അവര് അഞ്ചു പേരാണ് ഉള്ളത് – നിന്റെ ശരീരത്തിൽ അവരൊന്ന് തൊടുക പോലുമില്ല ! ചിത്രീകരണത്തിന് മുൻപ് നൽകിയ ഉറപ്പ് അതായിരുന്നു -ഒടുക്കം സംഭവിച്ചത്

in Special Report

നിരവധി തമിഴ്, തെലുങ്ക് സിനിമകൾ വഴിയും സീരിയൽ വഴിയും പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടിയാണ് ഭുവനേശ്വരി. മലയാളികൾക്കിടയിലും നിരവധി ആരാധകരെ താരം സൃഷ്ടിച്ചിട്ടുണ്ട്. ശങ്കർ സംവിധാനം ചെയ്ത ‘ബോയ്സ്’ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തെ കൂടുതൽ പേരും ശ്രദ്ധിച്ചു തുടങ്ങിയത്. ബോയ്സ് എന്ന ചിത്രത്തിൽ വളരെ ശ്രദ്ധയാകർഷിക്കുന്ന ഒരു കഥാപാത്രത്തെ ആയിരുന്നു ഭുവനേശ്വരി അവതരിപ്പിച്ചത്. റാണി എന്നായിരുന്നു ചിത്രത്തിൽ ഭുവനേശ്വരിയുടെ കഥാപാത്ര എന്റെ പേര്.

എന്നാൽ ബോയ്സ് എന്ന ചിത്രം കാരണം താൻ സമൂഹത്തിൽ മോശമായി ചിത്രീകരിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. എന്നാൽ യാതൊരുവിധ കുറ്റബോധവും ആ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ തനിക്ക് തോന്നിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നടി ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ബോയ്സ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ ശരീരത്തിൽ ആരും തൊടില്ല എന്ന് സംവിധായകൻ ശങ്കർ ഉറപ്പുനൽകിയിരുന്നു എന്ന് നടി പറയുന്നു.

മാത്രമല്ല താനൊരു ഭിക്ഷക്കാരിയായി അഭിനയിച്ചു എന്ന് കരുതി യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആകുമോ എന്നും താരം ചോദിക്കുന്നു. വളരെ ചെറിയ ഒരു സീനിൽ മാത്രമാണ് താരം ബോയ്സ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടത് എന്നിരുന്നാലും പിന്നീട് അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സിനിമ പാരമ്പര്യം ഒട്ടുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നുമാണ് താരം വന്നത്. വീട്ടുകാർക്ക് താൻ അഭിനയരംഗത്തിൽ പ്രവർത്തിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു എന്നും പിന്നീട് അതിനീയൊക്കെ മറികടന്ന് സീരിയൽ മേഖലയിൽ എത്തുകയായിരുന്നു എന്നും താരം പറഞ്ഞു.

ഒന്നോ രണ്ടോ സീരിയലുകളിൽ മാത്രം അഭിനയിച്ചു നിൽക്കുന്ന സമയത്തായിരുന്നു തനിക്ക് സിനിമയിലേക്കുള്ള ഓഫറുകൾ വരുന്നത് എന്നും സംവിധായകൻ ശങ്കറിനെ പോലെയുള്ള ഒരാളുടെ സിനിമയിൽ നിന്നും ഓഫർ വന്നത്തിൽ തനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നുവെന്നും താരം വ്യക്തമാക്കി. ബോയ്സ് എന്ന സിനിമ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തെലുങ്കിൽ ആയിരുന്നു. അതുകൊണ്ടുതന്നെ തെലുങ്കിൽ നിന്നുമായിരുന്നു തനിക്ക് പിന്നീട് കൂടുതൽ ഓഫറുകൾ ലഭിച്ചത് എന്നും തെലുങ്കിലെ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചു എന്നും താരം പറഞ്ഞു. നിരവധി പരസ്യ ചിത്രങ്ങളിലും ഭുവനേശ്വരി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.