലാണ് ആദ്യം ഈ വിവരം ലഭിച്ചതെങ്കിലും നടപടിയെടുക്കാൻ കാലതാമസം വന്നുവെന്ന് യാത്രക്കാർ ആരോപിക്കുന്നുണ്ട്.ഇതില് പിന്നാലെയാണ് ആർപിഎഫ് ഉദ്യോഗസ്ഥരെ

യാത്രക്കാർ ബന്ധപ്പെടുന്നത്. സ്റ്റേഷനിലെ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള കരാറിൽ ഉണ്ടായിരുന്ന ദത്ത കമ്മ്യൂണികേഷനെതിരെ നടപടി ആവശ്യപ്പെട്ട പരാതി നൽകിയിരിക്കുകയാണ്. ഇപ്പോൾ റെയിൽവേ ഏജൻസിക്ക് വിലക്ക് ഇട്ടതിന് പിന്നാലെ ഇവരെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തതായി ആണ് റെയിൽവേ ഇപ്പോൾ പറയുന്നത്. ഇവരുമായി ഉണ്ടാക്കിയിരുന്ന കരാർ റെയിൽവേ റദ്ദാക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവും നൽകിയിട്ടുണ്ട്. സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ പത്തിൽ ആയിരുന്നു ഈ അ ശ്ലീ ല

ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത്. ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ തന്നെയാണ് ഇവിടെ നടന്നിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ചിലർ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതോടെ സംഭവം വളരെയധികം വിവാദമായി മാറിയിരിക്കുന്നു. പത്താമത്തെ പ്ലാറ്റ്ഫോമിൽ മാത്രമാണോ ഈ ദൃശ്യങ്ങൾ നടന്നതെന്ന് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കഴിഞ്ഞവർഷം മുമ്പ് എൽഇഡി ഡിസ്പ്ലേയിൽ കഞ്ചാവിന്റെ

പരസ്യം വന്നതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് കൂടുതലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങൾ കൂടുതലായി ഉദ്യോഗസ്ഥരെ ശ്രദ്ധിക്കുകയാണ് വേണ്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ എത്തുന്ന റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിലുള്ള പരാതികൾ ഉണ്ടാവുകയാണെങ്കിൽ അത് പൊതുജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. അതുകൊണ്ട് തന്നെ ശ്രദ്ധേയമായി നിയമനടപടികൾ അധികൃതർ കൈക്കൊള്ളേണ്ടതാണ്.